വിജയ്‌യുടെ 'ജനനായകൻ' ത്രിശങ്കുവിൽ; സെൻസർ സർട്ടിഫിക്കേഷനുള്ള ഹർജിയിൽ വിധി 9ന്, റിലീസും അതേദിവസം

Last Updated:

സെൻസർ ബോർഡ് നിർദേശിച്ച 27 മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകാൻ തയാറാകാത്തതിനെ തുടർന്നാണ് നിർമാതാക്കൾ കോടതിയെ സമീപിച്ചത്

ജനനായകൻ
ജനനായകൻ
ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ്‌യുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ‘ജനനായകന്റെ’ റിലീസ് അനിശ്ചിതത്വത്തിൽ. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ വൈകുന്നതിനെതിരെ നിർമാതാക്കൾ നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി ജനുവരി 9ന് (വെള്ളിയാഴ്ച) രാവിലെ വിധി പറയും. ചിത്രം റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നതും അതേ ദിവസം തന്നെയാണ് എന്നത് ആരാധകരെയും സിനിമാ ലോകത്തെയും ഒരുപോലെ ആശങ്കയിലാക്കുന്നു.
സെൻസർ ബോർഡ് നിർദേശിച്ച 27 മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകാൻ തയാറാകാത്തതിനെ തുടർന്നാണ് നിർമാതാക്കൾ കോടതിയെ സമീപിച്ചത്. എന്നാൽ, മതവികാരം വ്രണപ്പെടുത്തുന്ന സീനുകൾ ഉണ്ടെന്നും സായുധ സേനയെ മോശമായി ചിത്രീകരിച്ചുവെന്നും ആരോപിച്ച് പരാതികൾ ലഭിച്ചതിനാൽ ചിത്രം റിവൈസിങ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിട്ടിരിക്കുകയാണെന്നാണ് ബോർഡിന്റെ വിശദീകരണം.
ഇതും വായിക്കുക: ദളപതി വിജയ്‌യുടെ 'ജന നായകൻ' ഭഗവന്ത് കേസരിയുടെ റീമേക്കോ? മറുപടിയുമായി സംവിധായകൻ എച്ച്. വിനോത്
അനാവശ്യമായ കാലതാമസം തങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് നിർമാതാക്കൾ കോടതിയെ അറിയിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് പി ടി ആശ, ലഭിച്ച പരാതികളുടെ വിശദാംശങ്ങൾ ഹാജരാക്കാൻ ബോർഡിനോട് നിർദേശിച്ചു. 500 കോടി രൂപ ബജറ്റിൽ നിർമിച്ച ചിത്രം 5000 തിയറ്ററുകളിൽ റിലീസ് ചെയ്യാനാണ് പദ്ധതിയെങ്കിലും നിലവിലെ നിയമപോരാട്ടം വലിയ തടസമായി നിൽക്കുന്നു. അതേസമയം, ശിവകാർത്തികേയന്റെ ‘പരാശക്തി’ എന്ന ചിത്രത്തിന് വേണ്ടി ഡിഎംകെ സർക്കാർ ‘ജനനായകന്റെ’ റിലീസ് വൈകിപ്പിക്കുകയാണെന്ന് വിജയ് ആരാധകർ ആരോപിക്കുന്നുണ്ട്.
advertisement
Summary: The release of ‘Jana Nayagan’, highly anticipated as the final film of Tamil superstar Vijay, has run into uncertainty. The Madras High Court will deliver its verdict on the morning of January 9 (Friday) regarding a petition filed by the producers against the delay in issuing the censor certificate. The fact that the film is scheduled for release on the same day has caused significant concern among fans and the film industry alike.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
വിജയ്‌യുടെ 'ജനനായകൻ' ത്രിശങ്കുവിൽ; സെൻസർ സർട്ടിഫിക്കേഷനുള്ള ഹർജിയിൽ വിധി 9ന്, റിലീസും അതേദിവസം
Next Article
advertisement
വിജയ്‌യുടെ 'ജനനായകൻ' ത്രിശങ്കുവിൽ; സെൻസർ സർട്ടിഫിക്കേഷനുള്ള ഹർജിയിൽ വിധി 9ന്, റിലീസും അതേദിവസം
വിജയ്‌യുടെ 'ജനനായകൻ' ത്രിശങ്കുവിൽ; സെൻസർ സർട്ടിഫിക്കേഷനുള്ള ഹർജിയിൽ വിധി 9ന്, റിലീസും അതേദിവസം
  • തമിഴ് സൂപ്പർതാരം വിജയ്‌യുടെ 'ജനനായകൻ' റിലീസ് സെൻസർ സർട്ടിഫിക്കറ്റ് വൈകി അനിശ്ചിതത്വത്തിൽ തുടരുന്നു

  • മദ്രാസ് ഹൈക്കോടതി സെൻസർ സർട്ടിഫിക്കറ്റിനുള്ള ഹർജിയിൽ ജനുവരി 9ന് വിധി പറയും, റിലീസും അതേദിവസം

  • സെൻസർ ബോർഡ് നിർദേശിച്ച 27 മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് വൈകുന്നത് വലിയ ആശങ്കയുണ്ടാക്കുന്നു

View All
advertisement