'മരുന്നു കമ്പനികൾക്കുള്ളിൽ നടക്കുന്നതെന്തെന്ന്' അറിയുമോ? നിവിൻ പോളിയുടെ 'ഫാർമ' ട്രെയ്‌ലർ കാഴ്ചകൾ

Last Updated:

കെ.പി. വിനോദ് എന്ന ഒരു മെഡിക്കൽ റെപ്രസെന്റേറ്റീവിന്റെ ജീവിതത്തിലെ പല ഘട്ടങ്ങളിൽ നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് കഥ നടക്കുന്നത്

ഫാർമ വെബ് സീരീസ്
ഫാർമ വെബ് സീരീസ്
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിൻ പോളിയുടെ (Nivin Pauly) ആദ്യ വെബ് സീരീസ് ഫാർമയുടെ ട്രെയ്‌ലർ പുറത്തുവന്നു. മെഡിക്കൽ ഡ്രാമ ജോണറിൽ ഇറങ്ങുന്ന സീരീസ് ഡിസംബർ 19ന് ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും.
നിവിൻ അവതരിപ്പിക്കുന്ന കെ.പി. വിനോദ് എന്ന ഒരു മെഡിക്കൽ റെപ്രസെന്റേറ്റീവിന്റെ ജീവിതത്തിലെ പല ഘട്ടങ്ങളിൽ നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് കഥ നടക്കുന്നത്.
ട്രെയ്‌ലർ നൽകുന്ന സൂചന പ്രകാരം നായകൻ ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ജോലിയിൽ പ്രവേശിക്കുന്നതും തുടർന്ന് അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് ഇതിന്റെ പ്രമേയം. മെഡിക്കൽ റെപ്രസെന്റേറ്റീവ് നേരിടുന്ന ജോലി സമ്മർദ്ദവും സീരീസ് പ്രതിപാദിക്കുന്നു.
നിവിനോടൊപ്പം ദേശീയ അവാർഡ് ജേതാവായ രജത് കപൂർ ഉൾപ്പെടെയുള്ള താരനിരയും സീരീസിലുണ്ട്. മുൻപ് ‘അഗ്‌നിസാക്ഷി’ എന്ന മലയാള ചിത്രത്തിൽ അഭിനയിച്ച അദ്ദേഹം നീണ്ട ഇടവേളയ്ക്കുശേഷമാണ് വീണ്ടും മലയാളത്തിലെത്തുന്നത്.
advertisement
പി.ആർ. അരുൺ എഴുതി സംവിധാനം ചെയ്ത എട്ട് എപ്പിസോഡുകളുള്ള ഈ സീരീസ് 2024-ൽ ഗോവയിൽ നടന്ന ഐ എഫ് എഫ് ഐ യിൽ പ്രീമിയർ ചെയ്തിരുന്നു.
മൂവി മിൽ ബാനറിന്റെ പേരിൽ കൃഷ്ണൻ സേതുകുമാർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ശ്രുതി രാമചന്ദ്രൻ, ബിനു പപ്പു, നരേൻ, വീണ നന്ദകുമാർ, മുത്തുമണി, ആലേഖ് കപൂർ എന്നിവരാണ് മറ്റ് പ്രധാന കഥപത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം - അഭിനന്ദൻ രാമാനുജം, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റിംഗ് - ശ്രീജിത് സാരംഗ്, പ്രൊഡക്ഷൻ കൺട്രോളർ - നോബിൾ ജേക്കബ്, പി.ആർ.ഒ.- - റോജിൻ കെ. റോയ്.
advertisement
Summary: The trailer of Nivin Pauly's much-anticipated first web series Pharma has been released. The series, which falls under the medical drama genre, will start streaming on Jio Hotstar on December 19. The story revolves around the various stages of the life of a medical representative named K.P. Vinod, played by Nivin. Along with Nivin, the series also features a star-studded cast including National Award winner Rajat Kapoor
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'മരുന്നു കമ്പനികൾക്കുള്ളിൽ നടക്കുന്നതെന്തെന്ന്' അറിയുമോ? നിവിൻ പോളിയുടെ 'ഫാർമ' ട്രെയ്‌ലർ കാഴ്ചകൾ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement