ഇന്റർഫേസ് /വാർത്ത /Film / Urfi Javed | ഉർഫി ഇക്കുറി മേലുടുപ്പും ഉപേക്ഷിച്ചു; പുതിയ വീഡിയോയിലെ ലുക്ക് കണ്ട് അന്തംവിട്ട് നെറ്റിസൺസ്

Urfi Javed | ഉർഫി ഇക്കുറി മേലുടുപ്പും ഉപേക്ഷിച്ചു; പുതിയ വീഡിയോയിലെ ലുക്ക് കണ്ട് അന്തംവിട്ട് നെറ്റിസൺസ്

ഉർഫി

ഉർഫി

ഉർഫിക്ക് 'വസ്ത്രമായി' കഴുത്തു മുതൽ കാലുവരെ നൂലുപോലുള്ള കയർ മാത്രം. രൺവീർ സിംഗിന്റെ നഗ്‌ന ഫോട്ടോഷൂട്ടിനു മറുപടിയാണോ എന്ന് ആരാധകർ

  • Share this:

ഗ്ലാമറിന്റെ പരിധികൾ കടക്കുന്ന, ആത്മവിശ്വാസം അളവിൽക്കൂടുതലുള്ള ഇന്റർനെറ്റ് സെൻസേഷനാണ് ഉർഫി ജാവേദ് (Urfi Javed). എല്ലാ ദിവസവും അവർ ഇൻസ്റ്റഗ്രാമിൽ ഒരു പുതിയ പോസ്റ്റ് പങ്കിടുകയും സ്വന്തം ബോൾഡ് ഫാഷൻ ചോയ്‌സുകൾ ഉപയോഗിച്ച് ഫോളോവേഴ്‌സിനെ ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്നു. രൺവീർ സിങ്ങിന്റെ നഗ്ന ഫോട്ടോഷൂട്ടിന് ശേഷം ഉർഫി പരസ്യ വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ്.

ഉർഫി വസ്ത്രമേതും ധരിക്കാതെ വീഡിയോയിൽ പ്രത്യക്ഷപ്പെടുട്ടു. അവർ കൈകൾ കൊണ്ട് തന്റെ സ്വകാര്യത മറച്ചു. ശരീരത്തിൽ നെടുകെയും കുറുകെയുമായി ഡിസൈൻ ഉണ്ടാക്കാൻ ഒരു പച്ച കയർ ഉപയോഗിച്ചു. ന്യൂഡ് ലുക്ക് നൽകുന്നതിനായി ബീജ് നിറത്തിലെ അടിവസ്ത്രവും ധരിച്ചിരുന്നു. ചുവന്ന റോസാപ്പൂക്കൾ കൊണ്ടുള്ള മനോഹരമായ ഹെയർസ്റ്റൈലും കൂടി ചേർത്ത് ഉർഫി ഈ ബോൾഡ് വീഡിയോ പങ്കിട്ടു.









View this post on Instagram






A post shared by Uorfi (@urf7i)



ഗ്ലാം-അപ്പ് ലുക്കിലാണ് ഉർഫിയെ കണ്ടത്. അവർ തിളങ്ങുന്ന ലിപ്-ടിന്റും വിംഗ് ഐലൈനറും ധരിച്ചിരുന്നു. നിറഞ്ഞ പുരികങ്ങളും മസ്‌കാര പുരണ്ട കണ്ണുകളുമായി അവർ ഫോട്ടോഷൂട്ടിന് പോസ് ചെയ്തു.

ഉർഫി ജാവേദ് പരമ്പരാഗത ബ്രൈഡൽ നെക്ലേസും മൂക്കുത്തിയുമാണ് ആഭരണങ്ങളായി ധരിച്ചിരുന്നത്. കമന്റ് വിഭാഗത്തിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ഉർഫിക്ക് ലഭിച്ചത്. ഒരു ആരാധകൻ അവരുടെ പ്രയത്നത്തെ അഭിനന്ദിക്കുകയും ചെയ്തു. ശരീരം മറയ്ക്കാൻ 'നാഡ (കയർ)' ധരിച്ചതിന് കുറച്ച് ആളുകൾ ഉർഫിയെ ട്രോളി.

ബിഗ് ബോസ് OTT സീസൺ 1 ലെ മത്സരാർത്ഥിയായിരുന്നു ഉർഫി. 'മേരി ദുർഗ', 'ബഡേ ഭയ്യാ കി ദുൽഹനിയ' തുടങ്ങിയ ദൈനംദിന സീരിയലുകളിലും ഉർഫി പ്രത്യക്ഷപ്പെട്ടു.

ഉർഫി ജാവേദ് അഥവാ 'ഉഓർഫി' തന്റെ പാരമ്പര്യേതര ഫാഷൻ തിരഞ്ഞെടുപ്പുകൾക്ക് പേരുകേട്ടതാണ്. സ്റ്റൈൽ സ്റ്റേറ്റുമെന്റുകളുടെ പേരിൽ അവർ എപ്പോഴും പൊതു വീക്ഷണകോണിലുണ്ട്. നല്ലതോ മോശമോ ആകട്ടെ, അവരുടെ ഓരോ ലുക്കും കോളിളക്കം സൃഷ്ടിക്കുകയും നെറ്റിസൺസ് അവരെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു.









View this post on Instagram






A post shared by Uorfi (@urf7i)











View this post on Instagram






A post shared by Uorfi (@urf7i)











View this post on Instagram






A post shared by Uorfi (@urf7i)



Summary: Urfi Javed poses nearly nude in her recent video posted on Instagram. She has enmeshed herself in a green rope and completed the look wearing a few pieces of jewellery

First published:

Tags: Celebrity Instagram post, Urfi Javed