അർജുൻ സർജയും മകൾ ഐശ്വര്യയും ഒന്നിക്കുന്ന ‘സീതാ പയനം’ ഫെബ്രുവരിയിൽ തിയേറ്ററിലേക്ക്

Last Updated:

കന്നഡ ആക്ഷൻ സൂപ്പർ സ്റ്റാർ ധ്രുവ സർജയും ശ്രദ്ധേയമായ കഥാപാത്രത്തെ സീതാ പയനത്തിൽ അവതരിപ്പിക്കുന്നുണ്ട്

സീതാ പയനം
സീതാ പയനം
അഭിനേതാവും സംവിധായകനുമായ അർജുൻ സർജ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'സീതാ പയനം' റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതുവത്സര ദിനത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ചിത്രം ഫെബ്രുവരി 14ന് വാലന്റൈൻസ് ദിനത്തിൽ തിയറ്ററുകളിലെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഇതോടൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം‌ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് നിർവഹിക്കുന്നത്.
ബഹുഭാഷാ ചിത്രമായി ഒരുങ്ങുന്ന സീതാ പയനത്തിൽ അർജുൻ സർജയുടെ മകളും അഭിനേത്രിയുമായ ഐശ്വര്യ അർജുൻ നായികയായെത്തുന്നു. നിരഞ്ജൻ സുധീന്ദ്രയാണ് ചിത്രത്തിലെ നായകൻ. അച്ഛനും മകളും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും 'സീതാ പയനം' ശ്രദ്ധേയമാകുന്നു.
കന്നഡ ആക്ഷൻ സൂപ്പർ സ്റ്റാർ ധ്രുവ സർജയും ശ്രദ്ധേയമായ കഥാപാത്രത്തെ സീതാ പയനത്തിൽ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ മറ്റു പ്രധാന റോളുകളിൽ പ്രകാശ് രാജ്, സത്യരാജ്, കോവൈ സരള, ബിത്തിരി സതി, സരൺ, സിരി ഹനുമന്ത്, മണി ചന്ദന, സുമിത്ര, പോസാനി കൃഷ്ണ മൂർത്തി, ജബർദസ്ത് ഫണി, നര്ര ശ്രീനു, ഫിഷ് വെങ്കട്ട് തുടങ്ങിയ പ്രമുഖ താരങ്ങൾ ഉൾപ്പെടുന്ന വലിയ സഹതാരനിരയും ചിത്രത്തിലുണ്ട്.
advertisement
റൊമാന്റിക് ഡ്രാമ പശ്ചാത്തലത്തിൽ ഒരുക്കുന്ന സീതാ പയനത്തിന്റെ തിരക്കഥയും സംവിധാനവും അർജുൻ സർജ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. സംഗീതം ഒരുക്കുന്നത് അനൂപ് റൂബൻസ്. എഡിറ്റിംഗ് അയൂബ് ഖാൻ, ഛായാഗ്രഹണം ജി. ബാലമുരുകൻ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്.
പട്ടത്ത് യാനൈ, പ്രേമ ബാരാഹ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഐശ്വര്യ അർജുൻ, ഏറെ നാളുകൾക്ക് ശേഷം വെള്ളിത്തിരയിൽ തിരിച്ചെത്തുന്ന ചിത്രം എന്ന നിലയിലും സീതാ യാത്ര ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്.ശ്രീ ഗോകുലം മൂവീസിന്റെ ഒഫീഷ്യൽ ഡിസ്ട്രിബൂഷൻ പാർറ്റ്നർ ഡ്രീം ബിഗ് ഫിലിംസ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നു. 2026 ഫെബ്രുവരി 14ന്, പ്രണയദിനത്തിൽ പ്രേക്ഷകർക്ക് ഹൃദയസ്പർശിയായ സിനിമാനുഭവം സമ്മാനിക്കുന്ന ചിത്രമായിരിക്കും സീതാ പയനം. പി.ആർ.ഒ.- പ്രതീഷ് ശേഖർ.
advertisement
Summary: The release date of the new film 'Seetha Payanam', directed by actor and director Arjun Sarja, has been officially announced. In the first look poster released as part of New Year's Day, the makers announced that the film will hit the theatres on February 14, Valentine's Day. Along with this, a new poster featuring the main characters of the film has also been released
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
അർജുൻ സർജയും മകൾ ഐശ്വര്യയും ഒന്നിക്കുന്ന ‘സീതാ പയനം’ ഫെബ്രുവരിയിൽ തിയേറ്ററിലേക്ക്
Next Article
advertisement
'അങ്ങനെ ഒരു ഉത്തരവ് ഉണ്ടെങ്കിൽ പുറത്തുവിടൂ'; ചില മാധ്യമങ്ങൾ സങ്കല്പകഥകൾ ചമയ്ക്കുന്നുവെന്ന് കടകംപള്ളി സുരേന്ദ്രൻ
'അങ്ങനെ ഒരു ഉത്തരവ് ഉണ്ടെങ്കിൽ പുറത്തുവിടൂ'; ചില മാധ്യമങ്ങൾ സങ്കല്പകഥകൾ ചമയ്ക്കുന്നുവെന്ന് കടകംപള്ളി സുരേന്ദ്രൻ
  • ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ചില മാധ്യമങ്ങൾ സങ്കല്പകഥകൾ ചമയ്ക്കുന്നുവെന്ന് കടകംപള്ളി പറഞ്ഞു

  • തനിക്കെതിരായ ആരോപണങ്ങൾക്ക് തെളിവുണ്ടെങ്കിൽ പുറത്തുവിടാൻ മാധ്യമങ്ങൾക്ക് വെല്ലുവിളിച്ചു

  • ജനങ്ങൾ തെറ്റിദ്ധരിക്കരുത് എന്നതിനാലാണ് ചില കാര്യങ്ങൾ വ്യക്തമാക്കുന്നതെന്ന് ഫേസ്ബുക്ക് പറഞ്ഞു.

View All
advertisement