വിജയ് സേതുപതിയുടെ വിടുതലൈ 2വുമായി വൈഗ മെറിലാൻഡിന്റെ വരവ്; കേരളത്തിൽ വിതരണത്തിനെത്തിക്കും
- Published by:meera_57
- news18-malayalam
Last Updated:
നവംബർ 26ന് വൈകീട്ട് ചെന്നൈയിൽ വച്ചായിരിക്കും 'വിടുതലൈ 2'വിന്റെ ഓഡിയോ ലോഞ്ച് നടക്കുക
വെട്രിമാരന്റെ സംവിധാനത്തിൽ വിജയ് സേതുപതി, മഞ്ജു വാരിയർ, സൂരി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന വിടുതലൈ പാർട്ട് 2 ഡിസംബർ 20ന് തിയേറ്ററുകളിൽ എത്തും. സെന്തിൽ സുബ്രഹ്മണ്യത്തിന്റെ നേതൃതത്തിൽ വൈഗ മെറിലൻഡ് റിലീസ് ആയിരിക്കും കേരളത്തിൽ വിടുതലൈ 2 (Viduthalai 2) പ്രേക്ഷകരിലേക്ക് എത്തിക്കുക. ചിത്രത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട് സെന്തിൽ സുബ്രഹ്മണ്യതിന്റെ കീഴിൽ നിർമാണ പ്രവർത്തകർ സംഗീത സംവിധായകൻ ഇളയരാജയെ ചെന്നൈയിൽ വെച്ച് കണ്ട് കഴിഞ്ഞ ദിവസം അനുഗ്രഹവും വാങ്ങിയിരുന്നു.
മലയാള സിനിമയിലെ ആദ്യകാല നിർമാണ കമ്പനിയായ മെറിലൻഡ്, വിടുതലൈ 2 വിലൂടെ വൈഗ മേറിലൻഡ് റിലീസുമായി പുതിയ കാലത്തിന്റെ മലയാള സിനിമയിലെ മുൻനിര നിർമാണ കമ്പനികളുടെ കൂടെ നല്ല സിനിമകളുടെ ഭാഗമായുണ്ടാകും എന്ന് അണിയറപ്രവർത്തകർ. സിനിമയിലെ മാറ്റങ്ങൾക്കനുസരിച്ച് പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന സിനിമകളുമായിട്ടായിരിക്കും വൈഗ മെറിലൻഡ് റിലീസ് നിർമാണ പ്രവർത്തനങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുക.
Also read: Baby John: ഗ്ലാമറസായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് കീർത്തി; വരുൺ ധവാനൊപ്പമുള്ള ആദ്യഗാനം പുറത്ത്
advertisement
നവംബർ 26ന് വൈകീട്ട് ചെന്നൈയിൽ വച്ചായിരിക്കും 'വിടുതലൈ 2'വിന്റെ ഓഡിയോ ലോഞ്ച് നടക്കുക. വെട്രിമാരൻ സംവിധാനം ചെയ്ത വിടുതലൈ പാർട്ട് 1 വലിയ രീതിയിൽ സിനിമാ പ്രേക്ഷകർ സ്വീകരിച്ച സിനിമയായിരുന്നു. അത് കൊണ്ട് തന്നെ പ്രേക്ഷകർ ഏറെ കത്തിരിക്കുന്ന ചിത്രം കൂടിയാണ് വിജയ് സേതുപതി, സൂരി കൂട്ടുകെട്ടിലിറങ്ങാൻ പോകുന്ന വിടുതലൈ 2.കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഡിസംബർ 20 ന് ചിത്രം തിയേറ്ററുകളിൽ എത്തും.
Summary: Vaiga Merryland to release Vijay Sethupathi movie Viduthalai 2 in Kerala
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 25, 2024 3:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
വിജയ് സേതുപതിയുടെ വിടുതലൈ 2വുമായി വൈഗ മെറിലാൻഡിന്റെ വരവ്; കേരളത്തിൽ വിതരണത്തിനെത്തിക്കും