തീ ഐറ്റം ലോഡിങ്; കൈതി 2 ഉടനുണ്ടെന്ന് അപ്‌ഡേറ്റ് നൽകി അണിയറപ്രവർത്തകർ

Last Updated:

കാര്‍ത്തിക്കൊപ്പമുള്ള കൈതിയുടെ ലൊക്കേഷന്‍ സ്റ്റില്‍ പങ്കുവച്ചുകൊണ്ട് ലോകേഷ് സോഷ്യൽ മീഡിയയിൽ കുറിച്ച പോസ്റ്റ് വൈറൽ

കൈതി 2
കൈതി 2
കൈതി (Kaithi movie) തിയറ്ററുകളിലെത്തിയിട്ട് കഴിഞ്ഞ ദിവസം അഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. അതിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയാ പോസ്റ്റിൽ രണ്ടാം ഭാഗം വൈകില്ലെന്ന സൂചന സംവിധായകൻ ലോകേഷ് കനകരാജ്, ഡ്രീം വാര്യർ പിക്ചേഴ്സ് എന്നിവർ നല്‍കുന്നു. കാര്‍ത്തിക്കൊപ്പമുള്ള കൈതിയുടെ ലൊക്കേഷന്‍ സ്റ്റില്‍ പങ്കുവച്ചുകൊണ്ട് ലോകേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇപ്രകാരമാണ് "എല്ലാം ഇവിടെനിന്നാണ് ആരംഭിച്ചത്. കാര്‍ത്തി സാറിനും പ്രഭു സാറിനും (നിര്‍മ്മാതാവ് എസ്.ആര്‍. പ്രഭു) ഈ പ്രപഞ്ചത്തിനും നന്ദി, കൈതി ഇത് സാധ്യമാക്കിയതിന്. ദില്ലി ഉടന്‍ മടങ്ങിവരും", ലോകേഷ് കനകരാജ് ഇങ്ങനെ കുറിച്ചു.
അതേസമയം, ചിത്രം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് കാര്‍ത്തി നേരത്തെ പറഞ്ഞിരുന്നു. താന്‍ നായകനായ പുതിയ ചിത്രം മെയ്യഴകന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ നടന്ന പരിപാടിക്കിടെയാണ് കൈതി 2 നെക്കുറിച്ച് ചോദ്യം വന്നതും കാര്‍ത്തി മറുപടി പറഞ്ഞതും. തമിഴിലെ മോസ്റ്റ് ആന്‍റിസിപ്പേറ്റഡ് ചിത്രങ്ങളുടെ ലിസ്റ്റില്‍ പലപ്പോഴും ഒന്നാമതെത്തിയിട്ടുള്ള ചിത്രമാണ് കൈതി 2. ചിത്രത്തിന്റെ കൂടുതൽ കാര്യങ്ങൾ വരും നാളുകളിൽ വ്യക്തമാക്കുമെന്നു അണിയറപ്രവർത്തകർ അറിയിച്ചു. പി.ആർ.ഒ.- ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.
advertisement
Summary: At the fifth anniversary of Kaithi movie, the makers hint of a sequel to the Lokesh Kanakaraj - Karthi masterpiece. Kaithi always topped the list of most anticipated films in Tamil. Further details can be expected to be made public soon. The news was posted with a still from Kaithi locations
മലയാളം വാർത്തകൾ/ വാർത്ത/Film/
തീ ഐറ്റം ലോഡിങ്; കൈതി 2 ഉടനുണ്ടെന്ന് അപ്‌ഡേറ്റ് നൽകി അണിയറപ്രവർത്തകർ
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement