300 കോടി വാരിയ പടത്തിന്റെ നായിക; കല്യാണി പ്രിയദർശന്റെ പുതിയ സിനിമയ്ക്ക് തിരിതെളിഞ്ഞു

Last Updated:

300 കോടി കളക്ഷന്‍ നേടി ഇൻഡസ്ട്രി ഹിറ്റടിച്ച 'ലോക ചാപ്റ്റര്‍ 1 ചന്ദ്ര'യ്ക്ക് ശേഷം പ്രിയദര്‍ശന്‍ പ്രധാന വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

കല്യാണി പ്രിയദര്‍ശന്‍ പുതിയ ചിത്രം
കല്യാണി പ്രിയദര്‍ശന്‍ പുതിയ ചിത്രം
ചെന്നൈ: കല്യാണി പ്രിയദര്‍ശനെ (Kalyani Priyadarshan) കേന്ദ്രകഥാപാത്രമാക്കി പൊട്ടന്‍ഷ്യല്‍ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ചെന്നൈയില്‍ ചിത്രീകരണമാരംഭിക്കുന്ന ചിത്രം പൊട്ടന്‍ഷ്യല്‍ സ്റ്റുഡിയോസ്സിന്റെ ഏഴാമത് സംരംഭമാണ്.
നിരൂപക പ്രശംസ പിടിച്ചുപറ്റിയതും മികച്ച കളക്ഷന്‍ റെക്കോര്‍ഡുകള്‍ കുറിച്ച ചിത്രങ്ങളുമായ മായ, മാനഗരം, മോണ്‍സ്റ്റര്‍, താനക്കാരന്‍, ഇരുഗപത്രു, ബ്ലാക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൊട്ടന്‍ഷ്യല്‍ സ്റ്റുഡിയോസ് അവരുടെ ഏറ്റവും പുതിയ നിര്‍മ്മാണ സംരംഭം ഔദ്യോഗികമായി ആരംഭിച്ചു.
300 കോടി കളക്ഷന്‍ നേടി ഇൻഡസ്ട്രി ഹിറ്റടിച്ച 'ലോക ചാപ്റ്റര്‍ 1 ചന്ദ്ര'യ്ക്ക് ശേഷം പ്രിയദര്‍ശന്‍ പ്രധാന വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കല്യാണിയെ കൂടാതെ 'നാന്‍ മഹാന്‍ അല്ല' ഫെയിം ദേവദര്‍ശിനി, വിനോദ് കിഷന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
advertisement
നവാഗത സംവിധായകന്‍ തിറവിയം എസ്.എന്‍. സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് പ്രവീണ്‍ ഭാസ്‌കറും ശ്രീ കുമാറും ചേര്‍ന്നാണ്. സംഗീതം: ജസ്റ്റിന്‍ പ്രഭാകരന്‍.
ഛായാഗ്രഹണം: ഗോകുല്‍ ബെനോയ്, എഡിറ്റര്‍: ആരല്‍ ആര്‍. തങ്കം, പ്രൊഡക്ഷന്‍ ഡിസൈനര്‍: മായപാണ്ടി, വസ്ത്രാലങ്കാരം: ഇനാസ് ഫര്‍ഹാനും ഷേര്‍ അലി, പി.ആര്‍.ഒ.- പ്രതീഷ് ശേഖര്‍.
പൊട്ടന്‍ഷ്യല്‍ സ്റ്റുഡിയോസ് ബാനറില്‍ എസ്.ആര്‍. പ്രകാശ് ബാബു, എസ്.ആര്‍. പ്രഭു, പി. ഗോപിനാഥ്, തങ്കപ്രഭാകരന്‍ ആര്‍. എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ പൂജാ ചടങ്ങുകളോടെ ആരംഭിച്ചു.
advertisement
വ്യത്യസ്തമായ ആഖ്യാനശൈലിയിലൂടെ ബോക്‌സ് ഓഫീസ് വിജയങ്ങള്‍ സമ്മാനിക്കുന്ന മുന്നില്‍ നില്‍ക്കുന്ന പൊട്ടന്‍ഷ്യല്‍ സ്റ്റുഡിയോസിന്റെ കല്യാണി പ്രിയദര്‍ശനുമായുള്ള കൂട്ടുകെട്ട് ഇതിനകം തന്നെ വലിയ പ്രതീക്ഷകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.പി ആർ ഓ : പ്രതീഷ് ശേഖർ.
Summary: Potential Studios has started shooting for a new film starring Kalyani Priyadarshan. The film, which will be shot in Chennai, is the seventh venture of Potential Studios. Directed by debutant director Thiraviyam S.N., the film is scripted and dialogues are by Praveen Bhaskar and Sree Kumar. Music by Justin Prabhakaran
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
300 കോടി വാരിയ പടത്തിന്റെ നായിക; കല്യാണി പ്രിയദർശന്റെ പുതിയ സിനിമയ്ക്ക് തിരിതെളിഞ്ഞു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement