മോഹൻലാൽ വീണ്ടും കാക്കിയണിയുന്ന സിനിമയിൽ ക്യാമറ ചലിപ്പിക്കാൻ പുലിമുരുകന്റെ ഛായാഗ്രാഹകൻ ഷാജി കുമാർ
- Published by:meera_57
- news18-malayalam
Last Updated:
തുടരും, പുലിമുരുകൻ, നരൻ, പോക്കിരി രാജ, സൗണ്ട് തോമ, മല്ലു സിംഗ്, സീനിയർസ്, റോബിൻഹുഡ് സിനിമകളുടെ ഛായാഗ്രാഹകൻ
മോഹൻലാൽ (Mohanlal) വീണ്ടും പോലീസ് വേഷത്തിൽ എത്തുന്ന ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ ‘L365’ന്റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ട് അണിയറപ്രവർത്തകർ. മലയാള സിനിമയിലെ പ്രമുഖ ഛായാഗ്രാഹകനായ ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഡി.ഒ.പി. മനോഹരമായ ഫ്രെയിമുകൾ കൊണ്ട് പ്രേക്ഷകപ്രിയനായ ഷാജി കുമാർ തുടരും, പുലിമുരുകൻ, നരൻ, പോക്കിരി രാജ, സൗണ്ട് തോമ, മല്ലു സിംഗ്, സീനിയർസ്, റോബിൻഹുഡ് എന്നിവയുൾപ്പെടെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ക്യാമറ കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളത്തോടൊപ്പം തമിഴ് ചലച്ചിത്ര രംഗത്തും തന്റെ സംഭാവനകളാൽ ശ്രദ്ധ നേടിയ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് L365. ഷാജി കുമാർ എത്തുന്നതോടെ ചിത്രം ഒരു വിഷ്വൽ ട്രീറ്റ് ആയിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഡാൻ ഓസ്റ്റിൻ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘തല്ലുമാല’, ‘വിജയ് സൂപ്പറും പൗർണമിയും’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനായ ഡാൻ, ‘അഞ്ചാംപാതിര’യുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള അനുഭവം ഉപയോഗിച്ച് ഈ ചിത്രത്തിലൂടെ സംവിധാന രംഗത്ത് വലിയ ചുവടുവയ്‌പ്പാണ് നടത്തുന്നത്.
കഥ–തിരക്കഥ–സംഭാഷണം ഒരുക്കുന്നത് ‘അടി’, ‘ഇഷ്‌ക്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ രതീഷ് രവിയാണ്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ഒരുക്കുന്ന ‘തന്ത വൈബ്’, ‘ടോർപിഡോ’ എന്നിവയ്ക്കുശേഷമുള്ള ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രവുമാണ് ‘L365’.
advertisement
മോഹൻലാൽ അവസാനമായി വൻ വിജയങ്ങൾ നേടിയ ‘തുടരും’, ‘എമ്പുരാൻ’ എന്നിവയ്ക്ക് ശേഷം പോലീസ് ഗെറ്റപ്പിൽ എത്തുന്നെന്ന വാർത്ത തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻലാൽ ആദ്യമായി നായകനാകുന്ന ചിത്രം എന്ന പ്രത്യേകതയും ‘L365’ നെ ഒരു വലിയ പ്രതീക്ഷയുള്ള പ്രോജക്ട് ആക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവായ ആഷിക് ഉസ്മാൻ അറിയിച്ചു.
Summary: The makers of Aashiq Usman Productions' big budget film 'L365', in which Mohanlal will once again be seen in the role of a police officer, has released a new update. Shaji Kumar, a leading cinematographer in Malayalam cinema, is the DOP of the film. Shaji Kumar, who is loved by the audience for his beautiful frames, had handled the camera department for many superhit films including Pulimurugan, Naran, Pokkiri Raja, Sound Thoma, Mallu Singh, Seniors, and Robin Hood
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 18, 2025 12:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
മോഹൻലാൽ വീണ്ടും കാക്കിയണിയുന്ന സിനിമയിൽ ക്യാമറ ചലിപ്പിക്കാൻ പുലിമുരുകന്റെ ഛായാഗ്രാഹകൻ ഷാജി കുമാർ


