'എടാ മന്ത്രീ എന്ന് മാത്രം വിളിച്ചോട്ടെ'; സുരേഷ് ഗോപിയെ ആശ്ലേഷിച്ച് ഷാജി കൈലാസ്
- Published by:meera_57
- news18-malayalam
Last Updated:
തിരുവനന്തപുരത്ത് ഫിലിം ഫ്രറ്റേർണിറ്റി സുരേഷ് ഗോപിക്ക് നൽകിയ ആദരത്തിൽ പങ്കെടുക്കുകയായിരുന്നു ഷാജി കൈലാസ്
ഒരു കാലഘട്ടത്തിൽ സുരേഷ് ഗോപിയുടെ (Suresh Gopi) ആരാധകരായിരുന്നവർ അദ്ദേഹം ഒരു ഐ.പി.എസുകാരനായി വരണം എന്നാഗ്രഹിച്ചിട്ടുണ്ടാവും. കാക്കി കുപ്പായത്തിന് അത്രകണ്ട് ഹീറോ പരിവേഷം നൽകിയത് സുരേഷ് ഗോപി അല്ലാതെ മറ്റാരുമല്ല എന്ന് പറയേണ്ടിയിരിക്കുന്നു. പക്ഷേ, കാലം സുരേഷ് ഗോപിക്ക് കാത്തുവച്ചത് ഒരു കേന്ദ്രമന്ത്രി കസേരയായിരുന്നു. ഭരത് ചന്ദ്രൻ ഐ.പി.എസിനെ സുരേഷ് ഗോപിയിലൂടെ അവതരിപ്പിച്ച ഷാജി കൈലാസ്, ആ മന്ത്രിക്കസേര കിട്ടിയ ശേഷം തന്റെ പ്രിയ സ്നേഹിതനെ ആശ്ളേഷിച്ചു, ചെറിയൊരു 'പ്രോട്ടോകോൾ ലംഘനം' നടത്തി 'എടാ, മന്ത്രീ' എന്ന് വിളിച്ചു.
കഴിഞ്ഞ ദിവസം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഫിലിം ഫ്രറ്റേർണിറ്റി സുരേഷ് ഗോപിക്ക് നൽകിയ ആദരത്തിൽ പങ്കെടുക്കുകയായിരുന്നു ഷാജി കൈലാസ്.
"ഞാൻ സ്റ്റേജിലൊന്നും അങ്ങനെ സംസാരിച്ചിട്ടില്ല. അതുകൊണ്ട് കൈ വിറയ്‌ക്കുകയാണ്. എന്തായാലും അധികമൊന്നും ഞാൻ സംസാരിക്കുന്നില്ല. എല്ലാവരും എല്ലാം പറഞ്ഞു കഴിഞ്ഞു. പ്രോട്ടോക്കോൾ ലംഘിച്ചുകൊണ്ട് ‘എടാ മന്ത്രി’ എന്നുമാത്രം വിളിച്ചോട്ടെ. അതിനപ്പുറം എനിക്ക് ഒന്നും പറയാനില്ല," എന്ന് ഷാജി കൈലാസ്.
മണിയൻപിള്ള രാജു, നിർമാതാവും നടനുമായ സുരേഷ് കുമാർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
advertisement
കഴിഞ്ഞ വർഷം സുരേഷ് ഗോപിയും ഷാജി കൈലാസും തമ്മിൽ നീരസത്തിലാണ് എന്ന തരത്തിൽ ഒരു വ്യാജവാർത്ത പ്രചരിച്ചിരുന്നു. ഈ വിഷയത്തിൽ ഷാജി കൈലാസ് ഫേസ്ബുക്ക് പോസ്റ്റിൽ പരസ്യ പ്രതികരണം നടത്തിയിരുന്നു.
"കമ്മീഷണറിൽ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുളള ആത്മബന്ധം. സിനിമയിലേക്ക് വന്ന അന്ന് മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്…എന്റെ ആദ്യ ചിത്രത്തിൽ നായകൻ സുരേഷായിരുന്നു. ഇനി എന്റെ അടുത്ത ചിത്രത്തിലും സുരേഷ് തന്നെയാണ് നായകൻ. ഞങ്ങൾക്കിടയിൽ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകാറുണ്ട്. അതിന്റെ ആഴവും വ്യാപ്തിയും എന്താണെന്ന് ഞങ്ങൾ രണ്ടുപേർക്കും അറിയാം. അന്നും ഇന്നും സഹജീവി സ്നേഹമുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവനെന്ന് എനിക്കറിയാം…അവന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും വ്യത്യസ്തമാണ്. പക്ഷേ ഞങ്ങളുടെ സഹോദരതുല്യമായ സുഹൃത്ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്. അതിന് നശിപ്പിക്കുവാൻ സാധിക്കുകയില്ല," എന്നായിരുന്നു ഷാജി കൈലാസിന്റെ പ്രതികരണം.
advertisement
Summary: Shaji Kailas offers a lighter moment during a function where Suresh Gopi was felicitated
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 09, 2024 11:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'എടാ മന്ത്രീ എന്ന് മാത്രം വിളിച്ചോട്ടെ'; സുരേഷ് ഗോപിയെ ആശ്ലേഷിച്ച് ഷാജി കൈലാസ്