കൊച്ചി: ഒരു ഇടവേളക്ക് ശേഷം നവ്യാ നായർ (Navya Nair) കേന്ദ്ര കഥാപാത്രമായി തിരിച്ചു വന്ന 'ഒരുത്തീ' തിയേറ്ററിൽ പ്രദർശനം തുടരുമ്പോൾ, സിനിമക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. സ്ത്രീയാണ് പുരുഷനേക്കാൾ വലിയ മനുഷ്യൻ എന്ന സമുദ്രശിലയിലെ വാചകം എഴുതികൊണ്ടുള്ള പോസ്റ്റർ പങ്കുവെച്ചാണ് ഒരുത്തീ 2 എന്ന പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ വിവരം പുറത്ത്‌വിട്ടത്. ഒരുത്തീ സിനിമ അണിയിച്ചൊരുക്കിയവർ തന്നെയാണ് ഒരുത്തീ 2യുടെ മുന്നണയിലും പിന്നണിയിലും പ്രവർത്തിക്കുക.
വി കെ പ്രകാശ് സംവിധാനവും, എസ് സുരേഷ് ബാബു തിരക്കഥയും ബെൻസി നാസർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്‌ദുൾ നാസർ നിർമ്മിക്കുകയും ചെയ്യുന്ന ഒരുത്തീ 2 ഈ വർഷം ഡിസംബറോടെ ചിത്രീകരണം ആരംഭിക്കും. നവ്യാ നായരും വിനായകനും സൈജു കുറുപ്പും കേന്ദ്ര കഥാപാത്രങ്ങളായി ഒരുത്തീ 2 ലും ഉണ്ടാകും.
മാർച്ച് 18ന് റിലീസ് ചെയ്ത ഒരുത്തീ തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.
പൃഥ്വിരാജ് ജോഷി, നയൻതാര സുമംഗലി ഉണ്ണികൃഷ്ണൻ; അൽഫോൺസ് പുത്രന്റെ 'ഗോൾഡ്' ടീസർ
വമ്പൻ താരനിരയുമായെത്തുന്ന പൃഥ്വിരാജ്, അൽഫോൺസ് പുത്രൻ, നയൻതാര കൂട്ടുകെട്ടിന്റെ ചിത്രം 'ഗോൾഡ്' ടീസർ പുറത്തിറങ്ങി. ജോഷി എന്നാണ് പൃഥ്വിരാജ് കഥാപാത്രത്തിന് പേര്. സുമംഗലി ഉണ്ണിക്കൃഷ്ണനായി നയൻതാരയുമെത്തും. 'പ്രേമം' സിനിമയ്ക്ക് ശേഷം അൽഫോൺസ് പുത്രൻ വീണ്ടും സംവിധായകനാവുന്ന സിനിമയാണ് 'ഗോൾഡ്'
ഇരുട്ടിന്റെ മറവിൽ ഒരു കൂട്ടം ആളുകൾ എന്തോ ചെയ്യുന്നത് പൃഥ്വിരാജിന്റെ ശ്രദ്ധയിൽപ്പെടുന്നതോടെയാണ് ടീസർ ആരംഭിക്കുന്നത്. കഥാപാത്രം ധീരനാണ്. മൂന്ന് പുരുഷന്മാരെ കൈകാര്യം ചെയ്യാൻ അയാൾക്ക് പോലീസുകാരെ വിളിക്കേണ്ട ആവശ്യമില്ല. സ്വയം ചെയ്യാൻ കഴിയും. അങ്ങനെ അയാൾ ആ സംഘത്തോട് ആക്രോശിക്കുകയും അവരുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്യുന്നു. ബാക്കിയുള്ള ദൃശ്യങ്ങൾ പൃഥ്വിരാജ് സ്ലോ മോഷനിൽ നടക്കുന്നത് കാണിക്കുന്നു. ഒരു സ്ലോ മോഷൻ നടത്തവും തകർപ്പൻ ബാക്ക്ഗ്രൗണ്ട് സ്കോറും. അടുത്തതെന്താണെന്നു ഊഹിക്കാമോ? അല്ലെങ്കിൽ ടീസർ കാണുക. പോപ്പ്കോൺ കഴിച്ച് എന്തോമനസ്സിൽ പദ്ധതിയിടുന്ന തരത്തിലാണ് നയൻതാരയുടെ കഥാപാത്രം.
സിനിമയിലെ മുഴുവൻ കാസ്റ്റും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് മറ്റൊരു സവിശേഷത. പൃഥ്വിരാജ്, നയൻതാര, അജ്മൽ അമീർ, ലാലു അലക്സ്, ജഗദീഷ്, സുധീഷ്, പ്രേംകുമാർ, ബാബുരാജ്, ഇടവേള ബാബു, ഷമ്മി തിലകൻ, ചെമ്പൻ വിനോദ് ജോസ്, വിനയ് ഫോർട്ട്, സൈജു കുറുപ്പ്, റോഷൻ മാത്യു, ശാന്തികൃഷ്ണ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ എന്നിങ്ങനെ പോകുന്നു അഭിനേതാക്കളുടെ പട്ടിക. ഇതിനു പുറമെ അതിഥിവേഷങ്ങളിൽ സർപ്രൈസ് ഒളിഞ്ഞിരിപ്പുണ്ട്.
അൽഫോൺസ് പുത്രനാണ് രചനയും സംവിധാനവും. നിർമ്മാണം: പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ നിർമ്മിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ., പ്രൊഡക്ഷൻ മാനേജർ: ഷെമിൻ മുഹമ്മദ്,
പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ആന്റണി ഏലൂർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി, തോമസ്, അക്കൗണ്ടന്റ്: മാൽക്കം ഡിസിൽവ, വരികൾ: ശബരീഷ്, സംഗീതവും പശ്ചാത്തല സംഗീതവും: രാജേഷ് മുരുകേശൻ, കോസ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽ: അർജുൻ കല്ലിങ്കൽ, എഡിറ്റർ: അൽഫോൺസ് പുത്രൻ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ് - ശ്രീ ശങ്കർ ഗോപിനാഥ്, ശബ്ദമിശ്രണം: വിഷ്ണു ഗോവിന്ദ്, സ്റ്റണ്ട്: അൽഫോൺസ് പുത്രൻ, പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ (24am), പ്രൊമോഷൻ കൺസൽട്ടൻറ്: വിപിൻ കുമാർ വി., നൃത്തസംവിധാനം: ദിനേശ് കുമാർ, പ്രൊഡക്ഷൻ ഡിസൈനർ: അശ്വിനി കാലെ, ഛായാഗ്രാഹകൻ: ആനന്ദ് സി. ചന്ദ്രൻ, വിശ്വജിത്ത് ഒടുക്കത്തിൽ, ഗോൾഡ് ടെക്നീഷ്യൻ: ടോണി ജെ. തെക്കിനേടത്ത്, കളർ ഗ്രേഡിംഗ് : ആനന്ദ് സി. ചന്ദ്രൻ, അൽഫോൺസ് പുത്രൻ, ടൈപ്പോഗ്രാഫി: അൽഫോൺസ് പുത്രൻ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Malayalam cinema 2022, Navya nair, Oruthee movie, V.K. Prakash