'2018 വൈകാരികം'; പ്രശംസിച്ച് തെലുങ്ക് താരം നാഗ ചൈതന്യ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
നാഗ ചൈതന്യയുടെ ട്വീറ്റിന് മറുപടിയായി ടൊവിനോ നന്ദി അറിയിച്ചിട്ടുണ്ട്.
2018 സിനിമയെ പ്രശംസിച്ച് തെലുങ്ക് താരം നാഗ ചൈതന്യ. സിനിമയുടെ തെലുങ്ക് പതിപ്പ് കണ്ടെന്നും വൈകാരികമാണെന്നും താരം ട്വിറ്ററിൽ കുറിച്ചു. ഹൈദരാബാദില്‍ 2018ന്റെ ഒരു പ്രത്യേക പ്രദർശനത്തിൽ പങ്കെടുത്ത ശേഷമാണ് താരം ചിത്രത്തെക്കുറിച്ച് പറഞ്ഞത്.
“അത്ര മനോഹരമായ സിനിമ. കഠിനവും വൈകാരികവുമാണ് ഈ ചിത്രം. ഈ വെള്ളിയാഴ്ച തെലുങ്കില്‍ റിലീസാകുന്നു കാണാന്‍ മറക്കരുത്” താരം ട്വിറ്ററിൽ കുറിച്ചു. ജൂഡ് ആന്തണി ജോസഫ്, ടൊവിനോ തോമസ്, ലാൽ സാർ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, കലൈയരശൻ എന്നിവരെ അഭിനന്ദിക്കുകയും ചെയ്യുന്നതായി നാഗ ചൈതന്യ പറഞ്ഞു.
Just watched #2018Movie in telugu . Such a beautiful film .. hard hitting and emotional . Don’t miss it this Friday .. big congrats to #JudeAnthanyJoseph @ttovino #Lal sir #VineethSreenivasan @Aparnabala2 #KunchakoBoban #AsifAli @tanviram_ #kalaiyarsan all of you were…
— chaitanya akkineni (@chay_akkineni) May 24, 2023
advertisement
നാഗ ചൈതന്യയുടെ ട്വീറ്റിന് മറുപടിയായി ടൊവിനോ നന്ദി അറിയിച്ചിട്ടുണ്ട്. മറ്റു താരങ്ങളും നന്ദി അറിയിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട മൊഴിമാറ്റ പതിപ്പുകള്‍ മെയ് 26 നാണ് റിലീസ് ചെയ്യുക.
അതേ സമയം മലയാള സിനിമയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം എന്ന വിശേഷണത്തിലാണ് 2018. വിവിധ ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്കുകള്‍ പ്രകാരം 137 കോടിക്ക് മുകളിലാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത്. വെറും 17 ദിവസങ്ങള്‍ കൊണ്ടാണ് പുലിമുരുകന്‍റെ ലൈഫ് ടൈം കളക്ഷന്‍ 2018 മറികടന്നത്.
advertisement
കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജൂഡ് ആന്തണി ജോസഫ് ആണ്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരെയ്ന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 25, 2023 6:25 PM IST