നടൻ കമൽ ഹാസൻ അറപ്പുളവാക്കുന്ന വ്യക്തി; സൂപ്പർ താരത്തിനെതിരെ ഗുരുതര ആരോപണവുമായി സുചിത്ര

Last Updated:

സുചി ലീക്ക്സിലൂടെ ധനുഷ്, അമല പോൾ, അനിരുദ്ധ, തൃഷ തുടങ്ങിയ പ്രമുഖ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയുമാണ് സുചി ലീക്സ് എന്ന് പേരുള്ള ട്വിറ്റർ അക്കൗണ്ടിലൂടെ പ്രചരിച്ചത്. കുറേ കാലത്തിനു ശേശം നിവേത പേതുരാജ് എന്ന നടിയുടെ ചിത്രങ്ങളും വീഡിയോയും പുറത്തു വിട്ടിരുന്നു.

ചെന്നൈ: സൂപ്പർ താരം കമൽ ഹാസന് എതിരെ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര. തമിഴ് ബിഗ് ബോസ് സീസൺ നാലിലൽ മത്സരാർത്ഥി ആയിരുന്നു സുചിത്ര. വൈൽഡ് കാർഡ് എൻട്രിയുമായി ബിഗി ബോസിലേക്ക് എത്തിയ താരം താമസിയാതെ തന്നെ പുറത്താകുകയും ചെയ്തിരുന്നു.
സുചിത്രയെയും ഓവിയയെയും ആളുകൾ താരതമ്യം ചെയ്തെങ്കിലും സുചിത്ര പുറത്താകുകയായിരുന്നു. ഇപ്പോൾ തമിഴ് സൂപ്പർ താരം കമൽ ഹാസന് എതിരെയാണ് സുചിത്ര പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സോഷ്യൽ മീഡിയ പോസ്റ്റിൽ ആയിരുന്നു കമൽ ഹാസന് എതിരെ സുചിത്ര പ്രത്യക്ഷപ്പെട്ടത്. എന്നാൽ, താമസിയാതെ തന്നെ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു.
You may also like: Kerala Lottery 19-01-2021 Sthree Sakthi Lottery Result SS-245 | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; 75 ലക്ഷം ആര് കൊണ്ടുപോയി? [NEWS]'ഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവർ എത്ര പേരുണ്ടാവും? ' - വൈറലായി ഡോക്ടറുടെ ചോദ്യം [NEWS] 'കൊല്ലേണ്ടോരെ കൊല്ലും ഞങ്ങൾ, തല്ലേണ്ടവരെ തല്ലും ഞങ്ങൾ': പേരെടുത്ത് കൊലവിളി മുദ്രാവാക്യവുമായി സിപിഎം [NEWS]
ബിഗ് ബോസ് ഷോയിലൂടെ കമൽ ഖാദി വസ്ത്രങ്ങൾക്ക് പ്രചാരണം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ഷോയിൽ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും ഖാദി വസ്‌ത്രങ്ങൾ സമ്മാനിച്ചിരുന്നു. എന്നാൽ, കമൽ ഹാസൻ തനിക്ക് നൽകിയത് സിന്തറ്റിക് വസ്ത്രമാണെന്നാണ് സുചിത്ര പറയയുന്നത്. സിന്തറ്റിക് വസ്ത്രം നൽകിയ കമൽ തന്നെയും പ്രേക്ഷകരെയും കബളിപ്പിച്ചുവെന്നും സുചിത്ര ആരോപിച്ചു.
advertisement
കമലിനെ പരിഹസിച്ചു കൊണ്ട് ഇൻസ്റ്റഗ്രാമിലൂടെ സുചിത്ര ഒരു കവിത പങ്കു വയ്ക്കുകയും ചെയ്തു. കമൽ ഒരു പാവ കളിക്കാരൻ ആണെന്നും അറപ്പുളവാക്കുന്ന വ്യക്തിയാണെന്നും മോശം സ്വഭാവത്തിന് ഉടമയാണെന്നും സുചിത്ര ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പോസ്റ്റ് വിവാദമായതോടെ സുചിത്ര അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
'സഖാവ് ആര്യ രാജേന്ദ്രന് ആശംസകൾ'; തിരുവനന്തപുരം മേയറെ അഭിനന്ദിച്ച് കമൽ ഹാസൻ
സുചി ലീക്ക്സിലൂടെ വിവാദയായ വ്യക്തിയാണ് സുചിത്ര. നടൻ ധനുഷിന് എതിരെ ഗായികയായ സുചിത്ര ഔദ്യോഗിക അക്കൗണ്ടിലൂടെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പിന്നീട് നടിമാരുടെയും നടൻമാരുടെയും സ്വകാര്യ ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. ഈ സംഭവങ്ങൾക്ക് ശേഷം സുചിത്ര സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നു.
advertisement
അതിനു ശേശം ഇവർ മാനസിക പ്രശ്നങ്ങൾക്ക് ചികിത്സയിൽ ആയിരുന്നു. കുറച്ച് നാളുകൾക്ക് മുമ്പാണ് ഇവർ വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തിയത്. അന്ന് വിവാദ സംഭവങ്ങൾക്ക് ശേഷം തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്ന വിശദീകരണം ആയിരുന്നു സുചിത്ര നൽകിയിരുന്നത്.
സുചി ലീക്ക്സിലൂടെ ധനുഷ്, അമല പോൾ, അനിരുദ്ധ, തൃഷ തുടങ്ങിയ പ്രമുഖ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയുമാണ് സുചി ലീക്സ് എന്ന് പേരുള്ള ട്വിറ്റർ അക്കൗണ്ടിലൂടെ പ്രചരിച്ചത്. കുറേ കാലത്തിനു ശേശം നിവേത പേതുരാജ് എന്ന നടിയുടെ ചിത്രങ്ങളും വീഡിയോയും പുറത്തു വിട്ടിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
നടൻ കമൽ ഹാസൻ അറപ്പുളവാക്കുന്ന വ്യക്തി; സൂപ്പർ താരത്തിനെതിരെ ഗുരുതര ആരോപണവുമായി സുചിത്ര
Next Article
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement