advertisement

Rushin Shaji Kailas | ഷാജി കൈലാസിന്റെയും ആനിയുടെയും മകൻ റുഷിൻ നായകൻ; സംവിധാനം ഷെബി ചൗഘട്ട്

Last Updated:

ദമ്പതിമാരുടെ മൂത്ത മകൻ ജഗൻ ഷാജി കൈലാസ് സംവിധായകനായി അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു

റുഷിൻ ഷാജി കൈലാസ്
റുഷിൻ ഷാജി കൈലാസ്
സംവിധായകൻ ഷാജി കൈലാസിന്റെയും (Shaji Kailas) നടി ആനിയുടെയും (Annie Shaji Kailas) ഇളയമകൻ റുഷിൻ ഷാജി കൈലാസ് (Rushin Shaji Kailas) ആദ്യമായി നായകനാവുന്ന പുതിയ ചിത്രം ജനുവരി 31ന്) തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്നു. ദമ്പതിമാരുടെ മൂത്ത മകൻ ജഗൻ ഷാജി കൈലാസ് സംവിധായകനായി അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.
സിജു വിൽസൻ നായകനായ തൻ്റെ ചിത്രം പൂർത്തിയാക്കി പ്രദർശനത്തിനു തയ്യാറെടുക്കുകയാണ് ജഗൻ. അതിനോടൊപ്പം തന്നെയാണ് ഇളയ സഹോദരനും ഈ രംഗത്തേക്കു കടന്നു വരുന്നത്. 'ഫൈനൽസ്' എന്ന സിനിമക്ക് ശേഷം പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവർദ്ധനാണ് ചിത്രം നിർമ്മിക്കുന്നത്.
മൂന്നു ബിഗ്‌ ബഡ്ജറ്റ് സിനിമകളാണ്‌ തുടർന്ന് പ്രജീവം മൂവീസ് നിർമ്മിക്കുന്നത്. ആ ചിത്രങ്ങളുടെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
പ്ലസ്ടു, ബോബി, കാക്കിപ്പട എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഷെബി ചൗഘട്ടാണ് സംവിധാനം ചെയ്യുന്നത്. സംവിധായകന്റെ കഥയ്ക്ക് വി.ആർ. ബാലഗോപാൽ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. രജീഷ് രാമൻ ക്യാമറയും അഭിലാഷ് ബാലചന്ദ്രൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം സാബുറാം. ഹരിനാരായണൻ്റെ വരികൾക്ക് മെജോ ജോസഫ് സംഗീതം പകർന്നിരിക്കുന്നു.
advertisement
വിനീത് ശ്രീനിവാസൻ, അഫ്സൽ എന്നിവരാണ് ഗായകർ. അബു സലിം ഈ ചിത്രത്തിൽ സുകുമാരക്കുറുപ്പ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കന്നു എന്ന പ്രത്യേകതയുമുണ്ട്.
ജോണി ആന്റണി, സൂര്യ കൃഷ്, ഇനിയ, ടിനി ടോം, ശ്രീജിത്ത് രവി, സുജിത് ശങ്കർ, ദിനേശ് പണിക്കർ തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ഹരി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ- മുരുകൻ എസ്., പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: Rushin Shaji Kailas, youngest son of director Shaji Kailas and Annie Shaji Kailas, to act in movie. The film, directed by Shebi Chowghat, would start rolling in Thiruvananthapuram on January 31, 2024. Jagan, the eldest of the three sons of Annie and Shaji Kailas, is ready with his debut directorial
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
Rushin Shaji Kailas | ഷാജി കൈലാസിന്റെയും ആനിയുടെയും മകൻ റുഷിൻ നായകൻ; സംവിധാനം ഷെബി ചൗഘട്ട്
Next Article
advertisement
'കാരായി രാജനുമായി ഞങ്ങൾക്ക് പ്രത്യേകിച്ച് പ്രശ്‌നമൊന്നുമില്ല, ബന്ധവുമില്ല' SDPI സംസ്ഥാന പ്രസിഡന്റ്
'കാരായി രാജനുമായി ഞങ്ങൾക്ക് പ്രത്യേകിച്ച് പ്രശ്‌നമൊന്നുമില്ല, ബന്ധവുമില്ല' SDPI സംസ്ഥാന പ്രസിഡന്റ്
  • എസ്ഡിപിഐ രൂപീകരിക്കപ്പെടുന്നതിന് മുമ്പ് നടന്ന സംഭവങ്ങളുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് ലത്തീഫ്

  • ഫസൽ കൊല്ലപ്പെട്ടത് 2006ൽ, എസ്ഡിപിഐ രൂപീകരിച്ചത് 2009ൽ; ഫസലുമായി പാർട്ടിക്ക് ബന്ധമില്ല

  • തലശ്ശേരി എൽഡിഎഫ് സ്ഥാനാർത്ഥി കാരായി രാജനുമായി എസ്ഡിപിഐക്ക് പ്രശ്‌നമോ ബന്ധമോ ഇല്ല

View All
advertisement