ഭരത് ചന്ദ്രനെയും പൂവള്ളി ഇന്ദുചൂഡനെയും സൃഷ്‌ടിച്ച ഷാജി കൈലാസിനൊപ്പം ജോജു ജോർജ്‌; 'വരവ്' തുടങ്ങി

Last Updated:

വലിയ മുതൽമുടക്കിലും, വൻ താരനിരയുടെ അകമ്പടിയോടെയുമെത്തുന്ന ചിത്രം പൂർണ്ണമായും ആക്ഷൻ ത്രില്ലർ ജോണറിലാണ് അവതരിപ്പിക്കുന്നത്

വരവ്
വരവ്
മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെ ജോജു ജോർജിനെ (Joju George) നായകനാക്കി ഷാജി കൈലാസ് (Shaji Kailas) സംവിധാനം ചെയ്യുന്ന 'വരവ്' എന്ന സിനിമയുടെ ചിത്രീകരണം സെപ്റ്റംബർ ഒമ്പത് ചൊവ്വാഴ്ച്ച മൂന്നാറിൽ ആരംഭിച്ചു. ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം മലയോര മേഖലയുടെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. . കോ-പ്രൊഡ്യൂസർ -ജോമി ജോസഫ്.
മൂന്നാറിൽ തുടക്കം കുറിച്ച ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം പ്രൊഡ്യൂസർ റെജി പ്രോത്താസിസ്
നിർവഹിച്ചു. ആദ്യ ക്ലാപ്പ് അടിച്ചത് പ്രൊഡ്യൂസർ നൈസി റെജിയാണ്. ഈ മാസം 17ന് ജോജു ജോർജ് ഷൂട്ടിങ്ങിനായി എത്തിച്ചേരും.
വലിയ മുതൽമുടക്കിലും, വൻ താരനിരയുടെ അകമ്പടിയോടെയുമെത്തുന്ന ചിത്രം പൂർണ്ണമായും ആക്ഷൻ ത്രില്ലർ ജോണറിലാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ആക്ഷന് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. അരഡസനോളം വരുന്ന ഇതിലെ ആക്ഷൻ രംഗങ്ങൾ ദക്ഷിണേന്ത്യയിലെ ഏറ്റം മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്സായ കലൈ കിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു, സ്റ്റണ്ട് സെൽവ, കനൽ കണ്ണൻ എന്നിവർ ചിട്ടപ്പെടുത്തും.
advertisement
ഹൈറേഞ്ചിൽ ആളും അർത്ഥവും സമ്പത്തും കഠിനാദ്ധ്വാനത്തിലൂടെ ആവശ്യത്തിലധികം നേടിയ പോളി എന്ന പോളച്ചൻ്റെ ജീവിത പോരാട്ടത്തിൻ്റെ കഥ പറയുന്ന സിനിമയാണ് 'വരവ്'. പോളച്ചന് ഒരു നിർണ്ണായകഘട്ടത്തിൽ വീണ്ടും ഒരു വരവിറങ്ങേണ്ടി വരുന്നു. ഈ വരവിൽ കാലം കാത്തുവച്ച ചില പ്രതികാരങ്ങളുടെ വ്യക്തമായ കണക്കു തീർക്കലുമൊക്കെയുണ്ട്.
പോളിയുടെ ഒരൊന്നൊന്നരവരവ് എന്ന് തന്നെ പറയാം. ഈ വരവാണ് ഇവിടെ ആഘോഷിക്കപ്പെടുന്നത്.
പോളച്ചൻ എന്ന കഥാപാത്രത്തിലേക്കു ആകർഷിക്കും വിധത്തിലുള്ള ഒരു ജനകീയ കഥാപാത്രമാക്കിത്തന്നെയാണ് ഈ പോളിയെ ഷാജി കൈലാസ് അവതരിപ്പിക്കുന്നത്. മലയാളത്തിന്റെ പ്രിയ നടിയായ സുകന്യയുടെ ഒരു തിരിച്ചുവരവ് ഈ ചിത്രത്തിലുടെ കാണാം.
advertisement
മുരളി ഗോപി, അർജുൻ അശോകൻ, സുകന്യ, ബാബുരാജ്, വിൻസി അലോഷ്യസ്, സാനിയ അയ്യപ്പൻ, അശ്വിൻ കുമാർ, അഭിമന്യു ഷമ്മി തിലകൻ, ബിജു പപ്പൻ, ബോബി കുര്യൻ, അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറമ്പോൾ, കോട്ടയം രമേഷ്, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഷാജി കൈലാസിൻ്റെ മികച്ച വിജയങ്ങൾ നേടിയ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്, ദ്രോണ എന്നീ ചിത്രങ്ങൾക്കു തിരക്കഥ ഒരുക്കിയ എ.കെ. സാജൻ്റെതാണ് തിരക്കഥ.
advertisement
ഛായാഗ്രഹണം - എസ്. ശരവണൻ, എഡിറ്റിംഗ്- ഷമീർ മുഹമ്മദ്, കലാസംവിധാനം- സാബു റാം, മേക്കപ്പ്- സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ- സമീര സനീഷ്, സ്റ്റിൽസ് - ഹരി തിരുമല, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ മാനേജേർസ് - ശിവൻ പൂജപ്പുര, അനിൽ അൻഷാദ്; പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്. മൂന്നാർ, മറയൂർ, കാന്തല്ലൂർ, തേനി, ഇടുക്കി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഒ.- വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്‌.
മലയാളം വാർത്തകൾ/ വാർത്ത/Film/
ഭരത് ചന്ദ്രനെയും പൂവള്ളി ഇന്ദുചൂഡനെയും സൃഷ്‌ടിച്ച ഷാജി കൈലാസിനൊപ്പം ജോജു ജോർജ്‌; 'വരവ്' തുടങ്ങി
Next Article
advertisement
പലസ്തീൻ പ്ലക്കാർഡ് ഉയർത്തിയ മൈം പൊലീസ് കാവലിൽ കാസർഗോഡ് സ്‌കൂളിൽ അരങ്ങേറി
പലസ്തീൻ പ്ലക്കാർഡ് ഉയർത്തിയ മൈം പൊലീസ് കാവലിൽ കാസർഗോഡ് സ്‌കൂളിൽ അരങ്ങേറി
  • പലസ്തീൻ അനുകൂല മൈം കനത്ത പൊലീസ് സുരക്ഷയിൽ വീണ്ടും അവതരിപ്പിച്ചു.

  • വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തെത്തുടർന്ന് മൈം വീണ്ടും അവതരിപ്പിച്ചു.

  • പ്രതിഷേധവുമായി എത്തിയ ബിജെപി പ്രവർത്തകരെ സ്‌കൂൾ പരിസരത്ത് പോലീസ് തടഞ്ഞു.

View All
advertisement