ഗോപി സുന്ദറും വിജയ് ദേവരകൊണ്ടയും സിദ് ശ്രീറാമും; 'ദ ഫാമിലി സ്റ്റാർ' ഏപ്രിൽ റിലീസ്
- Published by:meera_57
- news18-malayalam
Last Updated:
ആക്ഷൻ പശ്ചാത്തലത്തിലുള്ള കുടുംബകഥയായി ഒരുങ്ങിയ ചിത്രം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് റിലീസിനെത്തുന്നത്
ഗീതാ ഗോവിന്ദം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം വിജയ് ദേവരകൊണ്ട-സംവിധായകൻ പരശുറാം എന്നിവർ ഒന്നിക്കുന്ന 'ദ ഫാമിലി സ്റ്റാർ' എന്ന ചിത്രം ഏപ്രിൽ 5ന് റിലീസിനെത്തും. ആക്ഷൻ പശ്ചാത്തലത്തിലുള്ള കുടുംബകഥയായി ഒരുങ്ങിയ ചിത്രം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് റിലീസിന് എത്തുന്നത്. സംവിധായകന്റേത് തന്നെയാണ് തിരക്കഥയും.
ആറുവർഷത്തെ ഇടവേളയ്ക്കുശേഷം വിജയ് ദേവരകൊണ്ട, സംവിധായകൻ പരശുറാം എന്നിവർക്കൊപ്പം സംഗീതസംവിധായകനായി ഗോപി സുന്ദറും ഗായകനായി സിദ് ശ്രീറാമും ചിത്രത്തിനൊപ്പമുണ്ട്. ഗീതാ ഗോവിന്ദത്തിനായി ഗോപി സുന്ദർ ഒരുക്കിയ 'ഇങ്കേം ഇങ്കേം' എന്ന ഗാനം കേരളത്തിലുൾപ്പെടെ തരംഗമായിരുന്നു. ഫാമിലി സ്റ്റാറിനുവേണ്ടി സിദ് ശ്രീറാം ആലപിച്ച ഗാനം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.
2022-ൽ പുറത്തിറങ്ങിയ സർക്കാരു വാരി പാട്ടാ എന്ന ചിത്രത്തിനുശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫാമിലി സ്റ്റാർ. ഇത് രണ്ടാംതവണയാണ് പരശുറാമും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നത്. മൃണാൾ താക്കൂറാണ് ഫാമിലി സ്റ്റാറിലെ നായിക. കെ.യു. മോഹനനാണ് ഛായാഗ്രഹണം. വാർത്ത പ്രചാരണം: പി. ശിവപ്രസാദ്.
advertisement
Summary: The Famil Star, a movie marking the reunion of Vijay Deverakonda with the successful team of Geetha Govindam, is releasing in April 2024. The movie is coming on April 5th. It is released in Tamil and Telugu languages. The songs are set to tune by Gopi Sundar
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 27, 2024 1:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഗോപി സുന്ദറും വിജയ് ദേവരകൊണ്ടയും സിദ് ശ്രീറാമും; 'ദ ഫാമിലി സ്റ്റാർ' ഏപ്രിൽ റിലീസ്