പ്രശസ്ത സംഗീത സംവിധായകൻ കെ.ജെ. ജോയ് അന്തരിച്ചു; വിട വാങ്ങിയത് മലയാള സിനിമാ സംഗീതത്തിൽ മാറ്റം വരുത്തിയ പ്രതിഭ

Last Updated:

അനുപല്ലവിയിലെ എൻസ്വരം പൂവിടും ​ഗാനമേ.., ഇതാ ഒരു തീരത്തിലെ അക്കരെ ഇക്കരെ നിന്നാലെങ്ങനെ..., മനുഷ്യമൃ​ഗത്തിലെ കസ്തൂരിമാൻ മിഴി..., സർപ്പത്തിലെ സ്വർണമീനിന്റെ ചേലൊത്ത കണ്ണാളേ... തുടങ്ങിയവ ഒരുതലമുറയെ ഒന്നാകെ ആവേശത്തിലാക്കി

പ്രശസ്ത മലയാള സിനിമാ സം​ഗീത സംവിധായകൻ കെ ജെ ജോയ് അന്തരിച്ചു. 77 വയസായിരുന്നു. ചെന്നൈയിലെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെ 2.30ഓടെയായിരുന്നു അന്ത്യം. പക്ഷാഘാതത്തേ തുടർന്ന് കിടപ്പിലായിരുന്നു. കീ ബോർഡ് ഉൾപ്പെടെയുള്ള ആധുനികസങ്കേതകങ്ങൾ എഴുപതുകളിൽ മലയാളസിനിമയിൽ എത്തിച്ചയാൾകൂടിയാണ് ജോയ്. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ കെ ജെ ജോയ് 200ലേറെ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി.
മലയാളികളുടെ മനസ് കീഴടക്കിയ നിരവധി ഹിറ്റ് ഗാനങ്ങളുടെ ശില്‍പിയാണ്. മലയാള ചലച്ചിത്ര​ഗാനലോകത്തെ ആദ്യത്തെ ടെക്നോ മ്യൂസീഷ്യൻ എന്ന വിശേഷണവും ജോയിക്കുണ്ട്.
സം​ഗീത സംവിധായകൻ എം എസ് വിശ്വനാഥന്റെ കൈ പിടിച്ചാണ് ജോയ് സിനിമാ സംഗീത ലോകത്തേക്ക് എത്തിയത്. തുടക്കകലത്ത് എം എസ് വിശ്വനാഥൻ സംഗീത സംവിധാനം നിർവഹിക്കുന്ന ​ഗാനങ്ങളിലെ അക്കോർഡിയൻ ആർട്ടിസ്റ്റായിരുന്നു ജോയ്. പിന്നീടാണ് സ്വതന്ത്ര സം​ഗീത സംവിധാനത്തിലേക്ക് മാറുന്നത്.
1975 ൽ പുറത്തിറങ്ങിയ 'ലവ് ലെറ്റർ' ആയിരുന്നു ആദ്യ മലയാളചിത്രം. ​ഭരണിക്കാവ് ശിവകുമാറും സത്യൻ അന്തിക്കാടുമായിരുന്നു ഇതിലെ ഗാനങ്ങൾക്ക് രചന നിർവഹിച്ചത്. തുടർന്നങ്ങോട്ട് ഇവനെന്റെ പ്രിയപുത്രൻ, ചന്ദനച്ചോല, ആരാധന, സ്നേഹയമുന, മുക്കുവനെ സ്നേഹിച്ച ഭൂതം, മനുഷ്യമൃ​ഗം, സർപ്പം, ശക്തി തുടങ്ങി ഇരുന്നൂറിലേറെ ചിത്രങ്ങൾക്ക് ഈണമിട്ടു.
advertisement
പാശ്ചാത്യശൈലിയിൽ ജോയ് ചിട്ടപ്പെടുത്തിയ മെലഡികൾ ഇന്നും മലയാളികൾ മൂളി നടക്കുന്നവയാണ്. അനുപല്ലവിയിലെ എൻസ്വരം പൂവിടും ​ഗാനമേ.., ഇതാ ഒരു തീരത്തിലെ അക്കരെ ഇക്കരെ നിന്നാലെങ്ങനെ..., മനുഷ്യമൃ​ഗത്തിലെ കസ്തൂരിമാൻ മിഴി..., സർപ്പത്തിലെ സ്വർണമീനിന്റെ ചേലൊത്ത കണ്ണാളേ... തുടങ്ങിയവ ഒരുതലമുറയെ ഒന്നാകെ ആവേശത്തിലാക്കി. 1994 ൽ പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ദാദ ആയിരുന്നു സംഗീത സംവിധാനം നിർവഹിച്ച അവസാനചിത്രം.
12 ഹിന്ദി ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ച ചെന്നൈയിൽ സംസ്കാരം നടക്കും.
മലയാളം വാർത്തകൾ/ വാർത്ത/Film/
പ്രശസ്ത സംഗീത സംവിധായകൻ കെ.ജെ. ജോയ് അന്തരിച്ചു; വിട വാങ്ങിയത് മലയാള സിനിമാ സംഗീതത്തിൽ മാറ്റം വരുത്തിയ പ്രതിഭ
Next Article
advertisement
കോൺഗ്രസ് നേതാക്കൾ ബംഗ്ലാദേശ് ദേശീയഗാനം ആലപിച്ചതിന് പിന്നാലെ രാജ്യദ്രോഹത്തിന് കേസെടുക്കാൻ ഉത്തരവിട്ട് അസം മുഖ്യമന്ത്രി
കോൺഗ്രസ് ബംഗ്ലാദേശ് ദേശീയഗാനം ആലപിച്ചതിന് പിന്നാലെ രാജ്യദ്രോഹത്തിന് കേസെടുക്കാൻ ഉത്തരവിട്ട് അസം മുഖ്യമന്ത്രി
  • അസമിലെ കോൺഗ്രസ് നേതാക്കൾ ബംഗ്ലാദേശ് ദേശീയഗാനം ആലപിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്താൻ ഉത്തരവിട്ടു.

  • ബംഗ്ലാദേശിന്റെ ഭാഗമാകുമെന്ന അവകാശവാദവുമായി പൊരുത്തപ്പെടുന്നുവെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു.

  • ബംഗാളി സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് വിശദീകരിച്ചു.

View All
advertisement