Suriya 45: 20 വർഷങ്ങൾക്ക് ശേഷം ആ ഭാഗ്യ ജോഡി ഒന്നിക്കുന്നു; സൂര്യ 45-ൽ നായികയാവാൻ തൃഷ
- Published by:Sarika N
- news18-malayalam
Last Updated:
2002-ൽ സൂര്യ നായകനായെത്തിയ മൗനം പേസിയതേ എന്ന ചിത്രത്തിലൂടെയാണ് തൃഷ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്
തമിഴിലെ സൂപ്പർ താരം സൂര്യയെ നായകനാക്കി ആർജെ ബാലാജി സംവിധാനം നിരവഹിക്കുന്ന ചിത്രമാണ് സൂര്യ 45. സൂര്യ തന്റെ കരിയറിലെ മോശം അവസ്ഥയിൽ കൂടി കടന്നുപോകുന്ന വേളയിൽ ബാലാജി ചിത്രത്തെ കുറിച്ചുള്ള ആരാധക പ്രതീക്ഷകൾ ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ കാസ്റ്റിംഗിനെ കുറിച്ചുള്ള ബിഗ് അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിൽ നായികാ വേഷം കൈകാര്യം ചെയ്യുന്നത് തെന്നിന്ത്യൻ താരറാണി തൃഷ കൃഷ്ണൻ ആണ്.നീണ്ട 20 വർഷങ്ങൾക്ക് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഇത് കൂടാതെ തൃഷ അഭിനയ രംഗത്ത് 22 വർഷം തികച്ചിരിക്കുകയാണ്.
Thank you so much Ji Saar🙏🏻 Loving the energy out here. https://t.co/6JoVHjFuOn
— Trish (@trishtrashers) December 13, 2024
2002 ൽ സൂര്യ നായകനായെത്തിയ മൗനം പേസിയതേ എന്ന ചിത്രത്തിലൂടെയാണ് തൃഷ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സൂര്യയ്ക്കൊപ്പം ആറ്, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ തൃഷ അഭിനയിച്ചിട്ടുണ്ട്. 2004 ൽ പുറത്തിറങ്ങിയ ആയുധ എഴുത്ത് എന്ന ചിത്രത്തിലാണ് ഇരുവരും അവസാനം അഭിനയിച്ചത്.അതേസമയം 2010ൽ പുറത്തിറങ്ങിയ തൃഷയുടെ മന്മദ അമ്പുവിൽ സൂര്യ അതിഥി വേഷത്തിലും എത്തിയിരുന്നു. സൂര്യ 45 ൽ അഭിഭാഷകനായാണ് സൂര്യ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജയ് ഭീം, എതിർക്കും തുനിന്തവൻ തുടങ്ങിയ ചിത്രങ്ങളിലും സൂര്യ മുൻപ് അഭിഭാഷകന്റെ വേഷത്തിലെത്തിയിരുന്നു.
advertisement
ഡ്രീം വാരിയർ പിക്‌ചേഴ്‌സ് ആണ് സൂര്യ 45 നിർമിക്കുന്നത്. എആർ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. റഹ്മാനും സൂര്യയും മുൻപ് സില്ലിനു ഒരു കാതൽ, ആയുധ എഴുത്ത്, 24 തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. കോയമ്പത്തൂരിലാണ് ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് ആരംഭിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai [Madras],Chennai,Tamil Nadu
First Published :
December 14, 2024 2:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Suriya 45: 20 വർഷങ്ങൾക്ക് ശേഷം ആ ഭാഗ്യ ജോഡി ഒന്നിക്കുന്നു; സൂര്യ 45-ൽ നായികയാവാൻ തൃഷ