'ദൈവത്തിനു ഇഷ്ടമുള്ളവരെ വേഗം വിളിക്കും, സമയമാകുമ്പോൾ എല്ലാവരും പോയേ പറ്റൂ'; സഹോദരന്റെ മരണത്തിൽ ബൈജു എഴുപുന്ന

Last Updated:

നടൻ ബൈജു എഴുപുന്നയുടെ സഹോദരൻ ഷെൽജു കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്

News18
News18
നടൻ ബൈജു എഴുപുന്നയുടെ സഹോദരൻ ഷെൽജു കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. അനുജന്റെ വിയോ​ഗത്തിൽ വേദനയോടെ ബൈജു എഴുപുന്ന പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ദൈവം ഇഷ്ടമുള്ളവരെ പെട്ടെന്ന് വിളിക്കും അനുജന് പ്രത്യേകിച്ച് അസുഖങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് ബൈജു വേദനയോടെ പറയുന്നത്. അനുജന്റെ സംസ്കാരച്ചടങ്ങിനു ശേഷം ഒരു സ്വകാര്യ യൂട്യൂബ് ചാനലിനോടു സംസാരിക്കുകയായിരുന്നു ബൈജു എഴുപുന്ന.
'കഴിഞ്ഞ ദിവസമായിരുന്നു ഷെൽജുവിന്റെ വെഡ്ഡിങ് ആനിവേഴ്സറി. ഉച്ചക്ക് ഞാൻ അവനെ വിളിച്ചിരുന്നതാണ്. ഞാൻ അവന്റെ കാറുമായിട്ടാണ് പോയത്. ഇടുക്കിയിലേക്ക് പോകുന്ന വഴിയിൽ തൊടുപുഴ എത്തിയപ്പോൾ ഷെൽജുവിന് ഒട്ടും വയ്യാതായി. ചെമ്മീൻ കെട്ടിൽ നിന്നും കൊണ്ടുപോയി. ആശുപത്രിയിലെത്തിക്കുമ്പോൾ അവന് ജീവനുണ്ടായിരുന്നു. ഏകദേശം ഇരുപത് മിനിറ്റോളം ആശുപത്രി അധികൃതർ അവനെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചിരുന്നു.
ആരോ​ഗ്യം നന്നായി നോക്കുന്ന ആളാണ് അവൻ. മദ്യപാനമോ പുകവലിയോ ഒന്നുമില്ല. കൃത്യമായി ശരീരം നോക്കുന്ന ആളുമായിരുന്നു. എല്ലാ ദിവസവും വർക്കൗട്ടും കാര്യങ്ങളുമൊക്കെ ചെയ്യാറുണ്ട്. ഇപ്പോൾ അവന് 49 വയസായി. ദൈവം വിളിക്കുമ്പോൾ ആരോ​ഗ്യമുണ്ടെന്നോ സമയമെന്നോ ഒന്നും ഇല്ല. ദൈവത്തിന് ഇഷ്ടമുള്ളവരെ പെട്ടെന്ന് വിളിക്കും. അവൻ എന്റെ മമ്മിയുടെ അടുത്തേക്ക് പോയി. പ്രത്യേകിച്ച് ആ​രോ​ഗ്യ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു.
advertisement
പ്രഷറും കൊളസ്ട്രോളും ഷുഗറും ഇടയ്ക്കിടെ നോക്കാറുള്ള ആളാണ്. പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.ഭാര്യ വിചാരിച്ചത് ഷു​ഗർ കുറഞ്ഞെന്നാണ്. പക്ഷെ, അതൊരു കാർഡിയാക് അറസ്റ്റ് ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചസമയത്ത് പൾസ് ഉണ്ടായിരുന്നു. പക്ഷെ, എത്ര ശ്രമിച്ചിട്ടും തിരിച്ച് പിടിക്കാൻ സാധിച്ചിരുന്നില്ല. സമയമാകുമ്പോൾ എല്ലാവരും പോകണം. '- ബൈജു എഴുപുന്ന പറഞ്ഞു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'ദൈവത്തിനു ഇഷ്ടമുള്ളവരെ വേഗം വിളിക്കും, സമയമാകുമ്പോൾ എല്ലാവരും പോയേ പറ്റൂ'; സഹോദരന്റെ മരണത്തിൽ ബൈജു എഴുപുന്ന
Next Article
advertisement
ശബരിമലയിൽ ഇന്ന് മണ്ഡലപൂജ; മകരവിളക്ക് മഹോത്സവത്തിന് 30-ന് നട തുറക്കും
ശബരിമലയിൽ ഇന്ന് മണ്ഡലപൂജ; മകരവിളക്ക് മഹോത്സവത്തിന് 30-ന് നട തുറക്കും
  • ശബരിമലയിൽ ഇന്ന് മണ്ഡലപൂജ നടക്കും, തീർത്ഥാടകർക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

  • മണ്ഡലകാല തീർത്ഥാടനത്തിന് ഇന്ന് സമാപനം, ഡിസംബർ 30-ന് വൈകിട്ട് 5 മണിക്ക് നട വീണ്ടും തുറക്കും.

  • മകരവിളക്ക് മഹോത്സവ ദർശനം ജനുവരി 14-ന് നടക്കും, ഭക്തർക്ക് പ്രത്യേക ക്രമീകരണങ്ങൾ ഉണ്ടാകും.

View All
advertisement