Somante Kruthavu | വിനയ്‌ ഫോർട്ട്‌ നായകനാകുന്ന ‘സോമന്റെ കൃതാവ്‌’ ടീസർ പുറത്തിറങ്ങി

Last Updated:

ചിത്രത്തിൽ കൃഷി ഓഫീസറായിട്ടാണ്‌ വിനയ്‌ വേഷമിടുന്നത്‌

വിനയ്‌ ഫോർട്ട്‌ നായകനായെത്തുന്ന സിനിമ ‘സോമന്റെ കൃതാവ്‌’ ടീസർ പുറത്തിറങ്ങി. നടൻ നിവിൻ പോളിയാണ്‌ സോഷ്യൽ മീഡിയ വഴി ടീസർ പുറത്തിറക്കിയത്‌. ചിത്രത്തിന്റെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്‌റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ കൃഷി ഓഫീസറായിട്ടാണ്‌ വിനയ്‌ വേഷമിടുന്നത്‌. കക്ഷി അമ്മിണിപ്പിള്ള, ഫേസ്‌, ഡൈവേഴ്‌സ്‌ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫറ ഷിബിലയാണ്‌ നായിക. രോഹിത്‌ നാരായണൻ ആണ്‌ സംവിധാനം. തിരക്കഥാകൃത്ത്‌  ബിപിൻ ചന്ദ്രൻ, മനു ജോസഫ്‌, ജയൻ ചേർതതല, നിയാസ്‌ നർമ്മകല, സീമ ജി നായർ എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌. പതിനാറോളം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്‌.
ഓൺ സ്‌റ്റേജ്‌ സിനിമാസ്‌ അവതരിപ്പിക്കുന്ന ചിത്രം മാസ്‌റ്റർ വർക്‌സ്‌ സ്‌റ്റുഡിയോസ്‌, രാഗം മൂവീസ്‌, രാജു മല്ല്യത്ത് എന്നിവർ ചേർന്നാണ്‌  നിർമ്മിച്ചത്‌. സൂപ്പർ ശരണ്യ, ഉണ്ട എന്നീ ചിത്രങ്ങളിൽ ഛായാഗ്രഹണം നിർവഹിച്ച സുജിത്ത്‌ പുരുഷൻ ആണ്‌ ഛായാഗ്രഹണം.രഞ്ജിത്ത്‌ കെ ഹരിദാസ്‌ കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു. സംഗീതം: പി എസ്‌ ജയഹരി, എഡിറ്റർ: ബിജീഷ്‌ ബാലകൃഷ്‌ണൻ.
advertisement
പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവെട്ടത്ത്‌. കല: അനീഷ്‌ ഗോപാൽ, മേക്കപ്പ്‌: ജയൻ പൂങ്കുളം, വസ്‌ത്രാലങ്കാരം: അനിൽ ചെമ്പൂർ, സ്‌റ്റിൽസ്‌: രാഹുൽ എം സത്യൻ, ചീഫ്‌ അസോസിയേറ്റ്‌ ഡയറക്ടർ: റൈറ്റസ്‌ അലക്‌സാണ്ടർ, അസോസിയേറ്റ്‌ ഡയറക്ടർ: റെനിറ്റ്‌ രാജ്‌, അസിസ്‌റ്റന്റ്‌ ഡയറക്ടർ: പ്രശോഭ്‌ ബാലൻ, പ്രദീപ്‌ രാജ്‌, സുഖിൽ സാഗ്‌, അസോസിയേറ്റ്‌ ക്യാമറാമാൻ: ക്ലിന്റോ ആന്റണി. പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്‌: അനിൽ നമ്പ്യാർ, ബർണാഡ്‌ തോമസ്‌, പിആർഒ: എ എസ്‌ ദിനേശ്‌.
മലയാളം വാർത്തകൾ/ വാർത്ത/Film/
Somante Kruthavu | വിനയ്‌ ഫോർട്ട്‌ നായകനാകുന്ന ‘സോമന്റെ കൃതാവ്‌’ ടീസർ പുറത്തിറങ്ങി
Next Article
advertisement
മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം
മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം
  • 2025 ഒക്ടോബർ 27-ന് AICC ആസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾക്കായി അടിയന്തര യോഗം വിളിച്ചു.

  • 2015-ലെ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച വിജയം അമിത ആത്മവിശ്വാസം നൽകി.

  • 2021-ൽ എൽഡിഎഫ് 99 സീറ്റുകൾ നേടി തുടർച്ചയായി രണ്ടാമതും അധികാരം പിടിച്ചു.

View All
advertisement