Nedumudi Venu | 'സ്നേഹത്തിന്റെ തൂവലുകൾ ഒന്നൊന്നായി കൊഴിയുകയാണ്': സത്യൻ അന്തിക്കാട്
- Published by:user_57
- news18-malayalam
Last Updated:
'അതിരു കാക്കാൻ ഇനി മലകളില്ല. വിട പറയാനാവുന്നില്ല വേണു'
പ്രിയപ്പെട്ട 'അപ്പുണ്ണി'യുടെ ഓർമ്മയിൽ സംവിധായകൻ സത്യൻ അന്തിക്കാട്. മലയാള സിനിമയിലെ മറക്കാനാവാത്ത നെടുമുടി വേണു കഥാപാത്രങ്ങളിൽ ഒന്നാണ് അപ്പുണ്ണി. സിനിമാലോകത്ത് തന്റെ രണ്ടാമത്തെ ചിത്രമായ കിന്നാരം മുതൽ തുടങ്ങിയ ബന്ധമാണ് സത്യൻ അന്തിക്കാടും നെടുമുടി വേണുവും തമ്മിൽ. ആദ്യകാല ചിത്രങ്ങളിൽ ഈ കൂട്ടുകെട്ട് സ്ഥിരമായി ആവർത്തിച്ചിരുന്നു.
സ്നേഹത്തിന്റെ തൂവലുകൾ ഒന്നൊന്നായി കൊഴിയുന്നതിന്റെ നോവുമായാണ് അദ്ദേഹം നെടുമുടി വേണുവുമായുള്ള ഓർമ്മയുടെ പടവുകൾ ഇറങ്ങുന്നത്.
'സ്നേഹത്തിന്റെ തൂവലുകൾ ഒന്നൊന്നായി കൊഴിയുകയാണ്.
മനസ്സാകെ ഒരു ശൂന്യത നിറയുന്നു.
ഇത്ര ചെറിയ കാലയളവാണോ ജീവിതം എന്ന് തോന്നിപ്പോകുന്നു..
കഥകൾ കേട്ട്, കുസൃതികളിൽ രസിച്ച്, കുറുമ്പുകളിൽ ചിരിച്ച് മതിയായിട്ടില്ല.
ദിവസങ്ങൾക്കു മുമ്പ് വരെ കേട്ട സ്വരം കാതിൽ മായാതെ നിൽക്കുന്നു.
അതിരു കാക്കാൻ ഇനി മലകളില്ല.
വിട പറയാനാവുന്നില്ല വേണു..'
advertisement
Also read: 'പുതിയ കാഴ്ചകളിലേക്ക്, അറിവുകളിലേക്ക്, ലോകങ്ങളിലേക്ക് എനിക്ക് വാതില്‍ തുറന്നു തന്നത് വേണുവാണ്'; മമ്മൂട്ടി
കോമരം എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ് ഞങ്ങളാദ്യം പരിചയപ്പെടുന്നത്.എൺപത്തൊന്നിലാണത്. അത് ദീർഘമായ ഒരു സൗഹൃദത്തിന്റെ ആരംഭമായിരുന്നു, മദ്രാസിൽ ഒരുമിച്ചുള്ള താമസം. രഞ്ജിത് ഹോട്ടലിലായിരുന്നു ആദ്യം .പിന്നെ വുഡ്ലാന്റ് സ് ഹോട്ടലിലേക്ക് .അതിനു ശേഷം വുഡ്ലാൻസിന്റെ കോട്ടജിലേക്ക് . എൺപത്തഞ്ചു വരെ ഈ സഹവാസം തുടർന്നു .അദ്ദേഹവുമായിട്ടുള്ള സൗഹൃദത്തിൽ നിന്ന് എനിക്ക് ഒരു പാട് അനുഭവങ്ങൾ ഓർക്കാനുണ്ട്. പുതിയ കാഴ്ചകളിലേക്ക്, അറിവുകളിലേക്ക്, ലോകങ്ങളിലേക്ക് എനിക്ക് വാതിൽ തുറന്നു തന്നത് വേണുവാണ്. തിരുവരങ്ങ് നാടകങ്ങൾ, സംഗീതം, നാടൻ കലാരൂപങ്ങൾ, കഥകളിയും കൂടിയാട്ടവും പോലുള്ള രംഗകലകൾ, അതിന്റെ ആട്ട പ്രകാരങ്ങൾ ആരംഗത്തെ ആചാര്യന്മാർ! അങ്ങനെ നിരവധി ഞാനറിയാത്ത വിഷയങ്ങളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി.
advertisement
വേണുവിനോടൊത്തുള്ള ആ കാലം വിരസത എന്തെന്ന് ഞാനറിഞ്ഞിട്ടില്ല. എന്നും എപ്പോഴുമെന്ന പോലെ എന്തെങ്കിലുമൊരു പുതിയ കാര്യം പറയാനുണ്ടാവും വേണുവിന്. എനിക്കാവട്ടെ അത്തരത്തിൽ പെട്ട ഒരു കാര്യവും വേണുവിനോട് പറയാനുണ്ടായിരുന്നില്ല. കോളജിലേയും മറ്റും കൊച്ചു കൊച്ചു കാര്യങ്ങൾ മാത്രം. അക്കാലത്ത് രൂപപ്പെട്ട ആ സൗഹൃദം വളരെ ഗാഢമായൊരു സ്നേഹബന്ധമായി മാറി. എൺപത്തിരണ്ടിൽ ഏറ്റവും നല്ല നടനുള്ള സംസ്ഥാന അവാർഡ് വേണുവിനും സഹനടനുള്ള അവാർഡ് എനിക്കുമായിരുന്നു. ഞങ്ങൾ രണ്ടു പേരും ഒരുമിച്ച് തിരുവനന്തപുരത്ത് പോയി അവാർഡ് വാങ്ങിച്ച് തിരിച്ച് എറണാകുളത്ത് വന്ന് പ്രാതൽ കഴിച്ച് തൃശൂരിലേക്ക് 'രചന' യുടെ ഷൂട്ടിങിനു പോയത് ഇന്നുമോർക്കുന്നു... (തുടരുന്നു)
advertisement
Summary: Sathyan Anthikkad remembers actor Nedumudi Venu in a Facebook note. The duo has gifted some of the most memorable movies in Malayalam, Appuni to speak of
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 12, 2021 9:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Nedumudi Venu | 'സ്നേഹത്തിന്റെ തൂവലുകൾ ഒന്നൊന്നായി കൊഴിയുകയാണ്': സത്യൻ അന്തിക്കാട്






