• HOME
 • »
 • NEWS
 • »
 • film
 • »
 • Bro Daddy | 'അന്നേ, നീ വാഴയ്ക്ക് വെള്ളമൊഴിച്ചോ?' 'ബ്രോ ഡാഡി' വീഡിയോയുമായി സായ് കുമാറും കല്യാണിയും

Bro Daddy | 'അന്നേ, നീ വാഴയ്ക്ക് വെള്ളമൊഴിച്ചോ?' 'ബ്രോ ഡാഡി' വീഡിയോയുമായി സായ് കുമാറും കല്യാണിയും

ഡാൻസ് മാത്രമല്ല, ബിന്ദു പണിക്കരുടെ മകൾ കല്യാണിക്ക് അഭിനയവും വഴങ്ങും. 'ബ്രോ-ഡാഡി' റീൽസുമായി കല്യാണിയും സായ് കുമാറും

കല്യാണിയും സായ് കുമാറും

കല്യാണിയും സായ് കുമാറും

 • Share this:
  'കാറ്റാടി സ്റ്റീൽസിന്റെ ജിംഗിൾ കേട്ടോ. കാറ്റത്താടില്ലീ കാറ്റാടി, കരുത്തുള്ള സ്റ്റീൽ ഈ കാറ്റാടി, തരിതുരുമ്പില്ലീ കാറ്റാടി, കാലാകാലങ്ങളീ കാറ്റാടി.' റിലീസിനും മുൻപേ 'ബ്രോ-ഡാഡി' (Bro Daddy) കണ്ടേ മതിയാവൂ എന്ന തീരുമാനത്തിലെത്താൻ പലരെയും പ്രേരിപ്പിച്ച ടീസറിലെ ഡയലോഗാണിത്. ഈശോ ജോൺ കാറ്റാടി അച്ഛൻ ജോൺ കാറ്റാടിയുടെ മുൻപിൽ അവതരിപ്പിക്കുന്ന കാറ്റാടി സ്റ്റീൽസിന്റെ പരസ്യ വാചകമാണിത്. കയ്യിൽ ഒരു ഏത്തപ്പഴം തൊലിച്ചുപിടിച്ചു അതും കഴിച്ചുള്ള വരവിനിടെയാണ് ഈ ഡയലോഗ്. എന്നാൽ രണ്ടാമതൊന്നു ആലോചിക്കാതെ 'അന്നേ, നീയാ വാഴയ്ക്ക് വെള്ളമൊഴിച്ചോ?' എന്ന് വരുന്നു ജോൺ കാറ്റാടിയുടെ മറുപടി.

  സരളനർമ്മത്തിൽ പൊതിഞ്ഞ മോഹൻലാൽ, പൃഥ്വിരാജ്മാരുടെ ഈ രംഗം അത്രയേറെ ചിരിയുണർത്തിക്കഴിഞ്ഞു. മാത്രവുമല്ല, കൂട്ടുകാരനെ പോലുള്ള അച്ഛനുള്ള മക്കൾ പലരും അവരുടെ 'ബ്രോ ഡാഡിയെ' സോഷ്യൽ മീഡിയയിൽ അവതരിപ്പിക്കുന്ന തിരക്കിലായിരുന്നു. അവരിൽ ഒരാളാണ് ബിന്ദു പണിക്കരുടെ മകൾ കല്യാണി എന്ന് വിളിക്കുന്ന അരുന്ധതി. തന്റെ 'ബ്രോ ഡാഡി'യായ സായ് കുമാറിനൊപ്പം ഈ ഡയലോഗ് അവതരിപ്പിച്ചുകൊണ്ട് കല്യാണി ഇൻസ്റ്റഗ്രാം റീലിസ് പോസ്റ്റ് ചെയ്തു.

  ആ വീഡിയോ ഒന്ന് കണ്ടുനോക്കൂ.
  യഥാർത്ഥ 'ബ്രോ ഡാഡി' ടീസറുമായി കിടപിടിക്കുന്ന റീൽസുമായാണ് സായ് കുമാറിന്റെയും മകളുടെയും വീഡിയോ. ഇനി ഒറിജിനൽ വീഡിയോ ഒന്ന് കണ്ടുനോക്കൂ.


  കല്യാണി ഇൻസ്റ്റഗ്രാമിൽ സജീവമാണ്. ടിക്ടോക് ഉണ്ടായിരുന്ന നാളുകളിൽ സായ് കുമാറും, ബിന്ദു പണിക്കരും കല്യാണിയും ചേർന്നുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്. അമ്മയുടെ പ്രശസ്ത ഡയലോഗുകൾ അവതരിപ്പിക്കുന്നതിൽ കല്യാണി മിടുക്കിയാണ്. ഇപ്പോൾ ഡാൻസ് വീഡിയോസുമായി കല്യാണിയെ എപ്പോഴും കാണാം.

  അല്ലു അർജുൻ ചിത്രം പുഷ്പയിലെ സാമി സാമി... എന്ന പാട്ടിനു ചുവടുവയ്ക്കുന്ന കല്യാണിയും സുഹൃത്തുമാണ് ഈ വീഡിയോയിൽ.  റീൽസിലേക്ക് ചുവടുമാറ്റിയതോടു കൂടി വല്ലപ്പോഴുമൊക്കെ അമ്മയും അച്ഛനും കല്യാണിക്കൊപ്പം ഇൻസ്റ്റഗ്രാമിൽ കൂടാറുണ്ട്.

  Summary: Kalyani posted a spoof video with her 'bro-daddy' Sai Kumar after the movie teaser turned out to be a big hit. She is sure to match up to the acting skills of her actor mom Bindu Panicker 
  Published by:user_57
  First published: