ശരപഞ്ജരത്തിലെ ജയനപ്പോലെ കുതിരയെ തടവി ഭീമന്‍ രഘു; കണ്ണെടുക്കാതെ സണ്ണി ലിയോണി; വീഡിയോ വൈറല്‍
- Published by:Arun krishna
- news18-malayalam
Last Updated:
സിനിമയില്‍ ജയന്‍ കുതിരയെ തടവുന്ന രംഗമാണ് ഭീമന്‍ രഘുവിനെയും സണ്ണി ലിയോണിയെയും അവതരിപ്പിച്ചുകൊണ്ട് അണിയറക്കാര്‍ പുനരാവിഷ്കരിച്ചിരിക്കുന്നത്.
ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണിയെ (Sunny Leone) നായികയാക്കി ഒരുക്കുന്ന ആദ്യ മലയാള വെബ് സീരിസ് 'പാൻഇന്ത്യൻ സുന്ദരി'(Pan Indian Sundari) യുടെ ടീസർ പുറത്തുവിട്ടു. നടന്‍ ഭീമന്‍ രഘുവാണ് (Bheeman Raghu) ടീസറില്‍ സണ്ണിക്കൊപ്പം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മലയാള സിനിമയിലെ അതുല്യ പ്രതിഭകളായ ജയനും ഷീലയും ഒന്നിച്ച് അഭിനയിച്ച ശരപഞ്ജരം സിനിമയിലെ ഹിറ്റ് ഗാനരംഗത്തെ ഓർമിപ്പിക്കുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ ജയന്‍ കുതിരയെ തടവുന്ന രംഗമാണ് ഭീമന്‍ രഘുവിനെയും സണ്ണി ലിയോണിയെയും അവതരിപ്പിച്ചുകൊണ്ട് അണിയറക്കാര്‍ പുനരാവിഷ്കരിച്ചിരിക്കുന്നത്.
ഹൈ റിച്ച് ഗ്രൂപ്പിന്റെ എച്ച് ആർ ഒടിടിയിലൂടെ പ്രദർശനത്തിന് എത്തിക്കുന്ന 'പാൻ ഇന്ത്യൻ സുന്ദരി'യുടെ കഥയും സംവിധാനവും നിർവഹിക്കുന്നത് സതീഷാണ്. HR productions ന്റെ ബാനറിൽ ശ്രീന പ്രതാപൻ ആണ് ചിത്രം നിർമിക്കുന്നത്. പ്രിൻസി ഡെന്നിയും ലെനിൻ ജോണിയും ചേർന്നാണ് തിരക്കഥ.
മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് കോമഡി ആക്ഷൻ ത്രില്ലർ സീരിസാണ് 'പാൻ ഇന്ത്യൻ സുന്ദരി'. അപ്പാനി ശരത്തും മാളവികയും നായിക നായകന്മാർ ആകുന്ന ഈ സീരീസിൽ മണിക്കുട്ടൻ, ഐശ്വര്യ അനിൽകുമാർ,ജോണി ആന്റണി, ജോൺ വിജയ്, ഭീമൻ രഘു, സജിത മഠത്തിൽ, കോട്ടയം രമേശ് ,അസീസ് നെടുമങ്ങാട്, ഹരീഷ് കണാരൻ, നോബി മർക്കോസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
advertisement
മലയാളം തമിഴ് കന്നഡ തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലായി HR OTTയിലൂടെയാണ് സീരിസ് റിലീസ് ചെയ്യുക. ഛായഗ്രഹണം രവിചന്ദ്രൻ, കലാസംവിധാനം മധു രാഘവൻ, ചിത്ര സംയോജനം അഭിലാഷ് ബാലചന്ദ്രൻ എന്നിവരാണ്. ശ്യാം പ്രസാദാണ് 'പാൻ ഇന്ത്യൻ സുന്ദരി' എന്ന ഈ സീരീസിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
advertisement
ബാക്ക്ഗ്രൗണ്ട് മ്യുസിക് ഗോപി സുന്ദർ, ചീഫ് അസോസിയേറ്റ് : അനന്തു പ്രകാശൻ ,എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : സംഗീത് ശ്രീകണ്ഠൻ ലൈൻ പ്രൊഡ്യൂസർ :എൽദോ സെൽവരാജ്, , ഡാൻസ് കൊറിയോഗ്രാഫർ : DJ സിബിൻ, ആക്ഷൻ കോറിയോഗ്രഫർ: അഭിഷേക് ശ്രീനിവാസ്, പിആർഒ ആതിര ദിൽജിത് എന്നിവരാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
January 02, 2024 2:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ശരപഞ്ജരത്തിലെ ജയനപ്പോലെ കുതിരയെ തടവി ഭീമന്‍ രഘു; കണ്ണെടുക്കാതെ സണ്ണി ലിയോണി; വീഡിയോ വൈറല്‍