Phoenix trailer | വീണ്ടുമൊരു സൈക്കോ കില്ലർ? ആകാംക്ഷയുണർത്തുന്ന ട്രെയ്‌ലറുമായി 'ഫീനിക്സ്'
- Published by:user_57
- news18-malayalam
Last Updated:
അജു വർഗീസ്, അനൂപ് വർഗീസ്, ചന്തു നാഥ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
ഗരുഡന്റെ വമ്പൻ വിജയത്തിന് ശേഷം മിഥുൻ മാനുവൽ തിരക്കഥ ഒരുക്കുന്ന അടുത്ത ചിത്രമാണ് ‘ഫീനിക്സ്’. ഹൊറർ ത്രില്ലർ മൂഡിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയിരിക്കുന്നു. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം വ്യത്യസ്തമായ പാറ്റേർണിൽ ഒരു പുതിയ കാഴ്ച്ചാനുഭവം നൽകുമെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു.
അജു വർഗീസ്, അനൂപ് വർഗീസ്, ചന്തു നാഥ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്ണു ഭരതൻ കഥ – സംവിധാനം ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഇതിനോടകം തന്നെ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയിട്ടുണ്ട്.
മിഥുൻ മാനുവൽ തിരക്കഥ രചിക്കുന്ന ഹൊറർ ത്രില്ലർ എന്ന പ്രത്യേകത തന്നെയാണ് ചിത്രത്തിന്റെ റിലീസിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മുഖ്യ ഘടകവും. ഒപ്പം അനൂപ് മേനോന്റെ കരിയറിലെ വ്യത്യസ്തമായ ഒരു കഥാപാത്രമാവും ചിത്രത്തിലേതെന്നാണ് സൂചന. ’21 ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ നിർമ്മിക്കുന്ന ‘ഫീനിക്സ്’ നവംബർ 17 ന് അന്ന് റിലീസ് ചെയ്യുന്നത്.
advertisement
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും, ഗാനവും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ആൽബിയും സംഗീത സംവിധാനം നിർവഹിക്കുന്നത് സാം സി.എസും ആണ്. പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, എഡിറ്റർ നിതീഷ് കെ.ടി.ആർ., കഥ- വിഷ്ണു ഭരതൻ ബിഗിൽ ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഷിനോജ് ഓടാണ്ടിയിൽ, പ്രൊഡക്ഷൻ കൺട്രോളർ- കിഷോർ പുറകാട്ടിരി, ഗാനരചന- വിനായക് ശശികുമാർ, മേക്കപ്പ്- റോണെക്സ് സേവ്യർ, കോസ്റ്യൂം- ഡിനോ ഡേവിസ്, ചീഫ് അസോസിയേറ്റ്- രാഹുൽ ആർ. ശർമ്മ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, സ്റ്റിൽസ്- റിച്ചാർഡ് ആന്റണി, മാർക്കറ്റിങ്- ഒബ്സ്ക്യുറ, പരസ്യകല- യെല്ലോടൂത്ത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 10, 2023 12:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Phoenix trailer | വീണ്ടുമൊരു സൈക്കോ കില്ലർ? ആകാംക്ഷയുണർത്തുന്ന ട്രെയ്‌ലറുമായി 'ഫീനിക്സ്'