കൊച്ചി : ഏറ്റവും പുതിയ വിക്രം ചിത്രം കോബ്രയുടെ വരവിനോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തില്‍ സിനിമയുടെ ജയപരാജയങ്ങൾ മാനസികമായി സ്വാധീനിക്കാറുണ്ടെന്ന് നടൻ വിക്രം പറഞ്ഞു. ഏറെ സമ്മർദമനുഭവിച്ച് പരിശ്രമിച്ച് തിയറ്ററുകളിലെത്തിക്കുന്ന സിനിമ കാര്യമായ ചലനങ്ങളുണ്ടാക്കാതെ പോകുന്ന അവസരങ്ങളുണ്ടാകാറുണ്ട്. അത് വളരെ ബുദ്ധിമുട്ടുണ്ടാക്കും. പുതിയ ചിത്രം ‘കോബ്ര’യുടെ പ്രചാരണാർഥം നടത്തിയ വാർത്താസമ്മേളനത്തിൽ വിക്രത്തിനൊപ്പം മറ്റ് താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്തു. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന മലയാളി അഭിനേയതാക്കളായ റോഷൻ മാത്യുവിനും മിയക്കും പുറമേ മൃണാലിനി രവി, മീനാക്ഷി ഗോവിന്ദരാജൻ എന്നിവരും വാർത്താസമ്മേളനത്തിലുണ്ടായിരുന്നു. ഇഫാർ മീഡിയായ്ക്ക് വേണ്ടി റാഫി മതിര ചിത്രം കേരളത്തിൽ അവതരിപ്പിക്കുന്നു, ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസും, ഇ ഫോർ എൻറ്റർടൈൻമെൻറ്റും ചേർന്ന് കോബ്ര തീയേറ്ററുകളിൽ എത്തിക്കുന്നു. ആർ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത ‘കോബ്ര’യുടെ സംഗീതം എ ആർ റഹ്മാനാണ്. 30ന് കേരളത്തിൽ നൂറിലേറെ സ്‌ക്രീനുകളിൽ ‘കോബ്ര’ എത്തും. read also : മലയാള ചിത്രങ്ങള്‍ ഏറെ ഇഷ്ടം; മലയാളത്തില്‍ സിനിമ സംവിധാനം ചെയ്യും; പാ. രഞ്ജിത്ത്
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.