ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടൻ സൽമാൻഖാന്റെ മുൻ മാനേജർ രേഷ്മ ഷെട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ബാന്ദ്ര പൊലീസ് വെള്ളിയാഴ്ചയാണ് രേഷ്മയുടെ മൊഴി രേഖപ്പെടുത്തിയത്. സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് അഞ്ച് മണിക്കൂറോളം പൊലീസ് ഇവരെ ചോദ്യം ചെയ്തതായാണ് വിവരം.
ബോളിവുഡിലെ മികച്ച മാനേജർമാരിൽ ഒരാളാണ് രേഷ്മ. എ-ലിസ്റ്റ് അഭിനേതാക്കളുടെ മാനേജറായിട്ടാണ് രേഷ്മ പ്രവർത്തിച്ചിരുന്നത്. പ്രമുഖ താരങ്ങളുടെ അംഗീകൃത ഡീലുകളെ കുറിച്ച് രേഷ്മയ്ക്ക് അറിയാം. മുമ്പ് സൽമാൻഖാന്റെ മാനേജറായിരുന്നു രേഷ്മ. രേഷ്മ പൊലീസിന് നൽകിയ മൊഴിയുടെ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
Bandra Police has recorded the statement of Celebrity Manager Reshma Shetty, in questioning which went on for 5 hours. Statements of 35 people have been recorded so far: Mumbai Police on actor #SushantSinghRajput death case pic.twitter.com/2EjCtzwnzI
അതേസമയം സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് 35 പേരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. സുശാന്തിന്റെ വീട്ടുകാർ ഉൾപ്പെടെയുള്ളവരുടെ മൊഴിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സഞ്ജയ് ലീല ബൻസാലി, റിയ ചക്രവർത്തി, മുകേഷ് ഛബ്ര, സഞ്ജന സാങ്ഘി എന്നിവരടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ജൂൺ 14നാണ് സുശാന്തിനെ മുംബൈയിലെ അപ്പാർട്ട്മെന്‍റിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.