നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Viral video | അജിത്തും ശാലിനിയും ഒന്നിച്ച്; താരകുടുംബത്തിന്റെ വീഡിയോ വൈറൽ

  Viral video | അജിത്തും ശാലിനിയും ഒന്നിച്ച്; താരകുടുംബത്തിന്റെ വീഡിയോ വൈറൽ

  Thala Ajith and Shalini spotted in a viral video | വളരെ വിരളമായേ താരവും താരപത്നിയും പൊതുവിടങ്ങളിൽ ഒന്നിച്ച് പ്രത്യക്ഷപ്പെടാറുള്ളൂ

  അജിത്തും ശാലിനിയും

  അജിത്തും ശാലിനിയും

  • Share this:
   നടൻ തല അജിത്തും ഭാര്യ ശാലിനിയും ഒന്നിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. താരവും താരപത്നിയും എങ്ങോട്ടേക്കോ യാത്ര പുറപ്പെടുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വളരെ വിരളമായേ താരവും താരപത്നിയും പൊതുവിടങ്ങളിൽ ഒന്നിച്ച് പ്രത്യക്ഷപ്പെടാറുള്ളൂ. ഇവർ വോട്ട് ചെയ്യാൻ പോയതും, ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തതുമാണ് അടുത്തിടെ ശ്രദ്ധേയമായ ചിത്രങ്ങൾ. ട്വിറ്ററിൽ അജിത്കുമാർ ഫാൻസ്‌ വഴിയാണ് വീഡിയോ പ്രചരിക്കുന്നത്. (വീഡിയോ ചുവടെ)   എന്നാൽ കോവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണും ആരംഭിച്ചതിനു ശേഷം
   മെയ് മാസത്തിൽ ഒരു ദിവസം അജിത്തിനെയും ശാലിനിയെയും ആശുപത്രിയിൽ കണ്ടത് ഒട്ടേറെ അഭ്യൂഹങ്ങൾക്ക് തിരികൊളുത്തിയിരുന്നു. മാസ്ക് ധരിച്ച് ആശുപത്രി അധികൃതരുമായി സംസാരിച്ചു നിൽക്കുന്ന അജിത്തും ശാലിനിയുമായിരുന്നു ഇന്റർനെറ്റിൽ പ്രചരിച്ച വീഡിയോയിലും ചിത്രങ്ങളിലും ഉണ്ടായിരുന്നത്.

   എന്നാൽ സുഖമില്ലാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അജിത്തിന്റെ അച്ഛന്റെ സന്ദർശിക്കാൻ ഇരുവരും പോയതെന്നാണ് ഇതിനു ലഭിച്ച വിശദീകരണം.

   2019 ൽ റിലീസായ നീർകൊണ്ട പാർവൈയാണ് അജിത്തിന്റെ ഏറ്റവും പുതിയ ചിത്രം. അടുത്ത സിനിമയായ 'വാലിമൈ' നിലവിലെ പ്രതിസന്ധിയിൽ അനിശ്ചിതാവസ്ഥയിലാണ്.
   Published by:meera
   First published:
   )}