King of Kotha | കിംഗ് ഓഫ് കൊത്തയുടെ ട്രെയിലര്‍ പങ്കുവെച്ച് കിംഗ് ഖാന്‍; വളരെ വലിയ നിമിഷമെന്ന് ദുല്‍ഖര്‍
- Published by:Arun krishna
- news18-malayalam
Last Updated:
ഓണത്തിന് തിയേറ്റർ പൂരപ്പറമ്പാക്കാൻ ദുൽഖർ സൽമാൻ തീരുമാനിച്ചുറപ്പിച്ച വരവാണെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്.
തെന്നിന്ത്യന്‍ സിനിമാ ലോകം കാത്തിരുന്ന ദുല്‍ഖര്‍ സല്‍മാന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ട്രെയിലര്‍ പങ്കുവെച്ച് ബോളിവുഡിന്‍റെ ബാദ്ഷാ ഷാരൂഖ് ഖാന്‍. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ ഇന്ന് രാവിലെയാണ് പുറത്തുവന്നത്. ഓണത്തിന് തിയേറ്റർ പൂരപ്പറമ്പാക്കാൻ ദുൽഖർ സൽമാൻ തീരുമാനിച്ചുറപ്പിച്ച വരവാണെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്.
‘കിംഗ് ഓഫ് കൊത്തയുടെ ആകര്‍ഷകമായ ട്രെയിലറിന് അഭിനന്ദനങ്ങള്‍. പ്രിയപ്പെട്ട ദുല്‍ഖര്‍ സിനിമയുമായി മുന്നോട്ട് പോകു. സിനിമയുടെ വന്‍ വിജയത്തിനായി എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ ‘- ഷാരൂഖ് ഖാന്‍ ട്വീറ്റ് ചെയ്തു.
Congratulations on the impressive #KOKTrailer , @dulQuer ! Looking forward to the movie. Big hug to you and wishing the entire team a big success!https://t.co/dcecymQhvV#KingOfKotha @dulQuer @AishuL_ @actorshabeer @Prasanna_actor #AbhilashJoshiy @NimishRavi @JxBe…
— Shah Rukh Khan (@iamsrk) August 10, 2023
advertisement
Thank you so so so much Shahrukh Sir ! This is such a huge moment for me ! Fanboy forever 🤗🤗🤗❤️❤️❤️🕺🏻🕺🏻🕺🏻
— Dulquer Salmaan (@dulQuer) August 10, 2023
‘ഒരുപാട് നന്ദി ഷാരൂഖ് സാര്‍, ഇത് എനിക്ക് വളരെ നിമിഷമാണ്, എന്നും നിങ്ങളുടെ ഫാന്‍ ബോയ് ആണ് ഞാന്‍’ – ദുല്‍ഖര്‍ മറുപടി പറഞ്ഞു.
advertisement
ഓഗസ്റ്റ് 24ന് എതിരാളികൾ ഇല്ലാതെ സോളോ റിലീസ് ആയി തിയേറ്ററിൽ എത്തുന്ന ബിഗ് ബജറ്റ് ചിത്രം 400ൽപരം സ്‌ക്രീനുകളിൽ കേരളത്തിൽ റിലീസാകും. അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ ടീസറും കലാപകാര ഗാനവും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി തുടരുകയാണ്. പാൻ ഇന്ത്യൻ ലെവലിൽ റിലീസാകുന്ന ചിത്രം ബോക്സ് ഓഫീസിൽ തരംഗം തീർക്കും എന്നാണ് പ്രതീക്ഷ.
advertisement
ദുൽഖറിന്റെ കരിയറിലെ ഏറ്റവും ചെലവേറിയതും കഥാപാത്രത്തിൽ തന്നെ വെല്ലു വിളികൾ നിറഞ്ഞതുമായ കിംഗ് ഓഫ് കൊത്ത സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്നു. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു.
advertisement
സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ: നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ്, മേക്കപ്പ്: റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, സ്റ്റിൽ: ഷുഹൈബ് എസ്.ബി.കെ., പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി.ആർ.ഒ.-: പ്രതീഷ് ശേഖർ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
August 10, 2023 11:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
King of Kotha | കിംഗ് ഓഫ് കൊത്തയുടെ ട്രെയിലര്‍ പങ്കുവെച്ച് കിംഗ് ഖാന്‍; വളരെ വലിയ നിമിഷമെന്ന് ദുല്‍ഖര്‍