Mohiniyattam | സൈജു കുറുപ്പിന്റെ 'ഭരതനാട്യം' കഴിഞ്ഞു; ഇനി മോഹിനിയാട്ടം

Last Updated:

'ഭരതനാട്യം' എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗമായി അവതരിപ്പിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമാവും

News18
News18
'ഭരതനാട്യ'ത്തിനു ശേഷം കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മോഹിനിയാട്ടം' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കണ്ണൂർ ധർമ്മടത്ത് ആരംഭിച്ചു. 'ഭരതനാട്യം' എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗമായി അവതരിപ്പിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമാവും.
സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്സ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമ ബി. നമ്പ്യാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം ബബുലു അജു നിർവ്വഹിക്കുന്നു.
കോ റൈറ്റർ- വിഷ്ണു ആർ. പ്രദീപ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സൽമാൻ കെ.എം., എഡിറ്റിംഗ്- ഷഫീഖ്, സംഗീതം- ഇലക്ട്രോണിക് കിളി, പ്രൊഡക്ഷൻ കൺട്രോളർ- ജിതേഷ് അഞ്ചുമന, കല- ദിൽജിത് എം. ദാസ്, മേക്കപ്പ്- മനോജ് കിരൺ രാജ്, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂർ, സ്റ്റിൽസ്- വിഷ്ണു എസ്. രാജൻ, പരസ്യകല- യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സാംസൺ സെബാസ്റ്റ്യൻ, സൗണ്ട് ഡിസൈൻ- ധനുഷ് നായനാർ, സൗണ്ട് മിക്സിംഗ്- വിപിൻ നായർ, മോഷൻ- ഡോട്ട് വിഎഫ്എക്സ് സ്റ്റുഡിയോ, പ്രൊഡക്ഷൻ മാനേജർ- ജോബി, വിവേക്.
advertisement
ഭരതനാട്യത്തിലെ മുഖ്യ താരങ്ങൾക്കൊപ്പം ഇത്തവണ, മലയാളത്തിലെ മുഖ്യധാരയിലുള്ള മറ്റു താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. പി.ആർ.ഒ.- എ.എസ്. ദിനേശ്.
Summary: After 'Bharathanatyam', the shooting of 'Mohiniyattam', scripted and directed by Krishnadas Murali, has begun in Dharmadam, Kannur. The film, which is the second installment of the Malayalam film 'Bharathanatyam', will feature Saiju Kurup in the lead role. Along with the main stars of Bharatanatyam, this time other mainstream Malayalam stars are also starring in the film
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Mohiniyattam | സൈജു കുറുപ്പിന്റെ 'ഭരതനാട്യം' കഴിഞ്ഞു; ഇനി മോഹിനിയാട്ടം
Next Article
advertisement
ഉന്നാവോ കേസ്: ബിജെപി മുൻ എംഎൽ എയ്ക്ക് തിരിച്ചടി; സെൻഗാറിന് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു
ഉന്നാവോ കേസ്:ബിജെപി മുൻ എംഎൽ എയ്ക്ക് തിരിച്ചടി;സെൻഗാറിന് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ
  • ഡൽഹി ഹൈക്കോടതി സെൻഗാറിന് ജാമ്യം അനുവദിച്ച ഉത്തരവ് സുപ്രീം കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു

  • സിബിഐയുടെ ഹർജിയിൽ വാദം കേൾക്കുന്നതിനിടെ സെൻഗാറിന് നാല് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ നിർദേശം

  • ഇരയുടെ പിതാവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ സെൻഗാർ ഇപ്പോഴും ജയിലിൽ തുടരുന്നു

View All
advertisement