'ഉയര്‍ന്ന പ്രതിഫലം പറ്റുന്ന നടന്‍മാരോട് ചോദിക്കൂ'; ബോളിവുഡിലെ പ്രതിഫലത്തിലെ ലിംഗ വിവേചനത്തില്‍ തബു

Last Updated:

ബോളിവുഡിലെ നടീനടന്‍മാരുടെ പ്രതിഫലത്തിലെ ലിംഗ വ്യത്യാസത്തില്‍ പ്രതികരിച്ച് നടി തബു. ഈ വിഷയവുമായി ബന്ധപ്പെട്ട ചോദ്യം എന്തുകൊണ്ട് നടിമാരോട് മാത്രം ചോദിക്കുന്നുവെന്ന് തബു ചോദിച്ചു.

തബു
തബു
ബോളിവുഡിലെ നടീനടന്‍മാരുടെ പ്രതിഫലത്തിലെ ലിംഗ വ്യത്യാസത്തില്‍ പ്രതികരിച്ച് നടി തബു. ഈ വിഷയവുമായി ബന്ധപ്പെട്ട ചോദ്യം എന്തുകൊണ്ട് നടിമാരോട് മാത്രം ചോദിക്കുന്നുവെന്ന് തബു ചോദിച്ചു.
'' ഉയര്‍ന്ന പ്രതിഫലം അവര്‍ക്ക് കൊടുക്കുന്നവരോട് എന്തുകൊണ്ട് ഈ ചോദ്യം ചോദിക്കുന്നില്ല? എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് ഇത്രയും ഉയര്‍ന്ന പ്രതിഫലം കിട്ടുന്നത് എന്ന് നടന്‍മാരോട് ചോദിക്കുന്നില്ല? ഇത്തരം ചോദ്യങ്ങള്‍ കാര്യമായ മാറ്റം കൊണ്ടുവരും,'' വി ആര്‍ യുവ എന്ന പോഡ്കാസ്റ്റില്‍ തബു പറഞ്ഞു.
അതേസമയം അജയ് ദേവ്ഗണ്‍-തബു ജോഡി ഒന്നിക്കുന്ന 'ഔറോണ്‍ മേം കഹാന്‍ ദം താ' ആഗസ്റ്റ് 2ന് തിയേറ്ററിലെത്തിയിരിക്കുകയാണ്. ജൂലൈ അഞ്ചിനാണ് ചിത്രം ആദ്യം റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ തിയേറ്ററുടമകളുടെയും വിതരണക്കാരുടെയും അഭ്യര്‍ത്ഥന പ്രകാരം ചിത്രത്തിന്റെ റിലീസ് ആഗസ്റ്റ് 2ലേക്ക് നീട്ടി വെയ്ക്കുകയായിരുന്നു.
advertisement
നീരജ് പാണ്ഡെ സംവിധാനം ചെയ്ത ചിത്രത്തില്‍ സായ് മഞ്ചരേക്കര്‍, ശന്തനു മഹേശ്വരി, ജിമ്മി ഷെര്‍ഗില്‍,സയാജി ഷിന്‍ഡെ എന്നിവര്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
എന്‍എച്ച് സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രം ഫ്രൈഡെ ഫിലിം വര്‍ക്‌സ് ആണ് നിര്‍മ്മിച്ചത്. നരേന്ദ്ര ഹിരാവത്, കുമാര്‍ മംഗത് പഥക്, സംഗീത അഹിര്‍, ഷിറ്റാള്‍ ഭാട്ടിയ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച അജയ് ദേവ്ഗണ്‍- തബു ജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വിജയ്പഥ്, ഹഖീഖത്ത്, ദൃശ്യം തുടങ്ങിയ ചിത്രങ്ങളിലാണ് ഇവര്‍ അവസാനമായി ഒന്നിച്ചെത്തിയത്.
advertisement
പ്രണയജോഡികളായി അജയ് ദേവ്ഗണും തബുവും വെള്ളിത്തിരയിലെത്തുന്നത് വീണ്ടും കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. രണ്ട് വര്‍ഷം മുമ്പ് ചിത്രത്തിന്റെ ആശയം മനസ്സിലുദിച്ചതുമുതല്‍ അജയ് ദേവ്ഗണിനേയും തബുവിനെയും ആണ് ജോഡികളായി താന്‍ മനസില്‍ കണ്ടിരുന്നതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ നീരജ് പാണ്ഡേ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഉയര്‍ന്ന പ്രതിഫലം പറ്റുന്ന നടന്‍മാരോട് ചോദിക്കൂ'; ബോളിവുഡിലെ പ്രതിഫലത്തിലെ ലിംഗ വിവേചനത്തില്‍ തബു
Next Article
advertisement
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement