സുശാന്ത് സിങ് രജ്പുത്തിന്റെ പേരിൽ സിനിമകൾ; നിരോധിക്കണമെന്നാവശ്യപ്പെട്ട് പിതാവ് കോടതിയിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
മകന്റെ മരണം സ്വന്തം താത്പര്യങ്ങൾക്കായി ഉപയോഗിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് പിതാവ്
അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയെടുക്കുന്ന സിനിമകൾക്കെതിരെ പിതാവ്. സുശാന്തിന്റെ ബയോപ്പിക്കുകൾ എന്ന പേരിൽ നിരവധി സിനിമകളാണ് ഒരുങ്ങുന്നത്. ഇതിനെതിരെയാണ് പിതാവ് കെകെ സിങ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കെകെ സിങ്ങിന്റെ ഹർജിയിൽ ഹൈക്കോടതി നിർമാതാക്കൾക്ക് സമൻസ് അയച്ചിരിക്കുകയാണ്.
മകന്റെ മരണം സ്വന്തം താത്പര്യങ്ങൾക്കായി ഉപയോഗിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും ഇതിനാൽ ഇവയുടെ ചിത്രീകരണം നിരോധിക്കണമെന്നുമാണ് ഹർജയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത കഥകൾ ഉണ്ടാക്കി ചിലർ പ്രശസ്തിയും അവസരങ്ങളും ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹത്തിന്റെയും കുടുംബത്തിന്റേയും സൽപ്പേരിനെ ഇത് ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു.
ബോളിവുഡിൽ അടുത്ത കാലത്ത് ഏറ്റവും അധികം കോളിളക്കം ഉണ്ടാക്കിയ മരണമായിരുന്നു സുശാന്ത് സിങ് രജ്പുത്തിന്റേത്. മുംബൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മരണത്തിന് പിന്നാലെ സുശാന്തിന്റെ കാമുകി റിയ ചക്രബർത്തിക്കെതിരെ അദ്ദേഹത്തിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു. ബോളിവുഡിലെ സ്വജനപക്ഷപാതവും ചേരിതിരിവുമാണ് സുശാന്തിന്റെ മരണത്തിന് കാരണമെന്നും ആരോപണമുയർന്നു.
advertisement
You may also like:Ambili Devi and Jayan | ഇതിനൊന്നും മറുപടിയില്ല എന്ന് ജയൻ; പ്രൊഫൈൽ ചിത്രവും പേരും മാറ്റി അമ്പിളി ദേവി
സുശാന്തിന്റെ ജീവിതകഥ ആസ്പദമാക്കി നിരവധി സിനിമകളാണ് പ്രഖ്യാപിച്ചിരുന്നത്. 'ന്യായ്: ദി ജസ്റ്റിസ്', 'സൂയിസൈഡ് ഓർ മർഡർ: എ സ്റ്റാർ വോസ് ലോസ്റ്റ്', 'ശശാങ്ക്' എന്നീ ചിത്രങ്ങൾ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടതാണ്. സിനിമയെടുക്കാൻ ഈ ചിത്രങ്ങളുടെ അണിയറപ്രവർത്തകർ ആരും തന്നെ തന്റെ അനുമതി വാങ്ങിയിട്ടില്ലെന്ന് കെകെ സിങ് വ്യക്തമാക്കുന്നു.
advertisement
ജൂൺ 14 നാണ് സുശാന്ത് സിങ്ങിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഇതുവരെ അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് സിനിമകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.
സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരി മരുന്ന് കേസിൽ നാർകോടിക്സ് ബ്യൂറോ കഴിഞ്ഞ മാസം കുറ്റപത്രം സമർപ്പിച്ചിരുന്നു. മുപ്പത്തിയഞ്ചു പേരാണ് കുറ്റപത്രത്തിൽ ഉള്ളത്. സുശാന്ത് സിങ്ങിന്റെ കാമുകിയായിരുന്ന റിയ ചക്രബർത്തി, സഹോദരൻ ഷോവിക് ചക്രബർത്തി എന്നിവരടക്കം കുറ്റപത്രത്തിൽ ഉണ്ട്. സുശാന്തിന്റെ മുൻ മാനേജർ സാമുവൽ മിരാൻഡ, സഹായി ദീപേഷ് സാവന്ത് എന്നിവരുടെ പേരും കുറ്റപത്രത്തിലുണ്ട്.
advertisement
ലഹരിമരുന്ന് കേസിൽ ആരോപണ വിധേയനായ അനുജ് കേശ്വാനി, രണ്ട് കോളേജ് വിദ്യാർത്ഥികൾ, നടൻ അർജുൻ രാംപാലിന്റെ കാമുകിയുടെ സഹോദരനായ അഗിസിലോസ് ദിമിത്രിയാദ്സ് എന്നിവരാണ് കുറ്റപത്രത്തിൽ ഉൾപ്പെട്ട മറ്റു ചിലര്‍.
സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിൽ ഏറ്റവും കൂടുതൽ ആരോപണങ്ങൾ നേരിട്ടതും ജയിലിൽ കഴിയേണ്ടി വന്നതും കാമുകി റിയ ചക്രബർത്തിക്കായിരുന്നു. ലഹരിമരുന്ന് കേസിൽ ഒരു മാസത്തോളം റിയ ചക്രബർത്തി ജയിലിൽ കഴിഞ്ഞിരുന്നു. കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് റിയയ്ക്ക് കേസിൽ ജാമ്യം ലഭിച്ചത്.
advertisement
കേസിൽ അറസ്റ്റിലായ റിയയുടെ സഹോദരൻ ഷോവിക്കിന് മൂന്ന് മാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ നാലിനാണ് ഷോവിക്കിനെ നാർകോടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങളായ ദീപിക പദുകോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിങ് എന്നിവരേയും എൻസിബി ചോദ്യം ചെയ്തിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 20, 2021 3:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
സുശാന്ത് സിങ് രജ്പുത്തിന്റെ പേരിൽ സിനിമകൾ; നിരോധിക്കണമെന്നാവശ്യപ്പെട്ട് പിതാവ് കോടതിയിൽ