advertisement

Saniya Iyyappan | തിരുമ്പി വന്തിട്ടേന്ന് സൊല്ല്; ഗ്ലാമറസ് ലുക്കിൽ സാനിയ അയ്യപ്പൻറെ പുതിയ വീഡിയോ

Last Updated:

അതീവ ഗ്ലാമറസായി സാനിയ അയ്യപ്പൻറെ ഇൻസ്റ്റഗ്രാം റീൽസ് വീഡിയോ

വീഡിയോയിൽ സാനിയ
വീഡിയോയിൽ സാനിയ
സദാചാര കമ്മറ്റിക്കാരും, ഓൺലൈൻ ആങ്ങളമാരും ചേർന്ന് തന്റെ പോസ്റ്റുകൾക്ക് മേൽ വട്ടംകൂടിയാൽ അവർക്ക് കുറിക്കു കൊള്ളുന്ന മറുപടി കൊടുക്കുന്ന നടിയാണ് സാനിയ അയ്യപ്പൻ (Saniya Iyyappan). സിനിമയും അഭിനയവും മാത്രമല്ല, നന്നായി നൃത്തം ചെയ്യാനും സാനിയക്ക് അറിയാം. കന്നി ചിത്രമായ ക്വീനിൽ അവതരിപ്പിച്ച ചിന്നു എന്ന കഥാപാത്രത്തെക്കാളും, പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന സിനിമയിലെ ജാൻവി എന്ന റോളാണ് സാനിയയെ ശ്രദ്ധേയയാക്കിയത്. മഞ്ജു വാര്യരുടെ മകളുടെ വേഷമായിരുന്നു സാനിയ കൈകാര്യം ചെയ്തത്. സിനിമയുടെ തുടക്കം മുതൽ അവസാനം വരെ പ്രസക്തമായ ഒരു കഥാപാത്രമായിരുന്നു ഇത്.
വളരെ ചുരുക്കം സിനിമകളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന സാനിയ അതിനു ശേഷം മുഴുനീള നായിക വേഷം ചെയ്തത് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ 'കൃഷ്ണൻകുട്ടി പണിതുടങ്ങി' എന്ന സിനിമയിലാണ്. ഇതിൽ അൽപ്പം നെഗറ്റീവ് ഷെയ്ഡ് ഉള്ള വേഷമായിരുന്നു സാനിയയുടേത്. ഈ ചിത്രം ഡിജിറ്റൽ റിലീസ് ആയിരുന്നു.
സിനിമയും നൃത്ത വേദിയും കഴിഞ്ഞാൽ സാനിയ ഏറ്റവും കൂടുതൽ സജീവമാവുക സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലാണ്. ഇവിടെ ഫോട്ടോഷൂട്ടും വീഡിയോകളും ഒക്കെയായി സാനിയ തിരക്കിലാണ്. കഴിഞ്ഞ പിറന്നാൾ മാലിദ്വീപിൽ ആഘോഷിച്ച ചിത്രങ്ങൾ സാനിയ പോസ്റ്റ് ചെയ്തിരുന്നു. അതീവ ഗ്ലാമറസ് ലുക്കിൽ ബിക്കിനി ലുക്ക് വരെ പരീക്ഷിച്ചാണ്‌ സാനിയ കടന്നെത്തിയത്.
advertisement
അത് കഴിഞ്ഞ് ഒരിടവേളയ്ക്കു ശേഷം അതീവ ഗ്ലാമറസായി സാനിയ മടങ്ങി വന്നിരിക്കുന്നു. റീൽസ് വീഡിയോയായിട്ടാണ് സാനിയ ഇത് പോസ്റ്റ് ചെയ്തിട്ടുള്ളത്. സായംസന്ധ്യയുടെ പശ്ചാത്തലത്തിൽ അത്യന്തം ഹോട്ട് ലുക്കിലാണ് സാനിയ ഈ വീഡിയോയിൽ തിളങ്ങുന്നത്. വീഡിയോ ചുവടെ
കാണാം:
advertisement
അതിനു മുൻപ് ചെയ്ത മറ്റൊരു വീഡിയോയിലും സാനിയ വളരെ കോൺഫിഡന്റ് പോസിൽ എത്തുന്നു.
advertisement
Summary: Actor Saniya Iyyappan appears in a glamorous avatar in her new video posted on Instagram. The actor, started her career innings with Queen, shot to fame playing Jhanvi in Prithviraj directed Lucifer. She went on to play lady lead in another film Krishnankutty Pani Thudangi along with Vishnu Unnikrishnan. The new video has been posted as Instagram reels
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
Saniya Iyyappan | തിരുമ്പി വന്തിട്ടേന്ന് സൊല്ല്; ഗ്ലാമറസ് ലുക്കിൽ സാനിയ അയ്യപ്പൻറെ പുതിയ വീഡിയോ
Next Article
advertisement
ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; പാക് ഭീകരവാദ ഗ്രൂപ്പുമായി ബന്ധമുള്ള 4 പേരെ യു.പി എടിഎസ് അറസ്റ്റ് ചെയ്തു
ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; പാക് ഭീകരവാദ ഗ്രൂപ്പുമായി ബന്ധമുള്ള 4 പേരെ യു.പി എടിഎസ് അറസ്റ്റ് ചെയ്തു
  • പാക് ഭീകര ഗ്രൂപ്പുമായി ബന്ധമുള്ള നാല് പേരെ യു.പി എടിഎസ് ലഖ്‌നൗയിൽ ഭീകരാക്രമണത്തിന് മുമ്പ് അറസ്റ്റ് ചെയ്തു

  • ലഖ്‌നൗ റെയിൽവേ സിഗ്നലുകൾ തകർക്കാൻ പദ്ധതിയിടുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്

  • സോഷ്യൽ മീഡിയ വഴി പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ഹാൻഡ്‌ലർമാരുമായി ബന്ധം പുലർത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി

View All
advertisement