advertisement

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡാൻസാഫ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായി ഷൈൻ ടോം ചാക്കോ; പുതിയ ചിത്രം

Last Updated:

ലഹരിക്കെതിരായി പൊലീസ് ഡിപ്പാർട്ട്മെൻ്റിൽ രൂപീകരിച്ച ഒരു വിഭാഗമാണ് ഡാൻസാഫ്. ഇവിടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡാൻസാഫ് വിഭാഗത്തിൻ്റെ സുപ്രീം ഓഫീസറായിട്ടാണ് ഷൈൻ ടോം ചാക്കോയുടെ കഥാപാത്രം

ഷൈൻ ടോം ചാക്കോ
ഷൈൻ ടോം ചാക്കോ
രൂപത്തിലും ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയുമായി ഷൈൻ ടോം ചാക്കോയുടെ 'ഡാൻസാഫ്'. ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം കോഴിക്കോട്ടെ മുക്കം, തിരുവാമ്പാടി, കൂടരഞ്ഞി, പുല്ലൂരാംപാറ, കൂമ്പാറ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. ലഹരിക്കെതിരായി പൊലീസ് ഡിപ്പാർട്ട്മെൻ്റിൽ രൂപീകരിച്ച ഒരു വിഭാഗമാണ് ഡാൻസാഫ്. ഇവിടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡാൻസാഫ് വിഭാഗത്തിൻ്റെ സുപ്രീം ഓഫീസറായിട്ടാണ് ഷൈൻ ടോം ചാക്കോയുടെ കഥാപാത്രം.
നീതിനിർവഹണത്തിനായി എൻകൗണ്ടർ രീതി നടപ്പിലാക്കുന്ന യുവ പൊലീസ് ഉദ്യോഗസ്ഥൻ്റെ ചോരത്തിളപ്പുകൾ ഷൈൻ ടോം ചാക്കോയിലൂടെ പ്രേക്ഷകർക്കു മുന്നിൽ എത്തിക്കുവാനുള്ള ശ്രമമാണ് ഹരിദാസ് ചിത്രത്തിലൂടെ ശ്രമിക്കുന്നത്.
എൻ.വി.പി. ക്രിയേഷൻസ്, കെ.ജി.എഫ്. സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മുഹമ്മദ് ഷാഫി, കപിൽ കൃഷ്ണ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
ഉണ്ണി ലാലു, അരുൺ (ഫോർ ദി പീപ്പിൾ ഫെയിം), ജോയ് മാത്യു, ജാഫർ ഇടുക്കി, ജിയോ ബേബി, സൂര്യാകൃഷ്, (പൊങ്കാല ഫെയിം) ജെയ്സ് ജോസ്, നവാസ് വള്ളിക്കുന്ന്, സോഷ്യൽ മീഡിയ താരം ജീവാ ജോസഫ്, രലുനാഥ് പലേരി, ജയേഷ് പുന്നശ്ശേരി, അങ്കിത് സതീഷ് നമ്പ്യാർ, രാഹുൽ, അമൽ, സുൽത്താൻ, അഫ്രിൻ കല്ലൻ, ജെഗിൽ വിൽസൺ, വിനോദ് ആൻ്റണി, ചൈത്ര പ്രവീൺ, ആതിര പട്ടേൽ, ആരതി വിശ്വനാഥ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
advertisement
തിരക്കഥ - ഋഷി ഹരിദാസ്, ജിതിൻ രാജ് സി., ഛായാഗ്രഹണം - എൽബൻ കൃഷ്ണ, എഡിറ്റിംഗ് - കപിൽ കൃഷ്ണ, കലാസംവിധാനം - സുജിത് രാഘവ്, മേക്കപ്പ് - ലാലു കൂട്ടാലിട, കോസ്റ്റ്യും ഡിസൈൻ - അഫ്രിൻ കല്ലൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഗിരീഷ് മാരാർ, അസ്സോസ്സിയേറ്റ് ഡയറക്ടർ - നവനീത് കൃഷ്ണ, സ്റ്റിൽസ്- ഷിബി ശിവദാസ്, ഡിസൈൻ- കൊളിൻസ് ലിയോഫിൽ, ലൈൻ പ്രൊഡ്യൂസർ- സജി കെ. പിള്ള അഞ്ചൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് അത്തോളി, പി.ആർ.ഒ.- വാഴൂർ ജോസ്.
advertisement
Summary: Shine Tom Chacko's 'Dansaf' is a new character in terms of appearance and character. Dansaf is a unit formed in the police department to combat drug abuse. Shine Tom Chacko's character is the Supreme Officer of the Dansaf unit, which leads the anti-drug activities
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡാൻസാഫ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായി ഷൈൻ ടോം ചാക്കോ; പുതിയ ചിത്രം
Next Article
advertisement
കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്; കെ എം ഷാജി വേങ്ങരയിൽ; മുനീറിന് സീറ്റില്ല; 25 മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളിൽ 2 വനിതകൾ
കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്; കെ എം ഷാജി വേങ്ങരയിൽ; മുനീറിന് സീറ്റില്ല; 25 മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളിൽ 2 വനിതകൾ
  • മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, കെ എം ഷാജി വേങ്ങരയിൽ

  • മുൻ മന്ത്രി എം കെ മുനീർ ഇത്തവണ മത്സരിക്കുന്നില്ല, 25 സ്ഥാനാർത്ഥികളിൽ രണ്ട് വനിതകൾ ഉൾപ്പെടുന്നു

  • ഫാത്തിമ തെഹ്ലിയ പേരാമ്പ്രയിൽ, ജയന്തി രാജൻ കൂത്തുപറമ്പിൽ മത്സരിക്കും, രണ്ട് സീറ്റുകൾ പ്രഖ്യാപിച്ചിട്ടില്ല

View All
advertisement