തമിഴ് സംവിധായകൻ മണി നാഗരാജ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പുതുതായി സംവിധാനം ചെയ്ത് 'വാസുവിൻ ഗർഭിണികൾ' എന്ന ചിത്രത്തിന്റെ റിലീസിനായി കത്തിരിക്കുന്നതിനിടെയാണ് അന്ത്യം.
ചെന്നൈ: തമിഴ് സംവിധായകന്‍ മണി നാഗരാജ്(49) ഹൃദയഘാതത്തെ തുടർന്ന് അന്തരിച്ചു. പുതുതായി സംവിധാനം ചെയ്ത് 'വാസുവിൻ ഗർഭിണികൾ' എന്ന ചിത്രത്തിന്റെ റിലീസിനായി കത്തിരിക്കുന്നതിനിടെയാണ് അന്ത്യം. 2016ൽ ജി.വി.പ്രകാശ് നായകനായ ‘പെൻസിൽ’ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
ഗൗതം വാസുദേവ് മേനോന്റെ സംവിധാന സഹായിയായിയായിരുന്ന മണി നാഗരാജ്. നീയാ നാനാ ഗോപിനാഥ്, സീത, വനിതാ വിജയകുമാർ, അനിഖ സുരേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ‘വാസുവിൻ ഗർഭിണികൾ'. ‘സക്കറിയയുടെ ഗർഭിണികൾ’ എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ‘വാസുവിൻ ഗർഭിണികൾ'.
ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ പുരോഗമിക്കുകയായിരുന്നു. നിരവധി തമിഴ് ചലച്ചിത്ര പ്രവർത്തികർ അനുശോചനം അറിയിച്ചു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 25, 2022 10:03 PM IST


