'വേദനിപ്പിച്ചെങ്കിൽ മാപ്പ്; എല്ലാവരും ഒരുപോലെയല്ല': വിൻസിയോട് ക്ഷമ ചോദിച്ച് ഷൈൻ ടോം ചാക്കോ

Last Updated:

മാറ്റം കാണുമ്പോൾ അദ്ദേഹത്തോട് ബഹുമാനം തോന്നുവെന്നാണ് വിൻ സി പറഞ്ഞത്

News18
News18
തൃശൂർ: നടി വിൻസി അലോഷ്യസിനോട് ക്ഷമ ചോദിച്ച് നടൻ ഷൈൻ ടോം ചാക്കോ. മനഃപൂർവ്വം ഒന്നും ഉദ്ദേശിച്ചിട്ടല്ല അങ്ങനെ പറഞ്ഞതെന്നും നടൻ പറഞ്ഞു. വലിയ വിവാദങ്ങൾക്കൊടുവിൽ സൂത്രവാക്യം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇരുവരും ആദ്യമായി ഒന്നിച്ച വേദിയിൽ വച്ചായിരുന്നു ഷൈൻ മാപ്പ് പറഞ്ഞത്.
'വേദനിപ്പിച്ചതിൽ മാപ്പ് ചോദിക്കുന്നു. നമ്മൾ ഓരോ നിമിഷവും ആളുകളെ രസിപ്പിക്കുവാൻ ഉദ്ദേശിച്ച് തമാശ രീതിയിൽ പറയുന്ന കാര്യങ്ങൾ‌ ചിലരെയെങ്കിലും വിഷമിപ്പിക്കും. എല്ലാവരും ഒരുപോലെയല്ല, ആളുകളെ കാണാനും അവരുടെ ആശയവുമെല്ലാം വ്യത്യസ്തമാണ്. ഒരേ കാര്യം അഞ്ച് പേര്‍ അഞ്ച് രീതിയിലാണ് എടുത്തിരിക്കുന്നത്. അത് പലപ്പോഴും എനിക്ക് മനസ്സിലായിരുന്നില്ല.'- എന്നാണ് ഷൈൻ ടോം ചാക്കോ പറഞ്ഞത്.
വലിയ വിവാദമായി മാറിയ വിഷയമായിരുന്നു ഇതെന്നായിരുന്നു വിൻ സി നൽകിയമറുപടി. കാര്യങ്ങളെല്ലാം ഷൈൻ സമ്മിതിക്കുന്നുണ്ട്. ഈ മാറ്റം കാണുമ്പോൾ ഇദ്ദേഹത്തോട് വലിയ ബഹുമാനം തോന്നുന്നു. ഞാനും പെർഫെക്ടായുള്ള വ്യക്തിയല്ലെന്നും അനാവശ്യമായി ഷൈനിന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴച്ചെന്നൊരു തോന്നൽ ഉണ്ട്. അതെപ്പോഴും കുറ്റബോധത്തോടെ തന്നെ നിൽക്കുമെന്നും വിൻ സി മറുപടിയിൽ വ്യക്തമാക്കി.
advertisement
ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ അപമര്യാദമായി പെരുമാറി എന്നാണ് വിൻ സി വെളിപ്പെടുത്തൽ നടത്തിയിരുന്നത്. എന്നാൽ, സിനിമയക്ക് പുറത്തേക്ക് വിഷയത്തെ കൊണ്ടു പോകാനോ നിയമപരമായി മുന്നോട്ട് പോകാനോ ഉദ്ദേശിക്കുന്നില്ലെന്ന് വിൻസി അന്ന് പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
'വേദനിപ്പിച്ചെങ്കിൽ മാപ്പ്; എല്ലാവരും ഒരുപോലെയല്ല': വിൻസിയോട് ക്ഷമ ചോദിച്ച് ഷൈൻ ടോം ചാക്കോ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement