Dear Students | 'പേഴ്സണലാ കൊഞ്ചം പേസനം, കൊഞ്ചം തള്ളി നില്ലുങ്ക അപ്പാപ്പ'; നിവിൻ പോളി, നയൻ‌താര ചിത്രം 'ഡിയർ സ്റ്റുഡന്റസ്' ടീസർ

Last Updated:

ഹരി എന്നാണ് ചിത്രത്തിൽ നിവിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഒരു പോലീസ് ഓഫീസറായാണ് നയൻ‌താര വേഷമിടുന്നത്

ഡിയർ സ്റ്റുഡൻറ്സ് ടീസർ
ഡിയർ സ്റ്റുഡൻറ്സ് ടീസർ
നിവിൻ പോളി (Nivin Pauly) - നയൻതാര (Nayanthara) കൂട്ടുകെട്ട് ഒന്നിക്കുന്ന 'ഡിയർ സ്റ്റുഡൻറ്സ്' (Dear Students) ആദ്യ ടീസർ പുറത്ത്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.
സ്കൂൾ പശ്ചാത്തലത്തിൽ സ്‌കൂൾ കുട്ടികളുടെ ജീവിതത്തിലൂടെ കഥ പറയുന്ന ചിത്രമാണിതെന്ന സൂചനയാണ് ചിത്രത്തിന്റെ ടീസർ നൽകുന്നത്. കോമഡി, ഫൺ, ആക്ഷൻ, ത്രിൽ എന്നിവ കോർത്തിണക്കി ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന ഫീലാണ് ടീസർ തരുന്നത്.
പ്രേക്ഷകർ ഏറെയിഷ്ടപെടുന്ന കുസൃതികാരനായ ഫൺ നിവിൻ പോളിയെ ആണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്നും ടീസർ കാണിച്ചു തരുന്നുണ്ട്. ഹരി എന്നാണ് ചിത്രത്തിൽ നിവിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഒരു പോലീസ് ഓഫീസറായാണ് ചിത്രത്തിൽ നയൻ‌താര വേഷമിടുന്നത്.
advertisement
ആറ് വർഷത്തെ ഇടവേളക്ക് ശേഷമാണ് നിവിൻ പോളി - നയൻതാര ടീം ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്. ഈ വർഷം തന്നെ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുമെന്നാണ് സൂചന. ധ്യാൻ ശ്രീനിവാസന്റെ രചനയിലും സംവിധാനത്തിലും 2019ൽ പുറത്തെത്തിയ 'ലവ് ആക്ഷൻ ഡ്രാമ' എന്ന ചിത്രത്തിലാണ് നിവിൻ പോളിയും നയൻതാരയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ഇവരെ കൂടാതെ അജു വർഗീസ്, ഷറഫുദ്ദീൻ, സുരേഷ് കൃഷ്ണ, മല്ലിക സുകുമാരൻ, ലാൽ, ജഗദീഷ്, ജോണി ആൻ്റണി, നന്ദു, റെഡ്ഡിൻ കിംഗ്സ്ലി, ഷാജു ശ്രീധർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
advertisement
ഛായാഗ്രഹണം - ആനന്ദ് സി. ചന്ദ്രൻ, ഷിനോസ്, സംഗീതം- ജസ്റ്റിൻ വർഗീസ്, സിബി മാത്യു അലക്സ്, എഡിറ്റർ- ലാൽ കൃഷ്ണ, പ്രൊഡക്ഷൻ ഡിസൈൻ- ഡിനോ ശങ്കർ, അനീസ് നാടോടി, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്, വസ്ത്രാലങ്കാരം- മെൽവി ജെ., മഷർ ഹംസ, പശ്ചാത്തല സംഗീതം- സിബി മാത്യു അലക്സ്, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സജിത് എം. സരസ്വതി, സൗണ്ട് മിക്സ്- സിനോയ് ജോസഫ്, ആക്ഷൻ- മഹേഷ് മാത്യു- കലൈ കിങ്സൺ, ഗാനരചന- സുഹൈൽ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജസിംഗ്- പ്രവീൺ പ്രകാശൻ, ലൈൻ പ്രൊഡ്യൂസർ- ആര്യൻ സന്തോഷ്, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂങ്കുന്നം, പ്രൊഡക്ഷൻ ഇൻ ചാർജ് (ചെന്നൈ)- അനന്തപദ്മനാഭൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ- സ്മിത നമ്പ്യാർ, കളറിസ്റ്റ്- ശ്രീക് വാരിയർ (കളർ പ്ലാനറ്റ് സ്റ്റുഡിയോസ്), വിഎഫ്എക്സ്- പ്രോമിസ് സ്റ്റുഡിയോസ്-മൈൻഡ്സ്റ്റൈൻ സ്റ്റുഡിയോസ്- ഫ്ലൈയിംഗ് പ്ലൂട്ടോ സ്റ്റുഡിയോസ്, ഫിനാൻസ് കൺട്രോളർ- അർജുൻ ഐ. മേനോൻ, സ്റ്റിൽസ്- അനുപ് ചാക്കോ- സുഭാഷ് കുമാരസ്വാമി, പബ്ലിസിറ്റി ഡിസൈൻ- ട്യൂണി ജോൺ (24 AM)- യെല്ലോ ടൂത്ത്സ്, ടീസർ എഡിറ്റ്- ലാൽ കൃഷ്ണ, പി.ആർ.ഒ.- ശബരി.
മലയാളം വാർത്തകൾ/ വാർത്ത/Film/
Dear Students | 'പേഴ്സണലാ കൊഞ്ചം പേസനം, കൊഞ്ചം തള്ളി നില്ലുങ്ക അപ്പാപ്പ'; നിവിൻ പോളി, നയൻ‌താര ചിത്രം 'ഡിയർ സ്റ്റുഡന്റസ്' ടീസർ
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement