സാമന്തയെ കടത്തിവെട്ടാൻ ശ്രീലീല ; പുഷ്പ 2 ഗാനം റിലീസ് തീയതി
- Published by:Sarika N
- news18-malayalam
Last Updated:
'ഗുണ്ടൂർ കാരം' എന്ന ചിത്രത്തിലെ 'കുർച്ചി മടത്തപ്പെട്ടി' എന്ന ഗാനത്തിലൂടെ പ്രേക്ഷശ്രദ്ധ നേടിയ നടിയാണ് ശ്രീലീല
സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം നിർവഹിക്കുന്ന ‘ പുഷ്പ 2 ദി റൂൾ’. ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ 'ഊ ആണ്ടവാ' ഡാന്‍സ് നമ്പറിലൂടെ സാമന്തയാണ് ആരാധകരെ കൈയ്യിലെടുത്തതെങ്കില്‍ ഇക്കുറി പുഷ്പരാജിനോടൊപ്പം ആടിതിമിര്‍ക്കാന്‍ എത്തുന്നത് തെലുങ്കിലെ ഡാന്‍സിങ് ക്വീന്‍ ശ്രീലീലയാണ്. ഗാനത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.ഈ മാസം 24 ന് വൈകുന്നേരം 07:02 നാണ് ഗാനം റിലീസ് ചെയ്യുക. ദേവി ശ്രീ പ്രസാദാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ആദ്യഭാഗത്തിലെ ഗാനം പോലെ ഈ ഗാനവും ഹിറ്റ് ചാർട്ടുകളിൽ ഇടം നേടുമെന്നാണ് അണിയറപ്രവർത്തകരുടെയും അല്ലു ആരാധകരുടെയും പ്രതീക്ഷ.

രണ്ട് മുതല്‍ മൂന്ന് കോടി രൂപ വരെയാണ് ശ്രീലീലയ്ക്ക് ഈ ഡാൻസ് ചിത്രീകരണത്തിനായി ലഭിക്കുന്നതെന്നാണ് തെലുങ്ക് മാധ്യമമായ ഗ്രേറ്റ് ആന്ധ്ര റിപ്പോര്‍ട്ട് ചെയ്യുന്നത്. 'ഗുണ്ടൂർ കാരം' എന്ന ചിത്രത്തിലെ 'കുർച്ചി മടത്തപ്പെട്ടി' എന്ന ഗാനത്തിലൂടെ പ്രേക്ഷശ്രദ്ധ നേടിയ നടിയാണ് ശ്രീലീല.
advertisement
#Kissik ? song from #Pushpa2TheRule Flashing Worldwide on November 24th from 7:02 PM ❤?
It is time for Icon Star @alluarjun & Dancing Queen @sreeleela14 to set the dance floor on fire ?
A Rockstar @Thisisdsp's Musical Flash⚡⚡
GRAND RELEASE WORLDWIDE ON 5th DECEMBER,… pic.twitter.com/i6ZF9I10He
— Pushpa (@PushpaMovie) November 21, 2024
advertisement
ആദ്യ ഭാഗത്തിലെ ഡാൻസ് നമ്പറിനായി സാമന്തയുടെ പ്രതിഫലം ഒന്നര കോടി രൂപ ആയിരുന്നെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. താരത്തിന്റെ കരിയറിൽ തന്നെ ആദ്യമായാണ് മറ്റൊരു നടി നായികയാകുന്ന ചിത്രത്തിൽ സാമന്ത ഒരു ഗാനരംഗത്തിൽ അഭിനയിക്കുന്നത്. അതിനാൽ തന്നെ ഈ ഗാനരംഗവും ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നായിരുന്നു.അതേസമയം, യൂട്യൂബില്‍ റിലീസ് ചെയ്ത പുഷ്പ 2വിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അല്ലു അര്‍ജുന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം രണ്ടാം ഭാഗത്തിലും താരത്തിന് സ്‌ക്രീനില്‍ വിളയാടാനുള്ള അവസരം ഒരുക്കി നല്‍കുന്നുണ്ട്. വിവിധ ഗെറ്റപ്പുകളും ഇമോഷണല്‍ സീനുകളും ഫൈറ്റും ഡാന്‍സുമെല്ലാം ചേര്‍ന്ന ഒരു കംപ്ലീറ്റ് അല്ലു ഷോയായിരിക്കാം പുഷ്പ എന്നാണ് സൂചന. ഡിസംബര്‍ അഞ്ചിനാണ് പുഷ്പ 2 തിയേറ്ററുകളില്‍ എത്തുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 22, 2024 9:00 AM IST