'ജവാന്‍ മികച്ച സിനിമയാണെന്ന് പറയാനാവില്ല; സഹതാപത്തിലൂടെയാണ് വിജയം നേടുന്നത്'; വിവേക് അഗ്നിഹോത്രി
- Published by:Sarika KP
- news18-malayalam
Last Updated:
സഹതാപത്തിലൂടെ വിജയം നേടിയെടുക്കാനാണ് ‘ജവാന്‍’ ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഷാരൂഖ് ഖാന്‍ ചിത്രങ്ങളെ വിമര്‍ശിച്ച് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. താരത്തിന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍ അതിഭാവുകത്വം നിറഞ്ഞതാണെന്നും ബോളിവുഡ് സിനിമകളിലെ ഏറ്റവും മികച്ചത് എന്നു പറയുന്നതിനോടും തനിക്ക് യോജിക്കാനാകില്ലെന്നും സംവിധായകൻ പറഞ്ഞു.
ഷാരൂഖ് ഖാന്‍ ചിത്രങ്ങള്‍ ഒരു ആക്ഷന്‍ സിനിമയായി നോക്കുമ്പോള്‍ പ്രശ്‌നമില്ല, പക്ഷേ അവയെ ഒരു മികച്ച സിനിമ എന്ന നിലവാരത്തില്‍ അവതരിപ്പിക്കുന്നതിനോട് തനിക്ക് യോജിക്കാൻ പറ്റില്ലെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു. സഹതാപത്തിലൂടെ വിജയം നേടിയെടുക്കാനാണ് ‘ജവാന്‍’ ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ‘ജവാന്‍’ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഷാരൂഖ് ആരാധകര്‍ തന്നെ അസഭ്യം പറഞ്ഞുവെന്ന് സംവിധായകന്‍ ആരോപിച്ചിരുന്നു.
advertisement
അതേസമയം ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ബോളിവുഡിന്‍റെ മാത്രമല്ല ബോക്സ്ഓഫീസിന്‍റെയും കിങ് ഖാന്‍ താന്‍ തന്നെയാണെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിക്കുന്നതാണ് ജവാന്‍റെ മഹാവിജയം. വേള്‍ഡ് വൈഡ് ബോക്സ് ഓഫീസ് കളക്ഷനില്‍ ജവാന്‍ 1004.92 കോടി രൂപ നേടിയിട്ടുണ്ട്. 18 ദിവസം കൊണ്ടാണ് സിനിമ ഈ നേട്ടം സ്വന്തമാക്കിയത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 02, 2023 2:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ജവാന്‍ മികച്ച സിനിമയാണെന്ന് പറയാനാവില്ല; സഹതാപത്തിലൂടെയാണ് വിജയം നേടുന്നത്'; വിവേക് അഗ്നിഹോത്രി