Azadi | വാണി വിശ്വനാഥ് വേഷമിടുന്ന ചിത്രം; ശ്രീനാഥ് ഭാസിയുടെ 'ആസാദി' ഫസ്റ്റ് ലുക്ക് പോസ്റ്റർ
- Published by:meera_57
- news18-malayalam
Last Updated:
'ഒരു രാത്രി, ഒരു ജനനം, ഒരു ദൗത്യം' എന്ന തലവാചകത്തോടെ പുറത്തുവിട്ട പോസ്റ്ററിൽ നിന്നും ചിത്രം ത്രസിപ്പിക്കുന്ന ഒരു ത്രില്ലർ ആണെന്ന് മനസിലാക്കാം
ശ്രീനാഥ് ഭാസി (Sreenath Bhasi), ലാൽ, വാണി വിശ്വനാഥ് (Vani Viswanath), രവീണ രവി എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദിയുടെ (Azadi movie) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. 'ഒരു രാത്രി, ഒരു ജനനം, ഒരു ദൗത്യം' എന്ന തലവാചകത്തോടെ പുറത്തുവിട്ട പോസ്റ്ററിൽ നിന്നും ചിത്രം ത്രസിപ്പിക്കുന്ന ഒരു ത്രില്ലർ ആണെന്ന് മനസിലാക്കാം. ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജ നിർമ്മിക്കുന്ന ചിത്രം അടുത്ത മാസം തിയെറ്ററുകളിലെത്തും.
ഒരാശുപത്രിയുടെ പശ്ചാത്തലത്തിൽ പ്രതികാരത്തിന്റേയും അതിജീവനത്തിന്റേയും കഥ പറയുന്ന ആസാദിയുടെ തിരക്കഥ രചിച്ചിരിക്കുന്നത് സാഗർ, സിനിമാട്ടോഗ്രാഫി- സനീഷ് സ്റ്റാൻലി.
സൈജു കുറുപ്പ്, വിജയകുമാർ, ജിലു ജോസഫ്, രാജേഷ് ശർമ്മ, അഭിറാം, അഭിൻ ബിനോ, ആശാ മഠത്തിൽ, ഷോബി തിലകൻ, ബോബൻ സാമുവൽ ടി.ജി. രവി, ഹേമ, രാജേഷ് അഴീക്കോടൻ, ഗുണ്ടുകാട് സാബു, അഷ്ക്കർ അമീർ, മാലാ പാർവതി, തുഷാര തുടങ്ങിയവരും അഭിനയിക്കുന്നു.
റമീസ് രാജ, രശ്മി ഫൈസൽ എന്നിവർ സഹ നിർമ്മാതാക്കളായ ആസാദിയുടെ എഡിറ്റർ നൗഫൽ അബ്ദുള്ളയാണ്.
advertisement
സംഗീതം- വരുൺ ഉണ്ണി, റീ റിക്കോഡിംഗ് മിക്സിംഗ്- ഫസൽ എ. ബക്കർ, പ്രൊഡക്ഷൻ ഡിസൈനർ- സഹാസ് ബാല, സൗണ്ട് ഡിസൈൻ- സൗണ്ട് ഐഡിയാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അബ്ദുൾ നൗഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ- റെയ്സ് സുമയ്യ റഹ്മാൻ, പ്രൊജക്റ്റ് ഡിസൈനർ- സ്റ്റീഫൻ വല്ലിയറ, പ്രൊഡക്ഷൻ കൺട്രോളർ- ആന്റണി എലൂർ, കോസ്റ്റ്യൂം- വിപിൻ ദാസ്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണൻ, ഡിഐ- തപ്സി മോഷൻ പിക്ച്ചേഴ്സ്, കളറിസ്റ്റ്- അലക്സ് വർഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സജിത്ത് ബാലകൃഷ്ണൻ, ശരത്ത് സത്യ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ- അഭിലാഷ് ശങ്കർ, ബെനിലാൽ ബാലകൃഷ്ണൻ, ഫിനാൻസ് കൺട്രോളർ- അനൂപ് കക്കയങ്ങാട്, പി.ആർ.ഒ.- പ്രതീഷ് ശേഖർ, സതീഷ് എരിയാളത്ത്, സ്റ്റിൽസ്- ഷിജിൻ പി. രാജ്, വിഗ്നേഷ് പ്രദീപ്, വിഎഫ്എക്സ്- കോക്കനട്ട് ബഞ്ച്, ട്രെയ്‌ലർ കട്ട്- ബ്ലെസ് തോമസ് മാവേലി, ഡിസൈൻ- 10 പോയിന്റസ്, മാർക്കറ്റിംഗ് കൺസൾട്ടന്റ്- മെയിൻലൈൻ മീഡിയ. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയെറ്ററുകളിൽ എത്തിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 22, 2025 11:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Azadi | വാണി വിശ്വനാഥ് വേഷമിടുന്ന ചിത്രം; ശ്രീനാഥ് ഭാസിയുടെ 'ആസാദി' ഫസ്റ്റ് ലുക്ക് പോസ്റ്റർ