മലയാള സിനിമയിലെ മാലാഖമാരുടെ കൂട്ടത്തിലേക്ക് മച്ചാൻ്റെ മാലാഖയും; സൗബിൻ, നമിതാ പ്രമോദ് എന്നിവർ അഭിനേതാക്കൾ

Last Updated:

സജീവനേയും ലിജിമോളേയും സൗബിനും നമിതാ പ്രമോദും ഭദ്രമാക്കുമ്പോൾ ദിലീഷ് പോത്തൻ, ശാന്തികൃഷ്ണ എന്നിവർ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

മച്ചാൻ്റെ മാലാഖ
മച്ചാൻ്റെ മാലാഖ
അബാം മൂവീസിൻ്റ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിക്കുന്ന പുതിയ ചിത്രം 'മച്ചാന്റെ മാലാഖയുടെ' മോഷൻ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. നടൻ പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. അബാം മൂവീസിന്റെ പതിമൂന്നാമത്തെ ചിത്രമാണിത്. ഷീലു എബ്രഹാം പ്രസന്റ് ചെയ്ത് ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ ആണ് നായകൻ. നായിക നമിത പ്രമോദ്.
ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, മനോജ് കെ.യു.(തിങ്കളാഴ്ച്ച നിശ്ചയം ഫെയിം) ശാന്തികൃഷ്ണ, വിനീത് തട്ടിൽ, ആര്യ (ബഡായി) ആൽഫി പഞ്ഞിക്കാരൻ, ശ്രുതി ജയൻ, രാജേഷ് പറവൂർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഇവർക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. സംവിധായകൻ ജക്സൻ ആൻ്റണിയുടെ കഥക്ക് അജീഷ് പി .തോമസ് തിരക്കഥ രചിക്കുന്നു.














View this post on Instagram
























A post shared by NAMITHA PRAMOD (@nami_tha_)



advertisement
സംഗീതം - ഔസേപ്പച്ചൻ, ഛായാഗ്രഹണം - വിവേക് മേനോൻ, കലാസംവിധാനം -സഹസ് ബാല, മേക്കപ്പ് - ജിതേഷ് പൊയ്യ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - അമീർ കൊച്ചിൻ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്.
മാള, അന്നമനട, മുളന്തുരുത്തി ഭാഗങ്ങളിലായി ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. അബാം മൂവീസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്.
Summary: Soubin Shahir and Namitha Pramod in the movie Machante Malakha. Dileesh Pothan and Santhi Krishna are handling other major roles
മലയാളം വാർത്തകൾ/ വാർത്ത/Film/
മലയാള സിനിമയിലെ മാലാഖമാരുടെ കൂട്ടത്തിലേക്ക് മച്ചാൻ്റെ മാലാഖയും; സൗബിൻ, നമിതാ പ്രമോദ് എന്നിവർ അഭിനേതാക്കൾ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement