നടി തൃഷയ്ക്കെതിരെ നടിയും മുൻ ബിഗ് ബോസ് താരവുമായ മീരമിഥുൻ. തൃഷ തന്റെ ഹെയർ സ്റ്റൈലും മറ്റും കോപ്പിയടിച്ച് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നുവെന്നും തന്റെ ചിത്രങ്ങൾ മോർഫ് ചെയ്താണ് തൃഷ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്നതെന്നുമാണ് മീരയുടെ ആരോപണം.
ട്വിറ്ററിലൂടെയാണ് മീര തൃഷയ്ക്കെതിരെ ആരോപണവുമായി എത്തിയിരിക്കുന്നത്. ആവർത്തിച്ചാൽ തൃഷയ്ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും മീര വ്യക്തമാക്കുന്നു.
'തൃഷ, ഇത് നിങ്ങൾക്കുള്ള അവസാനത്തെ മുന്നറിയിപ്പാണ്. അടുത്ത തവണ എന്റെ സവിശേഷതകൾ ഉപയോഗിച്ച്, മുടിയുൾപ്പെടെ , എന്നെ പോലെയാകാൻ മോർഫിംഗ് ചെയ്ത നിങ്ങളുടെ ഫോട്ടോഷോപ്പ് ചിത്രങ്ങൾ കണ്ടാൽ ഗുരുതരമായ നിയമപരമായ ആരോപണങ്ങൾക്ക് വിധേയയാവേണ്ടി വരുന്നതായിരിക്കും. നിങ്ങളെന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് അറിയാം, നിങ്ങളുടെ മനസാക്ഷിക്കെങ്കിലും അറിയാം. വളരൂ, ജീവിതം നേടൂ'- ഇതാണ് മീരയുടെ ട്വീറ്റ്.
Tis s gonna be my last warning to you @trishtrashers. Next time I see, you photoshop ur picture with features of mine including hair, morphing to, look like me, you will be under serious legal allegation . You know what ur doing, Well ur conscience knows. Grow Up! Get a Life.
— Meera Mitun (@meera_mitun) July 9, 2020
അതേസമയം മീരയുടെ ട്വീറ്റിന് തൃഷ ആരാധകരാണ്
മറുപടിയുമായി എത്തിയിരിക്കുകയാണ്. തൃഷയുടെ ലെവൽ എവിടെ മീരയുടെ ലെവൽ എവിടെ എന്നാണ് ആരാധകർ ചോദിക്കുന്നത്. മീര സ്വയം തൃഷയുമായി താരതമ്യം ചെയ്യുകയാണോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.
TRENDING:COVID 19 | പൂന്തുറയിൽ കാര്യങ്ങൾ കൈവിടുന്നു; നാലു ദിവസം കൊണ്ട് രോഗം പകർന്നത് 260ൽ അധികം പേർക്ക്
[NEWS]Covid 19 | തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക് ഡൗൺ തുടരും; ജില്ലയില്‍ 5 കോവിഡ് ക്ലസ്റ്ററുകള്‍
[NEWS]പൂന്തുറ സംഭവം; പ്രതിഷേധവുമായി IMA; ആവർത്തിച്ചാൽ കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്
[NEWS]
തമിഴ് ബിഗ് ബോസ് മൂന്നാം സീസണ്‍ താരമാണ് മീര. റിയാലിറ്റി ഷോയിൽ സഹമത്സരാർഥികളോട് മോശമായി പെരുമാറിയതിന്റെ പേരിൽ വിവാദങ്ങളിൽ ചെന്നു പെട്ടിട്ടുള്ള താരമാണ് മീര. എട്ട് തോട്ടകള്‍ എന്ന ചിത്രത്തിലൂടെയാണ് മീര സിനിമയിലെത്തുന്നത്. താനാ സേർന്ത കൂട്ടം, ബോധയേറി ബുദ്ധി മാറി തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.