ഒരിടവേളയ്ക്ക് ശേഷം നായികയായി ഗായത്രി സുരേഷ്; അഭിരാമി ട്രെയ്‌ലർ

Last Updated:

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു പെണ്‍കുട്ടിയുടെ ജീവിതം തൊടുന്ന സിനിമയാണ് അഭിരാമി

അഭിരാമി ട്രെയ്‌ലർ
അഭിരാമി ട്രെയ്‌ലർ
കൊച്ചി: ഒറ്റയ്ക്കിരിക്കുമ്പോൾ ആകര്‍ഷിക്കുന്ന ആള്‍ക്കൂട്ടവും ആള്‍ക്കൂട്ടത്തില്‍ ഒറ്റയ്ക്കായിപ്പോകുന്ന മാജിക്കുമായി അഭിരാമിയുടെ (Abhirami Malayalam movie) ട്രെയ്‌ലർ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കി.
സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു പെണ്‍കുട്ടിയുടെ ജീവിതം തൊടുന്ന സിനിമയാണ് അഭിരാമി. ജൂണ്‍ 7ന് തിയേറ്ററുകളിലെത്തുന്ന അഭിരാമിയില്‍ ഗായത്രി സുരേഷാണ് അഭിരാമിയെന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഹരികൃഷ്ണന്‍, റോഷന്‍ ബഷീര്‍, അമേയ മാത്യു, ശ്രീകാന്ത് മുരളി, നവീന്‍ ഇല്ലത്ത്, അഷറഫ് കളപ്പറമ്പില്‍, സഞ്ജു ഫിലിപ്പ്, സാല്‍മണ്‍ പുന്നക്കല്‍, കെ.കെ. മൊയ്തീന്‍ കോയ, കബീര്‍ അവറാന്‍, സാഹിത്യ പി. രാജ്, തഹനീന, സാറ സിറിയക്, ആയേഷ് അബ്ദുല്‍ ലത്തീഫ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
advertisement
മുഷ്ത്താഖ് റഹ്‌മാന്‍ കരിയാടന്‍ സംവിധാനം ചെയ്ത അഭിരാമി എം ജെ എസ് മീഡിയ, സ്പെക്ടാക് മൂവീസ്, കോപ്പര്‍നിക്കസ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മധു കറുവത്ത്, സന്തോഷ് രാധാകൃഷ്ണന്‍, ഷബീക്ക് തയ്യില്‍ എന്നിവരാണ് നിര്‍മിച്ചത്.
മാധ്യമ പ്രവര്‍ത്തകനായ വഹീദ് സമാനാണ് രചന നിര്‍വഹിച്ചത്. പാര്‍ഥന്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറും ഷറഫുദ്ദീന്‍ അസോസിയേറ്റ് ഡയറക്ടറുമായ അഭിരാമിക്കായി ശിഹാബ് ഓങ്ങല്ലൂര്‍ ക്യാമറയും സിബു സുകുമാരന്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. പി.ആര്‍.ഒ.- മഞ്ജു ഗോപിനാഥ്, മുജീബ് റഹ്‌മാന്‍.
advertisement
Summary: Trailer for the Malayalam movie Abhirami has been released on YouTube. Gayathri Suresh plays female lead in the film that sketches the life of a young woman gone viral on social media
മലയാളം വാർത്തകൾ/ വാർത്ത/Film/
ഒരിടവേളയ്ക്ക് ശേഷം നായികയായി ഗായത്രി സുരേഷ്; അഭിരാമി ട്രെയ്‌ലർ
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement