ആകെ കള്ളന്മാർ ആണോ? ബിജു മേനോൻ, ജീത്തു ജോസഫ് ചിത്രം 'വലതുവശത്തെ കള്ളൻ' ആരംഭിച്ചു

Last Updated:

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'വലതു വശത്തെ കള്ളൻ' എന്ന സിനിമയുടെ ചിത്രീകരണം മെയ് 26 തിങ്കളാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു

വലതു വശത്തെ കള്ളൻ
വലതു വശത്തെ കള്ളൻ
നേരിനും നുണക്കുഴിക്കും ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം 'വലതു വശത്തെ കള്ളൻ' (Valathu Vashathe Kallan) ആരംഭിച്ചു. കലാപരവും, സാമ്പത്തികവുമായ നിരവധി വിജയചിത്രങ്ങൾ ഒരുക്കിപ്പോരുന്ന ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'വലതു വശത്തെ കള്ളൻ' എന്ന സിനിമയുടെ ചിത്രീകരണം മെയ് 26 തിങ്കളാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു.
ശ്രദ്ധേയമായ സിനിമകൾ നിർമ്മിച്ച ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ ബഡ് സ്റ്റോറീസ്സുമായി സഹകരിച്ചാണ് നിർമാണം. 'വലതു വശത്തെ കള്ളൻ' എന്ന തലക്കെട്ടിന് ബൈബിൾ പരാമർശമുണ്ട്. ഈ പരാമർശത്തെ പിൻതാങ്ങിയുള്ള ക്രൈം ത്രില്ലർ ചിത്രമാണോ ജീത്തു ജോസഫിന്റേത് എന്നറിയേണ്ടിയിരിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് - കെറ്റിനാ ജീത്തു, മിഥുൻ ഏബ്രഹാം. സിനി ഹോളിക്സ് സാരഥികളായ ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് സഹനിർമ്മാതാക്കൾ.
ഇടപ്പള്ളി ത്രീ ഡോട്ട്സ് സ്റ്റുഡിയോയിൽ നടന്ന ലളിതമായ ചടങ്ങിൽ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടായിരുന്നു ആരംഭം. നടൻ ജോജു ജോർജ് ഫസ്റ്റ് ക്ലാപ്പും നൽകി. ആദ്യ രംഗത്തിൽ ഗോകുൽ (ആട് ജീവിതം ഫെയിം) അഭിനയിച്ചു. ബിജു മേനോനും ജോജു ജോർജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
advertisement
പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകവും അംഗീകാരവുമുള്ള ഈ അഭിനേതാക്കളുടെ ആദ്യ കോമ്പിനേഷൻ എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.
ലെന, നിരഞ്ജന അനൂപ്, ഇർഷാദ്, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്, മനോജ്.കെ.യു, ലിയോണാ ലിഷോയ്, കിജൻ രാഘവൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഡിനു തോമസ് ഈ ലാനാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. 'കൂദാശ' എന്ന ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരുന്നു ഡിനു തോമസ്.
സംഗീതം -വിഷ്ണു ശ്യാം, ഛായാഗ്രഹണം - സതീഷ് കുറുപ്പ്, എഡിറ്റിംഗ്- വിനായക്, കലാസംവിധാനം- പ്രശാന്ത് മാധവ്, മേക്കപ്പ് -ജയൻ പൂങ്കുളം, കോസ്റ്റ്യും ഡിസൈൻ - ലിൻഡ ജീത്തു, സ്റ്റിൽസ് - സാബി ഹംസ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അറഫാസ് അയൂബ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ഫഹദ് പേഴുംമൂട്, അനിൽ ജി. നമ്പ്യാർ, പ്രൊഡക്ഷൻ കൺട്രോളർ - ഷബീർ മലവെട്ടത്ത്.
advertisement
കൊച്ചിയിലും, പരിസരങ്ങളിലും വാഗമണ്ണിലുമായി ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഒ.- വാഴൂർ ജോസ്, ആതിര ദിൽജിത്ത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
ആകെ കള്ളന്മാർ ആണോ? ബിജു മേനോൻ, ജീത്തു ജോസഫ് ചിത്രം 'വലതുവശത്തെ കള്ളൻ' ആരംഭിച്ചു
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement