വിജയ് ദേവരകൊണ്ടക്ക് നായിക കീർത്തി സുരേഷ്; പാൻ ഇന്ത്യൻ ചിത്രം 'SVC59' ആരംഭിച്ചു
- Published by:meera_57
- news18-malayalam
Last Updated:
'SVC59' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രവി കിരൺ കോല
ടോളിവുഡിന്‍റെ സ്റ്റൈലിഷ് താരം, തെന്നിന്ത്യയിലാകെ ആരാധകരുള്ള വിജയ് ദേവരകൊണ്ട (Vijay Deverakonda) നായകനായി എത്തുന്ന പുതിയ ചിത്രം ഹൈദരാബാദിൽ ആരംഭിച്ചു. 'SVC59' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രവി കിരൺ കോലയാണ്. മലയാളികളുടെ പ്രിയ താരം കീർത്തി സുരേഷ് (Keerthy Suresh) ആണ് ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ നായികയാവുക. അഞ്ച് ഭാഷകളിൽ എത്തുന്ന ചിത്രം നിർമിക്കുന്നത് ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ കീഴിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ്. 'രാജാ വാരു റാണി ഗാരു' എന്ന സിനിമയിലൂടെ ചലച്ചിത്രലോകത്ത് ചുവടുവയ്‌പ്പ് നടത്തിയ രവി കിരൺ കോലയുടെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ഈ ചിത്രം.
ഭീഷ്മപർവ്വം, ഹെലൻ, പൂക്കാലം, ബോഗയ്‌ൻവില്ല, ഗോൾഡ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകൻ ആനന്ദ് സി. ചന്ദ്രനും, ഭ്രമയുഗം, സൂക്ഷ്മദർശിനി, 18+, ടർബോ, ഡീയസ് ഈറേ എന്നീ ചിത്രങ്ങൾക്ക് ഈണം ഒരുക്കിയ ക്രിസ്റ്റോ സേവ്യറും തെലുങ്കിൽ എത്തുന്ന ചിത്രം കൂടിയാണിത്. വിജയ് കത്തി പിടിച്ച് നിൽക്കുന്ന പോസ്റ്ററിന് ആക്ഷൻ പാക്ക് വൈബ് ഉണ്ട്. 'ആയുധം ഞാൻ, ചോര എന്റെ, യുദ്ധം എന്നോട് തന്നെ' എന്ന പോസ്റ്ററിൽ പതിഞ്ഞ മാസ് ഡയലോഗ് ചിത്രത്തിന്റെ തീവ്രത കൂട്ടുന്നു.
advertisement
ഇതാദ്യമായാണ് ദേവരകൊണ്ട ഇത്രയും വലിയൊരു ഗ്രാമീണ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'ഫാമിലി സ്റ്റാറി'ന് ശേഷം വിജയ് ദേവരകൊണ്ടയും ദിൽ രാജുവും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'SVC59'. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന ചിത്രമായിരിക്കും ഇതെന്ന് നിർമ്മാതാവ് ദിൽരാജുവും പറഞ്ഞു. വാർത്താ പ്രചരണം: പി. ശിവപ്രസാദ്.
Summary: Tollywood's stylish star Vijay Deverakonda, who has a fan following all over South India, has started shooting for his new film in Hyderabad. The film, tentatively titled 'SVC59', is directed by Ravi Kiran Kola. Malayalam's favorite actress Keerthy Suresh will be the heroine in this pan-Indian film. The film, which will be released in five languages, is being produced by Dil Raju and Sirish under Sri Venkateswara Creations
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 13, 2025 3:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
വിജയ് ദേവരകൊണ്ടക്ക് നായിക കീർത്തി സുരേഷ്; പാൻ ഇന്ത്യൻ ചിത്രം 'SVC59' ആരംഭിച്ചു