'Kantara: Chapter 1' OTT release | 'കാന്താര: ചാപ്റ്റർ 1' ഒ ടി ടിയിലേക്ക്; ചിത്രം എവിടെ കാണാം?
- Published by:Sneha Reghu
- news18-malayalam
Last Updated:
ചിത്രം ഇപ്പോഴും തീയറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടുന്നതിനാല്‍ കുറച്ച് കൂടി ദിവസങ്ങള്‍ പ്രദര്‍ശനം തുടരണം എന്നാണ് ഒരു വിഭാഗം ആരാധകരുടെ അഭിപ്രായം
2025ലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയമായി മാറിയിരിക്കുന്നു ഋഷഭ് ഷെട്ടിയുടെ ‘കാന്താര: ചാപ്റ്റര്‍ 1’. ചിത്രം ഇതിനകം തന്നെ ആഗോളതലത്തില്‍ 800 കോടി രൂപയുടെ കളക്ഷന്‍ കടന്നതായാണ് റിപ്പോർട്ടുകൾ. റിലീസ് ചെയ്തിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും ചിത്രം കാണാന്‍ പ്രേക്ഷകര്‍ തീയറ്ററുകളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു.
ഇതിനിടെ, ചിത്രം ഉടൻ ഒടിടി റിലീസിനായി ഒരുങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് ഇക്കര്യം അറിയിച്ചത്. ആമസോണ്‍ പ്രൈം വീഡിയോ വഴിയാണ് ചിത്രം സ്ട്രീം ചെയ്യുക. “To Become Legendary” എന്ന ക്യാപ്ഷനോടുകൂടിയ പോസ്റ്ററാണ് പ്രൈം വീഡിയോ ഇന്ത്യയുടെ എക്‌സ് അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ഒക്ടോബര്‍ 31 മുതലാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുന്നത്.
advertisement
അതേസമയം, ചിത്രം ഒടിടിയിൽ എത്തുന്നതിൽ പ്രേക്ഷകരില്‍ അഭിപ്രായഭിന്നതയുമുണ്ട്. ഒരു വിഭാഗം ആരാധകര്‍ വീട്ടില്‍ ഇരുന്ന് ചിത്രം ആസ്വദിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍, മറ്റൊരു വിഭാഗം ചിത്രം ഇപ്പോഴും തീയറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടുന്നതിനാല്‍ കുറച്ച് കൂടി ദിവസങ്ങള്‍ പ്രദര്‍ശനം തുടരണം എന്നാണ് അഭിപ്രായപ്പെടുന്നത്.
ഒക്ടോബർ 2-നാണ് കാന്താര തിയേറ്ററുകളിൽഡ റിലീസ് ചെയ്തത്. ഒരു മാസത്തിനുള്ളിലാണ് ഒടിടിയിൽ എത്തുന്നത്. ഇന്ത്യൻ ബോക്സ് ഓഫീസിലെ വിജയത്തിന് ശേഷം ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി ചിത്രത്തിൻറെ ഇംഗ്ലീഷ് പതിപ്പും നിർമ്മാതാക്കൾ ഒക്ടോബർ 31-ന് പുറത്തിറക്കും. ചിത്രത്തിന്റെ ഓവർസീസ് റിലീസ് നിർവഹിക്കുന്നത് ദുബായ് ആസ്ഥാനമായുള്ള ഫാർസ് ഫിലിംസ് ആണ്. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം, ഇംഗ്ലീഷിൽ ഡബ്ബ് ചെയ്ത്, ലോകമെമ്പാടും തിയേറ്റർ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ സിനിമയാണ് 'കാന്താര: ചാപ്റ്റർ 1'.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 28, 2025 12:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'Kantara: Chapter 1' OTT release | 'കാന്താര: ചാപ്റ്റർ 1' ഒ ടി ടിയിലേക്ക്; ചിത്രം എവിടെ കാണാം?


