advertisement

Irulan | ഫഹദിന്റെ നിർമാണ കമ്പനി റിലീസ് ചെയ്ത ഹ്രസ്വചിത്രം; ഭാവനയും ഭ്രമകല്പനകളുമായി 'ഇരുളൻ'

Last Updated:

ഭാവനയും, ഭ്രമകല്പനയും ഇഴചേർന്ന ചിത്രം ഒരു രാത്രിയുടെ പശ്ചാത്തലത്തിൽ കാട്ടിൽ അരങ്ങേറുന്ന സംഭവവികാസങ്ങളുടെ ആകെത്തുകയാണ് ചിത്രം

ഇരുളൻ ഹ്രസ്വചിത്രം
ഇരുളൻ ഹ്രസ്വചിത്രം
'കുമ്പളങ്ങി നൈറ്റ്സ്' മുതൽ 'പ്രേമലു' വരെയുള്ള ചിത്രങ്ങൾ നിർമിച്ച ഭാവന സ്റ്റുഡിയോസ് അവരുടെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത 'ഇരുളൻ' എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നുള്ള നിർമാണ കമ്പനിയാണിത്. മൂന്നു ദിവസങ്ങൾക്കുള്ളിൽ ഒരു ലക്ഷത്തിൽപ്പരം വ്യൂസ് നേടിയ ചിത്രമാണിത്. ഭാവനയും, ഭ്രമകല്പനയും ഇഴചേർന്ന ചിത്രം ഒരു രാത്രിയുടെ പശ്ചാത്തലത്തിൽ കാട്ടിൽ അരങ്ങേറുന്ന സംഭവവികാസങ്ങളുടെ ആകെത്തുകയാണ് ചിത്രം.
കാട്ടിലേക്ക് പുറപ്പെടുന്ന മൂന്നു പുരുഷന്മാരും, അവിടെ അവിചാരിതമായി അവർക്ക് നേരിടേണ്ടി വരുന്ന ചില സാഹചര്യങ്ങളുമാണ് ഹ്രസ്വചിത്രത്തിന്റെ ഇതിവൃത്തം. നിശബ്ദത നിറയുന്നതോടു കൂടി നിഗൂഢത ചുരുൾനിവർത്തി പുറത്തേക്ക് വരുന്നു. നേരം പുലരുന്നതിനു മുൻപ് എന്തെല്ലാമോ സംഭവിക്കാനുള്ള പോക്കും.
പെരുമലയൻ, ഇരുളൻ, പെരുമലയന്റെ ഭാര്യ, വെളുക്കൻ, വെളുക്കന്റെ ഭാര്യ എന്നിവരാണ് കഥാപാത്രങ്ങൾ. അജിൻ ജോൺ, ഷൈനസ്‌ ഇല്യാസ്‌, ഗൗരി ഉണ്ണിമായ, രതീഷ് പി.വി, ദേവിക എസ്. ബിജു എന്നിവരാണ് അഭിനേതാക്കൾ.
advertisement
രചനയും സംവിധാനവും: വിമൽ ജോബ് ദേവസ്യ, നിർമാണം: ബിനുപ്രിയ സിജോയ്, സഹ നിർമാതാക്കൾ: ബിജോ കുരുവിള കുര്യൻ എമിൽ സെബാസ്റ്റ്യൻ അനിൽ ജോസഫ് സജിത് വർമ്മ നിജോ ജോസഫ്, ക്യാമറ: അജയ് ടി.എ., എഡിറ്റർ : ഇജാസ് നൗഷാദ്, ഒറിജിനൽ സ്കോർ: എബി ഡേവിഡ്, ശബ്ദമിശ്രണം: വിനീത് എസ്തപ്പാൻ, കലാസംവിധാനം : ഷിബു രാജ് വെങ്ങശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ : ഷാഹുൽ കൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ: ഷിൻരാജ് അപ്പുണ്ണി, അസോസിയേറ്റ് ഛായാഗ്രാഹകൻ: ജിഷ്ണു രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ ബാബു, വസ്ത്രാലങ്കാരം: മഹേഷ് മാത്യു ബാബു, DI: ജോയ്നർ തോമസ്, VFX : ആകാശ് മനോജ്, മേക്കപ്പ് : സുരേഷ് മാധവൻ, ഡിസൈനുകൾ: ഷൈസൺ സീയെ.
advertisement
Summary: The short film 'Irulan', released by Bhavana Studios, which has produced films ranging from 'Kumbalangi Nights' to 'Premalu', is gaining attention. The film has garnered over one lakh views in three days. The film is a blend of imagination and illusion. The film is a collection of events that take place in the forest against the backdrop of one night
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Irulan | ഫഹദിന്റെ നിർമാണ കമ്പനി റിലീസ് ചെയ്ത ഹ്രസ്വചിത്രം; ഭാവനയും ഭ്രമകല്പനകളുമായി 'ഇരുളൻ'
Next Article
advertisement
12ന് ദേശീയ പണിമുടക്ക്; കേരളം പൂര്‍ണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍
12ന് ദേശീയ പണിമുടക്ക്; കേരളം പൂര്‍ണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍
  • ഫെബ്രുവരി 12ന് ദേശീയ പണിമുടക്കില്‍ കേരളം പൂര്‍ണമായും സ്തംഭിക്കുമെന്ന് ട്രേഡ് യൂണിയനുകള്‍

  • പാല്‍, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകള്‍ ഒഴികെ എല്ലാ മേഖലകളിലും തൊഴിലാളികള്‍ പണിമുടക്കും

  • ഓട്ടോ, ബസ്, ലോറി, ബാങ്ക്, ഇന്‍ഷുറന്‍സ്, വ്യവസായം, വ്യാപാരം തുടങ്ങി സേവനങ്ങള്‍ നിശ്ചലമാകും

View All
advertisement