'ഞാന്‍ മാത്രം ആക്രമിക്കപ്പെടുന്നു'; മഞ്ജു വാര്യർ നിലപാട് വ്യക്തമാക്കണമെന്ന് ശ്രീകുമാര്‍ മേനോന്‍

Last Updated:
തിരുവനന്തപുരം: ഒടിയന്‍ സിനിമയ്‌ക്കെതിരെ ആസൂത്രിതമായി സോഷ്യല്‍ മീഡിയം ആക്രമണം നടക്കുന്നെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍.
താന്‍ മാത്രം ആക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍ നടി മഞ്ജു വാര്യര്‍ നിലപാട് വ്യക്തമാക്കണമെന്നും ശ്രീകുമാര്‍ മേനോന്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് ഹാളില്‍ നടത്തിയ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു സംവിധായകന്‍.
മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഒടിയന് എതിരെയും തനിക്കെതിരെയുമുള്ള ആക്രമണങ്ങള്‍ക്ക് കാരണം മഞ്ജു വാര്യരോടുള്ള ശത്രുതയാണെന്ന് കഴിഞ്ഞ ദിവസം ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മഞ്ജു പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
advertisement
Also Read ഒടിയൻ: അമിത ഹൈപ്പ് ആരാധകരെ നിരാശരാക്കിയെന്ന് മേജർ രവി
താന്‍ മാത്രമാണ് ഇതില്‍ ആക്രമിക്കപ്പെടുന്നതെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. നെസസറിയായാണ് മഞ്ജു വാര്യരെ ഈ വിവാദത്തിലേക്ക് താന്‍ വലിച്ചിഴച്ചത്. മോഹന്‍ലാല്‍ അല്ല സൈബര്‍ ആക്രമണത്തിന് മറുപടി പറയേണ്ടത്. മഞ്ജു വാര്യരാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടതെന്നും ശ്രീകുമാരന്‍ മോനോന്‍ പറഞ്ഞു.
ആക്രമിക്കുന്നത് ആരെന്ന് അറിയില്ല. അറിയാമെങ്കിലേ പേര് പറയാനാകൂ. സിനിമ ക്ലാസ് ആയി, സംവിധായകന്‍ തെണ്ടി എന്ന നിലയിലാണ് വിമര്‍ശനം. ആക്രമണത്തിന് പിന്നില്‍ ദിലീപ് ഫാന്‍സ് എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ആരുമായും ശത്രുതയില്ല. ആരുടെയും തിരക്കഥ മോഷ്ടിച്ചിട്ടില്ല. ആക്രണത്തിനു പിന്നില്‍ ആരുടെയും പേരു പറയാന്‍ തയാറല്ലെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
advertisement
പണ്ട് കൂവിത്തോല്‍പ്പിക്കുന്നതു പോലെയാണ് സൈബര്‍ അറ്റാക്ക്. സ്മാര്‍ട്ട് ഫോണുള്ള എല്ലാവരും ഇപ്പോള്‍ ജേര്‍ണലിസ്റ്റാണ്. അവന് ഇഷ്ടമില്ലാത്ത എന്ത് കണ്ടാലും അവന്‍ ലൈവാണ്. സിനിമ തുടങ്ങിയ ഉടനെ ക്ലൈമാക്‌സ് മോശമെന്ന കമന്റ് വന്നു. അത്തരം പ്രചാരണങ്ങള്‍ വിജയിക്കരുത്. ഒരു ആളെ നശിപ്പിക്കാന്‍ കഴിയുന്ന അവസ്ഥ വന്നാല്‍ അതു ഭയാനകമാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഞാന്‍ മാത്രം ആക്രമിക്കപ്പെടുന്നു'; മഞ്ജു വാര്യർ നിലപാട് വ്യക്തമാക്കണമെന്ന് ശ്രീകുമാര്‍ മേനോന്‍
Next Article
advertisement
'തിരുവനന്തപുരത്ത് സിപിഎം - ബിജെപി ഡീല്‍'; കടകംപള്ളിക്കെതിരെ ആരോപണവുമായി സിപിഎം ചെമ്പഴന്തി എല്‍സി അംഗം വിമത
'തിരുവനന്തപുരത്ത് സിപിഎം - ബിജെപി ഡീല്‍'; കടകംപള്ളിക്കെതിരെ ആരോപണവുമായി സിപിഎം ചെമ്പഴന്തി എല്‍സി അംഗം വിമത
  • ആനി അശോകൻ കടകംപള്ളി സുരേന്ദ്രനെതിരെ സിപിഎം-ബിജെപി ഡീൽ ആരോപണം ഉന്നയിച്ചു.

  • നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് നേടാൻ ബിജെപിയെ വിജയിപ്പിക്കാൻ ശ്രമം നടത്തിയതായും ആരോപണം.

  • ആനി അശോകൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.

View All
advertisement