RRR At Oscars 2023: 'ആന്ധ്രാ മുഖ്യമന്ത്രി പൊട്ടക്കിണറ്റിലെ തവള'യെന്ന് ഗായകന്‍ അഡ്‍നാന്‍ സാമി

Last Updated:

ആര്‍ആര്‍ആറിന്‍റെ ഓസ്കാര്‍ നേട്ടത്തിനെ അഭിനന്ദിച്ചുകൊണ്ട് ആന്ധ്രാ മുഖ്യമന്ത്രി പങ്കുവെച്ച ട്വീറ്റിലെ വാചകങ്ങളാണ് അഡ്നാന്‍ സാമിയെ ചൊടിപ്പിച്ചത്.

എസ്.എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ ‘നാട്ടുനാട്ടു’ ഗാനത്തിന്‍റെ ഓസ്കാര്‍ നേട്ടത്തിന് പിന്നാലെ ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗായകന്‍ അഡ്നാന്‍ സാമി. ആര്‍ആര്‍ആറിന്‍റെ ഓസ്കാര്‍ നേട്ടത്തിനെ അഭിനന്ദിച്ചുകൊണ്ട് ആന്ധ്രാ മുഖ്യമന്ത്രി പങ്കുവെച്ച ട്വീറ്റിലെ വാചകങ്ങളാണ് അഡ്നാന്‍ സാമിയെ ചൊടിപ്പിച്ചത്.
‘ഉയരത്തില്‍ പറക്കുകയാണ് തെലുങ്ക് പതാക. നമ്മുടെ നാടോടി പാരമ്പര്യത്തെ മനോഹരമായി ആഘോഷിക്കുന്ന, അന്തര്‍ദേശീയ തലത്തില്‍ അര്‍ഹമായ അംഗീകാരം ലഭിച്ച, തെലുങ്ക് ഗാനത്തെക്കുറിച്ച് അഭിമാനബോധം എന്നിൽ നിറയുകയാണ്. എസ് എസ്  രാജമൗലി, ജൂനിയര്‍ എന്‍ ടി ആര്‍, രാം ചരണ്‍, എം എം കീരവാണി എന്നിവര്‍ പ്രതിഭയെ പുനര്‍രചിച്ചിരിക്കുന്നു. എസ് എസ്  രാജമൗലി, ജൂനിയര്‍ എന്‍ ടി ആര്‍, രാം ചരണ്‍, എം എം കീരവാണി, ചന്ദ്രബോസ്, പ്രേം രക്ഷിത്, കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ്, കൂടാതെ മുഴുവന്‍ ആര്‍ആര്‍ആര്‍ സംഘത്തിനും അഭിനന്ദനങ്ങള്‍. എനിക്കും ലോകമാകമാനമുള്ള കോടിക്കണക്കിന് തെലുങ്ക് ജനതയ്ക്കും എല്ലാ ഇന്ത്യക്കാര്‍ക്കും ഏറെ അഭിമാനമുണ്ടാക്കിയതിന് നന്ദി’, എന്നായിരുന്നു ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ട്വീറ്റ്.
advertisement
advertisement
എന്നാല്‍ ആന്ധ്രാ മുഖ്യമന്ത്രിയുടെ അഭിനന്ദന ട്വീറ്റില്‍ തെലുങ്ക് പ്രാദേശിക വാദത്തെ കുറിച്ചുള്ള പരാമര്‍ശം ചൂണ്ടിക്കാട്ടി പിന്നാലെ അഡ്നാന്‍ സാമി രംഗത്തെത്തി.
‘എന്തൊരു പ്രാദേശിക മനോഭാവമാണിത്? തന്‍റെ ചെറിയ മൂക്കിന് അപ്പുറത്തായതിനാല്‍ സമുദ്രത്തെക്കുറിച്ച് ചിന്തിക്കാന്‍ സാധിക്കാത്ത പൊട്ടക്കുളത്തിലെ തവള! പ്രാദേശികമായ വിഭജനങ്ങള്‍ സൃഷ്ടിക്കുന്നതിനും രാജ്യസ്നേഹത്തെ ഉയര്‍ത്തിപ്പിടിക്കാനാവാത്തതിനും നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു. ജയ് ഹിന്ദ്’ എന്നായിരുന്നു അഡ്നാന്‍ സാമിയുടെ പ്രതികരണം.
advertisement
advertisement
എന്നാല്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ അഡ്നാന്‍ സാമി ഉപയോഗിച്ച വാക്കുകള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചു. ഉത്തരേന്ത്യ-ദക്ഷിണേന്ത്യ ഭാഷാ വൈവിധ്യങ്ങളെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ട്വീറ്റിനെ ചൊല്ലി ഉണ്ടായതിന് പിന്നാലെ വിശദീകരണവുമായി ഗായകന്‍ വീണ്ടും രംഗത്തെത്തി.
advertisement
ഏതെങ്കിലും ഭാഷയെച്ചൊല്ലിയല്ല തന്‍റെ പ്രശ്നമെന്നും മറിച്ച് ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് രാജ്യത്തെ എപ്പോഴും ഒന്നായി കാണേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്നും അഡ്നാന്‍ സാമി ട്വീറ്റ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Film/
RRR At Oscars 2023: 'ആന്ധ്രാ മുഖ്യമന്ത്രി പൊട്ടക്കിണറ്റിലെ തവള'യെന്ന് ഗായകന്‍ അഡ്‍നാന്‍ സാമി
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement