Sonam Kapoor | വായുവിന് കൂട്ടായി ഇനിയൊരാൾ കൂടി; രണ്ടാമതും ഗർഭിണിയെന്ന് നടി സോനം കപൂർ
- Published by:meera_57
- news18-malayalam
Last Updated:
2018 മെയ് മാസത്തിൽ സോനം കപൂറും ആനന്ദ് അഹൂജയും വിവാഹിതരായി. 2022 ഓഗസ്റ്റിൽ മകൻ വായു പിറന്നു
രണ്ടാമതും ഗർഭിണിയെന്ന് പ്രഖ്യാപിച്ച് നടി സോനം കപൂർ (Sonam Kapoor). ഇൻസ്റ്റഗ്രാമിൽ ഒരു കൂട്ടം മനോഹരമായ ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് നടി ആ സന്തോഷവാർത്ത പങ്കിട്ടു. ബോളിവുഡ് താരവും ആഗോള ഫാഷൻ ഐക്കണുമായ സോനം 'അമ്മ' എന്ന അടിക്കുറിപ്പിനൊപ്പം നിറവയറുമായി നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്‌തു.
ഒരു ഹോട്ട്-പിങ്ക് പ്യുവർ കമ്പിളി സ്യൂട്ടാണ് സോനം ധരിച്ചത്. ഡയാന രാജകുമാരി ഒരിക്കൽ ധരിച്ചിരുന്ന പോലത്തെ വസ്ത്രം അവരുടെ ഐക്കണിക് ലുക്കുകളെ ഓർമപ്പെടുത്തുന്നതായി.
പോസ്റ്റ് പങ്കുവെച്ചതിന് തൊട്ടുപിന്നാലെ, സോനത്തിന്റെ ഭർത്താവ് ആനന്ദ് അഹൂജയും മനോഹരമായ ഒരു കമന്റ് ഇട്ടു.
advertisement
വർഷങ്ങളുടെ ഡേറ്റിംഗിന് ശേഷം 2018 മെയ് മാസത്തിൽ സോനം കപൂറും ആനന്ദ് അഹൂജയും വിവാഹിതരായി. 2022 ഓഗസ്റ്റിൽ മകൻ വായു പിറന്നു. അതിനുശേഷം, നടി അമ്മയെന്ന നിലയിലെ ചില കാഴ്ചകൾ ഇടയ്ക്കിടെ പങ്കുവെച്ചിട്ടുണ്ട്. തന്റെ ഗ്ലാമറസ് ഓൺസ്‌ക്രീൻ വ്യക്തിത്വവും അർപ്പണബോധമുള്ള അമ്മ എന്ന ചുമതലയും ഒന്നിച്ചുകൊണ്ടുപോകുന്ന വ്യക്തിയാണവർ.
ഈ വർഷം ഓഗസ്റ്റിൽ, വായുവിന് മൂന്ന് വയസ്സ് തികഞ്ഞപ്പോൾ സോനം ഹൃദയസ്പർശിയായ ഒരു ജന്മദിന കുറിപ്പ് എഴുതിയിരുന്നു.
സഞ്ജയ് ലീല ബൻസാലിയുടെ 'സാവരിയ' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച സോനം കപൂർ പിന്നീട് രാഞ്ജന, നീർജ തുടങ്ങിയ ഹിറ്റുകളിലൂടെ ബോളിവുഡിൽ മികച്ച പ്രകടനം കാഴ്ചവച്ചു. 2011ൽ പുറത്തിറങ്ങിയ കൊറിയൻ ചിത്രത്തിന്റെ റീമേക്കായ 2023 റിലീസ് ക്രൈം ത്രില്ലർ ചിത്രമായ 'ബ്ലൈൻഡ്' ആണ് സോനം അവസാനമായി അഭിനയിച്ചത്. ഷോം മഖിജ സംവിധാനം ചെയ്ത് സുജോയ് ഘോഷ് നിർമ്മിച്ച ഈ സിനിമയിലൂടെ, ദി സോയ ഫാക്ടറിന് ശേഷം ആറ് വർഷത്തെ കരിയർ ഇടവേളയ്ക്ക് ശേഷം സോനം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി.
advertisement
അടുത്തതായി, അനുജ ചൗഹാന്റെ നോവലിന്റെ ചലച്ചിത്രാവിഷ്കാരമായ 'ബാറ്റിൽ ഫോർ ബിട്ടോറ'യിൽ സോനം കപൂർ അഭിനയിക്കും.
Summary: Actress Sonam Kapoor has announced that she is pregnant for the second time. The actress shared the good news by sharing a series of beautiful photos on Instagram. Bollywood star and global fashion icon Sonam posted a picture of herself with a full belly with the caption 'Amma'
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 20, 2025 6:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Sonam Kapoor | വായുവിന് കൂട്ടായി ഇനിയൊരാൾ കൂടി; രണ്ടാമതും ഗർഭിണിയെന്ന് നടി സോനം കപൂർ


