കാന്താരയിലെ കനകവതി രാജകുമാരി; 'ടോക്‌സിക്കിൽ' ഗ്ലാമർ ലുക്കിൽ മെലിസയായി രുക്മിണി വസന്ത്
- Published by:meera_57
- news18-malayalam
Last Updated:
സൗന്ദര്യവും ആത്മവിശ്വാസവും കർക്കശതയും ഒരേസമയം ഉൾക്കൊള്ളുന്ന കഥാപാത്രമായി രുക്മിണി വസന്ത്
ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ യാഷ് (Yash) നായകനാകുന്ന ടോക്സിക് (Toxic) ഓരോ അപ്‌ഡേറ്റിലും പ്രേക്ഷകരുടെ ആകാംക്ഷ വർദ്ധിപ്പിക്കുകയാണ്. ഈ ആക്ഷൻ ഡ്രാമ ചിത്രത്തിന്റെ ലോകം കൂടുതൽ ശക്തമാക്കിക്കൊണ്ട് മെലിസ എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്‌തു. കാന്താരയിലെ കനകവതി രാജകുമാരിയായി അഭിനയിച്ച പ്രേക്ഷകരുടെ പ്രിയ അഭിനേത്രി രുക്മിണി വസന്ത് (Rukmini Vasanth) ആണ് മെലിസയായി ടോക്‌സികിൽ എത്തുന്നത്.
സൗന്ദര്യവും ആത്മവിശ്വാസവും കർക്കശതയും ഒരേസമയം ഉൾക്കൊള്ളുന്ന രുക്മിണി വസന്ത് അവതരിപ്പിക്കുന്ന മെലിസ ടോക്‌സിക്കിലെ കഥാപ്രപഞ്ചത്തിന് പുതിയ ഊർജമാകും. യാഷിന്റെ നേതൃത്വത്തിൽ, സംവിധായിക ഗീതു മോഹൻദാസിന്റെ വ്യത്യസ്തമായ സിനിമാറ്റിക് കാഴ്ചപ്പാടിൽ ഒരുങ്ങുന്ന ടോക്സിക് മാർച്ച് 19 ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും.
നേരത്തെ കിയാര അദ്വാനി (നാദിയ), ഹുമ ഖുറേഷി (എലിസബത്ത്), നയൻതാര (ഗംഗ), താര സുതാരിയ (റിബെക്ക) എന്നിവരുടെ ശ്രദ്ധേയമായ ഫസ്റ്റ് ലുക്കുകൾ പുറത്തിറങ്ങിയതിന് പിന്നാലെ, മെലിസയായി രുക്മിണി വസന്തിന്റെ വരവ് ടോക്‌സിക്കിന്റെ ലോകത്തെ കൂടുതൽ ആഴത്തിലേക്ക് നയിക്കുന്നു. വെങ്കട് കെ. നാരായണയും യാഷും ചേർന്ന് കെ.വി.എൻ. പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ചിത്രമാണ് 'ടോക്സിക്'. യാഷിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് ജനുവരി 8ന് ചിത്രത്തിന്റെ വമ്പൻ അപ്‌ഡേറ്റിനായുള്ള കാത്തിരിപ്പിലാണ് ഓരോ പ്രേക്ഷകനും ആരാധകരും.
advertisement
1960-കളുടെ അവസാനം പശ്ചാത്തലമാക്കിയ വർണാഭമായ, മങ്ങിയ വെളിച്ചമുള്ള ഒരു പാർട്ടി രംഗത്ത്, ചുറ്റുമുള്ള ഉത്സവകലഹങ്ങൾക്കിടയിലും തീക്ഷ്ണവും ദൃഢവുമായ ദൃഷ്ടിയോടെ നിലകൊള്ളുന്ന രീതിയിലാണ് മെലിസ പോസ്റ്ററിൽ. രുക്മിണി വസന്തിനെക്കുറിച്ച് സംവിധായിക ഗീതു മോഹൻദാസ് പറഞ്ഞ വാക്കുകൾ. "രുക്മിണിയെ കുറിച്ച് എനിക്ക് ഏറ്റവും അധികം ഇഷ്ടമുള്ളത് അഭിനേത്രിയായുള്ള അവരുടെ ബുദ്ധിശക്തിയാണ്. അവൾ വെറുതെ അഭിനയിക്കുന്നില്ല; ചിന്തിക്കുകയും ആഴത്തിൽ പ്രോസസ്സ് ചെയ്യുകയും ചെയ്യുന്നു. സംശയത്തിൽ നിന്നല്ല, കൗതുകത്തിൽ നിന്നാണ് അവളുടെ ചോദ്യങ്ങൾ. അത് എന്നെയും ഒരു സംവിധായികയായി കൂടുതൽ ആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ചിലപ്പോൾ എന്റെ തന്നെ തീരുമാനങ്ങളെ പുനഃപരിശോധിക്കാൻ പോലും പ്രേരകമാവുന്നു. സ്‌ക്രീനിലെ ബുദ്ധിശക്തി പലപ്പോഴും പറയാത്തതിലാണ് ഒളിഞ്ഞിരിക്കുന്നത് എന്നത് അവളെ കാണുമ്പോൾ എനിക്ക് വീണ്ടും വീണ്ടും തോന്നുന്നു. ഷോട്ടുകൾക്കിടയിൽ അവൾ ശാന്തമായി തന്റെ ജേർണലിൽ കുറിപ്പുകൾ എഴുതുന്നത് ഞാൻ പലപ്പോഴും കാണാറുണ്ട്. സെറ്റിലെ ചെറിയ അനുഭവങ്ങളും ചിന്തകളും കൊണ്ട് അവൾ സ്വന്തം ഉള്ളിലൊരു ലോകം നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. അവളുടെ സമീപനം അതീവ ചിന്താപരമാണ്; ചിലപ്പോൾ ആ കുറിപ്പുകൾ എടുത്ത് വായിക്കാൻ എനിക്കും തോന്നിപ്പോകും.”
advertisement
യാഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ചും ഗീതു മോഹൻദാസ് തന്നെ സംവിധാനം ചെയ്തും വരുന്ന ‘ടോക്സിക്: എ ഫെയർടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഡബ്ബ് ചെയ്ത പതിപ്പുകളും ഒരേ സമയം റിലീസാകുന്നു.
സാങ്കേതികമായി ശക്തമായ സംഘമാണ് ചിത്രത്തിന് പിന്നിൽ, ദേശീയ അവാർഡ് ജേതാവായ രാജീവ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം- രവി ബസ്രൂർ, എഡിറ്റിംഗ്- ഉജ്വൽ കുൽക്കർണി, പ്രൊഡക്ഷൻ ഡിസൈൻ- ടി.പി. അബിദ്. ഹൈ-ഓക്ടെയ്ൻ ആക്ഷൻ രംഗങ്ങൾ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി (ജോൺ വിക്സ്)യ്ക്കൊപ്പം ദേശീയ അവാർഡ് ജേതാക്കളായ അൻബറിവും കേച്ച ഖംഫാക്ഡിയും ചേർന്നാണ് രൂപപ്പെടുത്തുന്നത്. പി.ആർ.ഒ.: പ്രതീഷ് ശേഖർ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 06, 2026 1:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
കാന്താരയിലെ കനകവതി രാജകുമാരി; 'ടോക്‌സിക്കിൽ' ഗ്ലാമർ ലുക്കിൽ മെലിസയായി രുക്മിണി വസന്ത്






