ക്രിസ്റ്റഫറില്‍ 'തോക്കെടുത്ത്' ഷൈന്‍ ടോം ചാക്കോ; ജോര്‍ജ് കോട്രക്കന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍
- Published by:Arun krishna
- news18-malayalam
Last Updated:
നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാകും ഷൈനിന്റേതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറിലെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുന്ന ജോര്‍ജ് കോട്രക്കന്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. പൊലീസ് ഓഫീസറുടെ വേഷത്തില്‍ തോക്കുമായി നില്‍ക്കുന്ന കഥാപാത്രത്തെ പോസ്റ്ററില്‍ കാണാം.
നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാകും ഷൈനിന്റേതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്' എന്ന ടാഗ് ലൈനോടെ എത്തുന്ന ക്രിസ്റ്റഫര്‍ നിര്‍മ്മിക്കുന്നത് ആര്‍.ഡി ഇല്യൂമിനേഷന്‍സ് ആണ്. സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ആറാട്ടിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
advertisement
സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, കലാ സംവിധാനം: ഷാജി നടുവില്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷന്‍ കൊറിയോഗ്രഫി: സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പിആര്‍ഒ: പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി, ഡിസൈന്‍: കോളിന്‍സ് ലിയോഫില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 20, 2022 2:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ക്രിസ്റ്റഫറില്‍ 'തോക്കെടുത്ത്' ഷൈന്‍ ടോം ചാക്കോ; ജോര്‍ജ് കോട്രക്കന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍